Latest News

ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയായി , കണ്ണീരോടെ സോഷ്യൽ ലോകം

ഷഹാനയെ തനിച്ചാക്കി പ്രണവ് വിടപറഞ്ഞു , കണ്ണീരോടെ സോഷ്യൽ ലോകം .. സോഷ്യൽ ലോകവും കേരളക്കരയും ഒരേപോലെ നെഞ്ചേറ്റിയ ജോഡികളായിരുന്നു പ്രണവും ഷഹാനയും . ബൈക്ക് അപകടത്തിൽ നെഞ്ചിനു താഴേക്ക് തളർന്നുപോയ പ്രണവിന്റെ ജീവിതത്തിൽ താങ്ങും തണലുമായി ഷഹാന എന്ന പെൺകുട്ടി എത്തുകയും എതിർപ്പുകൾ എല്ലാം അവഗണിച്ച് ഇരുവരും വിവാഹിതരാകുകയും ചെയ്തിരുന്നു . ഇരുവരുടെയും സ്നേഹത്തിന് മുന്നിൽ സോഷ്യൽ ലോകവും കേരളക്കരയും ഒന്നടങ്കം നമിക്കുകയും ചെയ്തിരുന്നു . ഇപ്പോഴിതാ ഏവരെയും സങ്കടത്തിലാഴ്ത്തുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത് . സമൂഹ മാധ്യങ്ങളിലൂടെ ഏറെ ശ്രെധ നേടിയ പ്രണവ് (31 വയസ് ) അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ ഏവരെയും സങ്കടത്തിലാഴ്ത്തിയിരിക്കുന്നത് .

ഇന്ന് രാവിലെ രക്തം ശര്ധിച്ചതിനെത്തുടർന്നു അവശനായ പ്രണവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല ..തൃശൂർ കണ്ണിക്കര സ്വദേശിയാണ് പ്രണവ് . 2022 മാർച്ച് നാലിനായിരുന്നു പ്രണവും തിരുവനന്തപുരം സ്വദേശിയായ ഷഹാനയും തമ്മിൽ വിവാഹിതരായത് .. ഇപ്പോഴിതാ ഷഹാനയെ തനിച്ചാക്കി പ്രണവ് വിടപറഞ്ഞു എന്ന വാർത്ത ഏവരെയും കണ്ണീരിലാഴ്ത്തുകയാണ് .വർഷങ്ങൾക്ക് മുൻപ് പട്ടേപ്പാടത്തിനു സമീപം കുതിരത്തടത്ത് വെച്ച് ബൈക്ക് തെന്നിവീണ് പ്രണവിൻ്റെ നട്ടെല്ലിന് പരിക്ക് പറ്റുന്നത്. ഒരു വർഷത്തോളം ചികിത്സയിലായിരുന്നു പ്രണവ് . പ്രണവിൻ്റെ വീഡിയോ കണ്ടപ്പോൾ ഷഹാനയ്ക്ക് അദ്ദേഹത്തോട് ഇഷ്ടം തോന്നുകയായിരുന്നു. ഷഹാന പ്രണയം തുറന്ന് പറഞ്ഞപ്പോൾ പ്രണവ് നിരുത്സാഹപ്പെടുത്തുകയായിരുന്നു.

എന്നാൽ വേണ്ടെന്ന് വെക്കാൻ ഷഹാന തയ്യാറല്ലായിരുന്നു. പ്രണവിൻ്റെ സുഹൃത്തുക്കളും, ബന്ധുക്കളുമെല്ലാം പറഞ്ഞിട്ടും ഷഹാനയുടെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ലായിരുന്നു. അങ്ങനെ പ്രണവിനൊപ്പം ജീവിക്കാനുള്ള തീരുമാനത്താലാണ് ഷഹാന മാർച്ച് മൂന്നിന് തൃശൂരിലേയ്ക്ക് വണ്ടി കയറുന്നത്. തൃശൂരിൽ നിന്നും പ്രണവിൻ്റെ സഹോദരൻ്റെ വീട്ടിലേയ്ക്കാണ് അവൾ എത്തിയത്. പ്രണവിന് എന്നും പിന്തുണയും കരുത്തുമായി ഭാര്യ ഷഹാന കൂടെയുണ്ടായിരുന്നു .അന്ന് അവിടെ വെച്ചാണ് ഷഹാന ആദ്യമായി പ്രണവിനെ കാണുന്നത്. നേരിട്ട് കണ്ടപ്പോഴും വിവാഹത്തിൽ നിന്ന് പിന്മാറാൻ പ്രണവ് സമ്മർദ്ദം ചെലുത്തിയെങ്കിലും ഷഹാന അതിന് തയ്യാറായിരുന്നില്ല.

ഇതോടെയാണ് പ്രണവ് ഷഹാനയെ ഹിന്ദു ആചാര പ്രകാരം താലി ചാർത്തി തൻ്റെ സ്വന്തമാക്കുന്നത്. വിവാഹം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയ ഷഹാനയുടെ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളെ എല്ലാം അതിജീവിച്ചു മുന്നോട്ട് പോകുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്ര പറഞ്ഞിരിക്കുന്നത് ..

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago