കളിച്ചുകൊണ്ടിരിക്കെ കുഞ്ഞനിയൻ പമ്പയാറ്റിൽ വീണു; എന്നാൽ സ്വന്തം അനിയനെ രെക്ഷികാൻ ഈ ചേട്ടനും ചേച്ചിയും ചെയ്‌തത്‌ കൊണ്ട്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏവരുടെയും പ്രശംസ പിടിച്ച് പറ്റുകയാണ് രണ്ട് കുട്ടികൾ, ഇരുവരുടെയും സമയോചിതമായ ഇടപെടലിൽ സ്വന്തം സഹോദരന്റെ ജീവൻ തന്നെ തിരിച്ച് കിട്ടുകയായിരുന്നു, ജസ്‌വിനും ജിയയും ആണ് ആ രണ്ട് പേർ സംഭവം ഇങ്ങനെ കുട്ടനാട് പമ്പയാറ്റിൽ വീണ കുഞ്ഞനിയനെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയാണ് ഈ സഹോദരങ്ങൾ ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നത് . നെടുമുടി പഞ്ചായത്ത് ഒമ്പതാം വാർഡിൽ ആണ് സംഭവം നടക്കുന്നത്. ചമ്പക്കുളത്ത് സ്ഥിതിചെയ്യുന്ന പോസ്റ്റോഫീസ്ൻറെ സമീപത്തുള്ള ജനസേവ കേന്ദ്രത്തിന് സമീപത്ത് വച്ചാണ് ഈ സംഭവം ഉണ്ടാകുന്നത് .ജാൻസന്റെയും സിമിയുടെയും മക്കൾ ആണ് വാർത്തകളിൽ നിറയുന്ന ഈ കൊച്ചു മിടുക്കന്മാർ. ജസ്റ്റൻ, ജസ്‌വിൻ, ജിയ എന്നാണ് കുട്ടികളുടെ പേര് .

ഏറ്റവും ഇളയ കുട്ടിയായ ജസനെയാണ് സഹോദരങ്ങൾ കുട്ടനാട് പമ്പയാറ്റിൽ നിന്നും രക്ഷപ്പെടുത്തിയത്. അമ്മയ്ക്കൊപ്പം ജനസേവാ കേന്ദ്രത്തിൽ പോയ കുട്ടികൾ തിരക്ക് കണ്ടു പുറത്തുള്ള ആറ്റിറമ്പിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ കാൽവഴുതിയാണ് ഇളയകുട്ടി വെള്ളത്തിൽ വീഴുന്നത്. മക്കളെ പുറത്ത് നിർത്തിയിട്ട് സിമി ജനസേവകേന്ദ്രതിനകത്തേക്ക് പോവുകയായിരുന്നു .ഏറ്റവും ഇളയ മകൻ വെള്ളത്തിൽ വീണത് സിമി അറിഞ്ഞതേയില്ല, സഹോദരൻ വെള്ളത്തിൽ വീണ കണ്ട ഉടൻ തന്നെ മൂത്ത രണ്ടുപേരും രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു

ജസ്‌വിൻ സംരക്ഷണഭിത്തിയിൽ ഇരുന്ന് കാലുകൊണ്ട് അനിയനെ കോരി മുകളിലെത്തിക്കുകയും ജിയ ഈ സമയം അടുത്തുള്ളവരെ അറിയിക്കാൻ വേണ്ടി ഉറക്കെ കരയുകയും ചെയ്തു. കുട്ടിയുടെ കരച്ചിൽകേട്ട് സംഭവസ്ഥലത്ത് ഒരു സ്ത്രീയെത്തി കുട്ടിയെ കരയ്ക്കു കയറ്റാൻ ശ്രമിച്ചെങ്കിലും കടവിൽ തെന്നി വീണതിനാൽ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു കാലുകൊണ്ട് അനുജനെ ജസ്‌വിൻ കരയോടു ചേർക്കുകയും കരയിൽ നിന്ന് ജിയ കുട്ടിയുടെ കൈപിടിച്ചു കരയിലേക്കു വലിച്ചുകയറ്റി രക്ഷപ്പെടുത്തുകയും ആയിരുന്നു. ഈ സംഭവം നടന്നതിനു ശേഷം ആയിരുന്നു അമ്മ സിമി സംഭവമറിഞ്ഞത് ,ബഹളം കേട്ട് അമ്മ ഉൾപ്പെടെ എല്ലാവരും സംഭവസ്ഥലത്തേക്ക് ഓടിയെത്തി.

എല്ലാവരും ഓടി വന്നപ്പോഴേക്കും സഹോദരങ്ങൾ അനിയനെ രക്ഷപ്പെടുത്തിയിരുന്നു. ചമ്പക്കുളം സെന്റ് തോമസ് യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണു മൂത്തവൻ ജസ്‌വിൻ. അതേ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണു മകൾ ജിയ.വാർത്ത നാടുമുഴുവൻ അറിഞ്ഞതോടെ പ്രമുഖ മാധ്യമങ്ങളും സംഭവം റിപ്പോർട്ട് ചെയ്യുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഈ സഹോദരന്മാർക്ക് കൈയ്യടികളാണ് നിരവധി പേർ നൽകിയത്. ഇത്ര ചെറുപ്പത്തിൽതന്നെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനക്കരുത്ത് കുഞ്ഞുങ്ങൾക്കുണ്ട് എന്നും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായ മറ്റുള്ളവർക്കും സല്യൂട്ട് നൽകി കൊണ്ട് നിരവധി പേരായിരുന്നു സോഷ്യൽ മീഡിയയിലൂടെ വാർത്തകൾക്ക് താഴെ കമൻറുകൾ അറിയിച്ചത്.

x