ഇന്ത്യ ക്രിക്കറ്റ് ലോകക്കപ്പ് നേടിയാൽ ബീച്ചിലൂടെ നഗ്നയായി ഓടും; നടി രേഖ ഭോജ്

ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് തെലുങ്ക് നടി രേഖ ഭോജ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് നടി ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പോസ്റ്റിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് ഇവർ നേരെ ഉയർന്നത്. ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണിതെന്നായിരുന്നു ചിലർ വിമർശിച്ചത്. എന്നാൽ വിമർശനം കടുത്തതോടെ സംഭവത്തിൽ വിശദീകരണവുമായി നടി രംഗത്തെത്തി. ഇന്ത്യൻ ടീമിനോടുള്ള സ്നേഹവും ആരാധനയും പ്രകടിപ്പിക്കാനാണ് താൻ ശ്രമിച്ചതെന്നായിരുന്നു നടിയുടെ വിശദീകരണം.

അതേസമയം, വരുന്ന ഞായറാഴ്ചയാണ് ലോകകപ്പ് അന്തിമ പോരാട്ടം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആണ് പോരാട്ടം. മത്സരം കാണാൻ പ്രധാനമന്ത്രിയും സ്റ്റേഡിയത്തിൽ എത്തുമെന്നാണ് വിവരം. നേരത്തെ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരം കാണാൻ പ്രധാനമന്ത്രിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രിയും ഒന്നിച്ചെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ആയിരുന്നു ഇന്ത്യ ഫൈനലിൽ എത്തിയത്. ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് വീഴ്ത്തിയാണ് ഓസ്ട്രേലിയ ഫൈനൽ യോഗ്യത നേടിയിരിക്കുന്നത്.

 

x