എനിക്കൊരു ബാത്റൂം വേണം ടീച്ചറെ ” 7 ആം ക്ലാസ്സുകാരി സ്നേഹയുടെ കത്ത് ഏവരുടെയും കണ്ണ് നിറയ്ക്കുന്നു

“രാവിലെ 6 മണിക്ക് കുളിക്കും , 7 ആകുമ്പോ ജംഗ്ഷനിൽ ആളുകൾ വന്നു തുടങ്ങും , ആൾക്കാര് പോകുന്നത് കാണുമ്പോൾ പേടിയാകും പെട്ടന്ന് ദേഹത്ത് തുണിയെടുത്തിടും ,എനിക്ക് ഒരു ബാത്റൂം വേണം ടീച്ചറെ” സ്നേഹ എന്ന ഏഴാം ക്ലാസ് വിദ്യർത്ഥിനി ടീച്ചർക്ക് എഴുതിയ കത്താണിത് .. ഒരു നിമിഷം ആ പെൺകുട്ടിയുടെ കത്ത് വായിച്ച ടീച്ചറുടെ കണ്ണ് അറിയാതെ നിറഞ്ഞൊഴുകി .. ഇന്നത്തെ കാലത്ത് പെൺകുട്ടികൾ ഒട്ടും സുരക്ഷിതരല്ല. ദിനംപ്രതി വരുന്ന വാർത്തകളും കുറ്റങ്ങളും ഒക്കെ നമ്മളെ ഓർമിപ്പിക്കുന്നതും അതുതന്നെയാണ്. കൊച്ചുകുട്ടികൾ എന്ന് പോലും വേർതിരിവില്ലാതെ കുറ്റകൃത്യങ്ങളുടെ അളവ് വർധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ പെൺകുട്ടികൾ അവരുടെ സ്വകാര്യ കാര്യങ്ങളിൽ എല്ലാം തന്നെ അതീവ ശ്രദ്ധ പുലർത്തേണ്ടതും ആവശ്യമാണ്. എന്നാൽ ഇവിടെ ഒരു ഏഴാം ക്ലാസുകാരിയായ പെൺകുട്ടിയുടെ ആഗ്രഹം എന്നത് ആരെയും വേദനിപ്പിക്കുന്നത് തന്നെയാണ്.

സ്വന്തം വീട്ടിലെ സ്വന്തം കുളിമുറിയിൽ സുരക്ഷിതമായി കുളിക്കുക എന്നതായിരുന്നു ഏഴാം ക്ലാസുകാരിയായ സ്നേഹയുടെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ അത് പണിയാനുള്ള സാമ്പത്തികം തന്റെ മാതാപിതാക്കൾക്ക് ഇല്ല എന്ന വ്യക്തമായ ഒരു അറിവും സ്നേഹയ്ക്കുണ്ടായിരുന്നു. പുറത്തു നിന്നാണ് കുറെ കാലങ്ങളായി സ്നേഹ കുളിക്കുന്നത്. ആളുകൾ പോകുന്നത് കാണുമ്പോൾ വേഗം ശരീരത്തിലേക്ക് തുണിയിടും. സ്നേഹയുടെ ഈ വാക്കുകൾ ആരെയും നൊമ്പരത്തിലാഴ്ത്തും. സ്നേഹയുടെ ടീച്ചറായ ശാലിനി ടീച്ചർ ക്ലാസിൽ മലയാളം പഠിപ്പിക്കുന്നതിനിടയിൽ ആഗ്രഹം പറഞ്ഞ ഒരു കത്ത് തയ്യാറാക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടപ്പോൾ സ്നേഹ ക്കുറിച്ചത് അവളുടെ ജീവിതത്തെ കുറിച്ചായിരുന്നു. സുരക്ഷിതമായി സ്വന്തം വീട്ടിലെ കുളിമുറിയിൽ നിന്ന് കുളിക്കുക അത് ഈ ഏഴാം ക്ലാസുകാരുടെ ഒരു സ്വപ്നമായിരുന്നു. കൂട്ടുകാരൊക്കെ വീട്ടിലേക്കുള്ള കിണറിന്റെ ചുവട്ടിൽ നിന്നാണ് കുളിക്കുന്നത് എന്നത് എല്ലാകാലത്തും ഒരു വേദന തന്നെയായിരുന്നു. പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടി ഇവർ ആശ്രയിക്കുന്നത് പറമ്പിനെയാണ്. ശാലിനി ടീച്ചറിനോട് ഈ ആഗ്രഹം പറയാൻ സ്നേഹയ്ക്കും മടിയുണ്ടായിരുന്നില്ല. ഇപ്പോഴിതാ ഈ ആഗ്രഹം സഫലമായിരിക്കുകയാണ് സ്നേഹയ്ക്ക്.

സ്നേഹയ്ക്കും കുടുംബത്തിനും വേണ്ടി ഒരു ബാത്റൂം പണിതു നൽകിയത് ടീച്ചറും കൂട്ടുകാരും ചേർന്നാണ്. ആ കുഞ്ഞു ഷെഡിന് പകരം ഇനി അടച്ചുറപ്പുള്ള ഒരു വീട് കൂടി ഒരുക്കുക എന്നതാണ് ഇവരുടെ ഒരു വലിയ സ്വപ്നം. പഠിച്ച് വലുതാകുമ്പോൾ എല്ലാവരെയും സഹായിക്കുമെന്നും ഒരു ഡോക്ടർ ആവണമെന്നാണ് സ്നേഹയുടെ ആഗ്രഹം. തന്നെപ്പോലെ സഹായം ആവശ്യമുള്ള കുട്ടികൾക്ക് താനൊരു തണൽ ആവും എന്നും സ്നേഹ പറയുന്നുണ്ട്. സ്നേഹയുടെ ഈ സ്വപ്നം ഏറ്റെടുത്ത് സത്യമാക്കി കൊടുത്തവർക്കുള്ള മികച്ച അഭിനന്ദനങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ മുഴുവൻ ഉയർന്നു വരുന്നത്. ഇന്നത്തെ കാലത്ത് ഒരു പെൺകുട്ടിക്ക് വളരെ അത്യാവശ്യമായി ഒന്നു തന്നെയാണ് സ്നേഹയുടെ സ്വപ്നം എന്നും ആളുകൾ പറയുന്നുണ്ട്. പ്രായഭേദ വ്യത്യാസമില്ലാതെ സ്ത്രീകൾ സുരക്ഷിതരല്ലാത്ത ഇക്കാലത്ത് സ്വന്തമായി ഒരു ശൗചാലയം പോലും ഇല്ലന്ന് പറയുന്നത് വളരെയധികം അപകടമേറിയ ഒരു കാര്യം തന്നെയാണ് എന്നും അത്തരമൊരു സുരക്ഷാ സ്നേഹയ്ക്ക് നൽകി കൊടുത്തവർക്ക് ഈശ്വരാനുഗ്രഹം ലഭിക്കും എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ

x