സൂരജ് എന്ന കരിമൂർഖന്റെ ക്രൂരതകൾ ; നിഗൂഢതകൾ വെളിപ്പെടുത്തി പ്രോസിക്യൂട്ടർ മോഹൻരാജ്

ഉത്ര വ , ധക്കേസിൽ പ്രതി സൂരജിനു പരമാവധി ശിക്ഷ വാങ്ങിച്ചു നൽകാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് നടത്തിയ നീക്കം പ്രശംസനീയമാണ്. എന്നാൽ ഇത് താൻ ഒരാളുടെ വിജയം അല്ല ഒരു വലിയ ടീം വർക്ക് തന്നെ ഇതിന് പിന്നിൽ നടന്നിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഉത്ര വ, ധക്കേസ് തെളിയുന്നതിനു ശിക്ഷ വാങ്ങി നൽകുന്നതിനുമായി ആദ്യം മുതൽ അവസാനം വരെ ജാഗ്രതയോടെ പ്രവർത്തിച്ച എല്ലാവരുടെയും വലിയ പങ്ക് അദ്ദേഹം എടുത്തുകാട്ടി ആണ് മാധ്യമങ്ങളോട് സംസാരിക്കുന്നത്. മോഹൻ രാജിനെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി നിയമിക്കണമെന്ന് ആവശ്യപ്പെട്ടത് ഉത്തരയുടെ വീട്ടുകാർ തന്നെയാണ്. പ്രമാദമായ ഒട്ടേറെ കേസുകളിൽ കഴിവ് തെളിയിച്ചതാണ് ഉത്രയുടെ വീട്ടുകാർ ഇത്തരമൊരു ആവശ്യം മുന്നോട്ട് വയ്ക്കാൻ കാരണം.

ഉത്രയുടെ വ, ധക്കേസ് തെളിയിക്കുന്നതിനും പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി നൽകുന്നതിന് വളരെ വലിയ പഠനങ്ങളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. പാമ്പുകളെ സംബന്ധിച്ച് തന്നെ ഒട്ടേറെ പഠിച്ചു. വിധി വന്ന സാഹചര്യത്തിൽ അദ്ദേഹം മാധ്യമങ്ങളോട് ഈ കേസിനെ പറ്റി സംസാരിക്കുകയുണ്ടായി. പ്രതിയായ സൂരജിന് വധശിക്ഷ ലഭിക്കണം എന്നു തന്നെയാണ് അദ്ദേഹം വാദിച്ചത്. എന്നാൽ ഇപ്പോൾ ലഭിച്ച ജീവപര്യന്തത്തിന് തൃപ്തനാണെന്നും അദ്ദേഹം പറയുന്നു അതിനു കാരണം അദ്ദേഹം പറയുന്നത് നിയമത്തിന് നിയമത്തിന്റെതായ ചില പരിമിതികളും പരിധികളും ഉണ്ട്. പ്രതികൾക്ക് മാനസാന്തരം വരുന്നതിനും താൻ ചെയ്തത് തെറ്റാണെന്ന് കുറ്റബോധം ഉണ്ടാവുകയില്ല പിന്നീട് നന്നാവാൻ ഒരു അവസരം നൽകുകയും ചെയ്യുന്ന രീതിയിലാണ് നമ്മുടെ നിയമം. അതിനെ നമ്മൾ അംഗീകരിച്ചേ മതിയാകൂ.

എന്നാൽ സൂരജിനു ലഭിച്ച ശിക്ഷ കുറഞ്ഞുപോയി എന്നുള്ള ഉത്രയുടെ മാതാപിതാക്കളുടേയും ജനങ്ങളുടെയും അഭിപ്രായത്തെ തെറ്റ് പറയാനും കഴിയില്ല. ജീവപര്യന്തം എന്ന് പറയുന്നത് 14 വർഷക്കാലയളവിൽ തീർന്നു പോകാവുന്ന ഒന്നല്ല. ഇരുപതും 25 വർഷം ജീവപര്യന്തം ശിക്ഷ കിട്ടിയവർ ജയിലിൽ കിടക്കാറുണ്ട്. ഇനി എത്ര വർഷം തടവ് ശിക്ഷ അനുഭവിക്കണം എന്നത് ഈ 14 വർഷത്തിനുശേഷമാണ് തീരുമാനിക്കപ്പെടുന്നത്. അപ്പോൾ ഈ വന്ന വിധിയിൽ തൃപ്തി കുറവ് കാണേണ്ടതില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാൽ ഒരു മകളുടെ വിയോഗം അച്ഛനമ്മമാർക്ക് താങ്ങാൻ ആവുന്നതല്ല അതിനാൽ തന്നെ ഉത്രയുടെ മാതാപിതാക്കളുടെ ഹൈക്കോടതിയിൽ അപ്പീൽ പോകാനുള്ള തീരുമാനത്തെയും അദ്ദേഹം മാനിക്കുന്നു. നിയമത്തിന്റെ പരിധിയും പരിമിതികളും മനസ്സിലാക്കിയത് കൊണ്ട് മകൾ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് ഒരിക്കലും ശാന്തി ലഭിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

സൂരജിനെ സംബന്ധിച്ച് അയാൾക്ക് യാതൊരുവിധ കുറ്റബോധവും തോന്നാനുള്ള സാധ്യത ഇല്ല എന്ന തിരിച്ചറിവിലാണ് താങ്കൾ പരമാവധി ശിക്ഷയായ വ, ധശിക്ഷ തന്നെ വേണമെന്ന് ആവശ്യപ്പെട്ടത്. അതിനുകാരണം ആദ്യം ഉത്ര പാമ്പുകടിയേറ്റ് ഹോസ്പിറ്റലിൽ കഴിയുന്ന സാഹചര്യത്തിൽ ഉത്രയുടെ ബെഡിൽ ഇരുന്നു കൊണ്ട് തന്നെ സൂരജ് ഫോണിൽ സെർച്ച് ചെയ്തത് വീണ്ടും ഇത്തരത്തിലൊരു സാഹചര്യം എങ്ങനെ ആസൂത്രണം ചെയ്യാം എന്നതിനെക്കുറിച്ചാണ് എന്ന് ടവർ ലൊക്കേഷനും ഇന്റർനെറ്റ് ആക്ടിവിറ്റിയും പരിശോധിച്ചപ്പോൾ തെളിഞ്ഞിരുന്നു.സ്വന്തം ഭാര്യ അണലിയുടെ കടിയേറ്റ് വേദന കൊണ്ട് പുളയുന്ന സമയത്തും വീണ്ടും എങ്ങനെ കൊ, ലപ്പെടുത്താൻ എന്ന് ചിന്തിച്ച് അതിക്രൂരമായ മനസ്സിന്റെ ഉടമയായ സൂരജിന് ഒരിക്കലും കുറ്റബോധം തോന്നാനിടയില്ല എന്ന് തന്നെയാണ് അദ്ദേഹം പറയുന്നത്.

 

അപൂർവങ്ങളിൽ അപൂർവമായ കേസ് തന്നെയാണ് ഇത് എന്നാണ് അദ്ദേഹം പറയുന്നത്. അത്രയ്ക്ക് പാമ്പുകടിയേറ്റത് സ്വാഭാവികം അല്ല എന്ന് തെളിയിക്കാൻ അദ്ദേഹം വാവ സുരേഷിന്റെ അനുഭവങ്ങളും ശാസ്ത്രീയമായ മറ്റു തെളിവുകളും കൂട്ടിചേർത്തു വാദിച്ചു. ഒരു മാംസ കഷണത്തിൽ മൂർഖനെ കടുപ്പിച്ചു കൊണ്ടുള്ള പരീക്ഷണങ്ങൾ നടത്തിയിരുന്നു. പാമ്പിനെ പല്ല് അകലം അളക്കുന്നതിനു വേണ്ടിയായിരുന്നു അത്തരത്തിലൊരു പരീക്ഷണം. സാധാരണഗതിയിൽ ഒരു വലിയ മൂർഖൻ പാമ്പിന്റെ പല്ല് അകലം പരമാവധി 1.7 സെന്റീമീറ്റർ മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാൽ ഉത്രാട ശരീരത്തിൽ രണ്ട് സ്ഥലങ്ങളിൽ പാമ്പുകടിയേട്ടത് പരിശോധിച്ചപ്പോൾ ഒരു കടിയിലെ പല്ലകലം 2.3 സെന്റീമീറ്റർ ഉം ഒന്നിലെ പല്ലകലം 2.8 സെന്റീമീറ്റർഉം ആയിരുന്നു. അത്തരത്തിൽ ഇത്ര വലിയ അകലം വരണമെങ്കിൽ പാമ്പിനെ പല്ലുകൾ തമ്മിൽ വിടരണം. പാമ്പിന്റെ വിഷം എടുക്കുന്ന പ്രോസസ്സ് ൽ ഇത്തരത്തിൽ പല്ലുകൾ വിടാരാറുണ്ട്.

ഡമ്മിയിൽ മാംസം കെട്ടി വെച്ചുള്ള പരീക്ഷണത്തിൽ പാമ്പിനെ കൊണ്ട് സ്വാഭാവികമായി കടിപ്പിക്കുകയും പാമ്പിനെ തലയിൽ അമർത്തി നിർബന്ധപൂർവ്വം കടിപ്പിക്കുകയും ചെയ്തു. നിർബന്ധപൂർവ്വം കടുപ്പിച്ച് അപ്പോൾ പാമ്പിന്റെ പല്ല് അകലം കൂടുതലായിരുന്നു. ആദ്യമായാണ് ഇത്തരത്തിലൊരു പരീക്ഷണം ഒരു കേസ് അന്വേഷണത്തിൽ നടക്കുന്നത്. പൂർണ്ണമായും നിയമവിധേയം ആയിരുന്നു ഈ പരീക്ഷണം. 2020 മാർച്ച് 10 ന് പ്രതിയായ സൂരജ് 3 തവണ കണ്ടിരിക്കുന്ന വീഡിയോ പാമ്പിനെ വിഷം എങ്ങനെ കൈ കൊണ്ട് തലയിൽ അമർത്തിപ്പിടിച്ച് പുറത്തെടുക്കാം എന്നതിനെക്കുറിച്ചാണ്. പാമ്പുകളുടെ പഠനം നടത്തുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥൻമാരുടെയും മറ്റു പലരുടെയും സാക്ഷിമൊഴികൾ ലൂടെയും പൂർണ്ണ സഹകരണത്തോടെയുമാണ് ഈ കേസ് തെളിയിക്കാൻ ആയതും സൂരജിനു ശിക്ഷ വാങ്ങി കൊടുക്കാനായതും.

x