Latest News

കാറിൽ ചെയ്സ് ചെയ്ത് ഓട്ടോയിൽ ഇടിപ്പിച്ചു, തുടർന്ന് കാറിൽ നിന്നിറങ്ങി ഓട്ടോ ഡ്രൈവറുടെ കഴുത്തിനു കുത്തി പിടിച്ച് തല്ല് കൊടുത്തു: നടൻ അർജുൻ അറസ്റ്റിൽ

താരാ കല്യാണിന്റെ മരുമകനും നടനുമായ അർജുനെ കൊച്ചിയിൽ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച കേസിൽ സംഭവ സ്ഥലത്ത് നിന്നും തിരുവനന്തപുരം സ്വദേശി അർജുനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച കേസിൽ ആണ്‌ സംഭവം.നടൻ അർജുന്റെ കാർ ,ഹോട്ടൽ ക്രൗൺ പ്ളാസ ഭാഗത്ത് നിന്നും പരികയായിരുന്നു. സർവിസ്‌ റോഡിൽനിന്ന് ബൈപാസിലേക്ക്‌ അർജുൻ പെട്ടെന്ന്‌ കാർ കയറ്റിയപ്പോൾ എന്താണ്‌ ചെയ്യുന്നതെന്ന്‌ മുനീർ ആംഗ്യം കാണിച്ച് ചോദിച്ചു.തെറ്റായ രീതിയിലും അപകടകരമായ വിധത്തിലും കാർ റോഡിലേക്ക് കുത്തി കയറ്റി മറ്റ് വാഹനങ്ങൾക്ക് അപകട ഭീഷണി ഉണ്ടാക്കുകയായിരുന്നു അർജുൻ.

തുടർന്ന് ഈ ഓട്ടോ ഡ്രൈവറേ നടൻ അർജുൻ പിന്തുടർന്നു. കാറിൽ ചെയ്സ് ചെയ്ത് ഓട്ടോയിൽ അർജുൻ ഇടിപ്പിക്കുകയും ചെയ്തു എന്നാണ്‌ ഓട്ടോ ഡ്രൈവർ പറയുന്നത്.തുടർന്ന് കാറിൽ നിന്നിറങ്ങി അർജുൻ ഓട്ടോ ഡ്രൈവറുടെ കഴുത്തിനു കുത്തി പിടിച്ച് തല്ല് കൊടുത്തു.കാറിന്റെ ബോണറ്റിൽ ആഞ്ഞിടിച്ച് ഭയപ്പെടുത്തുകയും ചെയ്തു എന്ന് ഓട്ടോക്കാരൻ പറയുന്നു.ഓട്ടോയിൽനിന്ന് വിളിച്ചിറക്കി മർദിക്കുകയുമായിരുന്നെന്ന്‌ പരാതിയിൽ പറയുന്നു.

ഈ സമയത്ത് കാറിൽ നടൻ അർജുനൊപ്പം ഭാര്യയും നടി താരാ കല്യാണിന്റെ മകളുമായ സൗഭാഗ്യ ഉണ്ടായിരുന്നു. സൗഭാഗ്യ വാവിട്ട് നിലവിളിക്കാൻ തുടങ്ങി. നാട്ടുകാരും മറ്റ് ഓട്ടോക്കാരും ഓടി കൂടി സ്ഥലത്ത് നിന്നും മുങ്ങാൻ നോക്കിയ നടനെ പിടിച്ച് വയ്ച്ചു. തുടർന്ന് നടനെ പോലീസ് വന്നപ്പോൾ നാട്ടുകാർ വിട്ടുകൊടുക്കുകയായിരുന്നു. പാലാരിവട്ടം സ്റ്റേഷനിൽ കൊണ്ടുപോയി അവിടെ ഏറെ നേരം ഇരുത്തി. ഈ സമയത്തും ഭാര്യ സൗഭാഗ്യ അബദ്ധത്തിൽ സംഭവിച്ചതാണ്‌ എന്നും വിട്ടയക്കണം എന്നും പോലീസിലും പരാതിക്കാരായ ഓട്ടോക്കാരോടും കരഞ്ഞ് പറയുന്നുണ്ടായിരുന്നു. എന്നാൽ കേസ് എടുക്കാതെ വിടില്ല എന്നും അറസ്റ്റ് രേഖപ്പെടുത്തണം എന്നും ആയി നാട്ടുകാർ.

അല്ലാതെ വിടില്ലെന്നും നാട്ടുകാർ വാശിപിടിച്ചു. പ്രതി വി ഐ പി ആയതിനാൽ തിരുവനന്തപുരത്ത് പോലീസ് ബന്ധപ്പെടുകയും നിർദ്ദേശം ലഭിക്കാനായി മണിക്കൂറുകൾ കാത്തിരിക്കുകയും ചെയ്തു. നവ കേരള യാത്രയിലായിരുന്ന മന്ത്രിമാരേയും വിവരം അറിയിച്ച് തുടർന്ന് സർക്കാരും നടനെ കൈവിടുകയായിരുന്നു. കാരണം നടൻ അർജുൻ തല്ലിയത് സി ഐ ടി യുക്കാരനെ ആയിരുന്നു. സ്റ്റേഷന്റെ മുറ്റത്ത് തടിച്ച് കൂടിയതും സി ഐ ടി യു ക്കാരായിരുന്നു. ഒടുവിൽ മന്ത്രിമാരും കൈവിട്ടതോടെ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും തലസ്ഥാനത്ത് നിന്നും നിർദ്ദേശം വരികയായിരുന്നു. തുടർന്ന് നടൻ അർജുന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും ചെയ്തു

എളമക്കര കീർത്തിനഗർ ഓട്ടോസ്‌റ്റാൻഡിലെ ഡ്രൈവർ എം.എ. മുനീറിന്‍റെ പരാതിയിലാണ്‌ നടപടി.കുറ്റക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്‌ ഓട്ടോ തൊഴിലാളി യൂനിയൻ എളമക്കര മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.നടൻ അർജുൻ മുമ്പും ഇത്തരം വിവാദങ്ങളിൽ പെട്ടതായി പറയുന്നു. തിരുവനന്തപുരത്തും മുമ്പ് ഇത്തരം വഴക്കും മറ്റും ഉണ്ടായിരുന്നു.അന്നും സ്വാധീനം ഉപയോഗിച്ച് കേസില്ലാതെ ഒഴിവാകുകയായിരുന്നു.ഇപ്പോൾ ഫ്ളവേഴ്സ് ടിവിയിൽ സീരിയലുകളിൽ സജീവമാണ്‌ നടൻ അർജുൻ. തിരുവനന്തപുരത്താണ്‌ അർജുന്റെ താമസവും.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago