ഇക്കഴിഞ്ഞയിടയ്ക്കായിരുന്നു ശരണ്യയുടെ രണ്ടാം വിവാഹം , ഇങ്ങനെ ഒരു അവസ്ഥ ഇനിയെങ്കിലും ഒരു പെണ്ണിന് ഉണ്ടാവരുതേ എന്ന് കേരളക്കര

വിവാഹശേഷം ഭർത്താവിന്റെ വീട്ടിൽ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പെൺകുട്ടികൾ ഉണ്ട്. അതിലൊട്ടുമിക്ക പ്രശ്നങ്ങളും സ്ത്രീധനവുമായി ബന്ധപ്പെട്ടത് തന്നെയായിരിക്കും. ഇപ്പോൾ തിരുവനന്തപുരം കടയ്ക്കാവൂരിൽ യുവതി ട്രെയിനിനു മുന്നിൽ ആ, ത്മ, ഹത്യ ചെയ്ത സംഭവമാണ് ശ്രദ്ധ നേടുന്നത്. ഈ സംഭവത്തിൽ പരാതിയുമായി എത്തിയിരിക്കുകയാണ് ബന്ധുക്കൾ. മണമ്പൂർ പന്തടിവിള ഓങ്കാരത്തിൽ ശശാങ്കന്റെയും അജിതയുടെയും മകൾ ശരണ്യയുടെ മരണത്തിലാണ് ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയത്. ഭർത്താവിന്റെ മാനസിക പീ, ഡ, നമാണ് ശരണ്യയുടെ മരണത്തിന് കാരണമെന്ന് ഇവർ ആരോപിക്കുന്നുണ്ട്. ശരണ്യയുടെ മൃ, ത, ദേഹം കഴിഞ്ഞ വെള്ളിയാഴ്ചയാണ് കടയ്ക്കാവൂരിലെ റെയിൽവേ ട്രാക്കിൽ നിന്നും കണ്ടെത്തിയിരുന്നത്. 2022 മെയ് 12 ആയിരുന്നു ചിറക്കര സ്വദേശി വിനോദുമായുള്ള ശരണ്യയുടെ വിവാഹം നടക്കുന്നത്. പാർത്തുകൊണം ഭാരതീയമംഗലം ഭഗവതി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നിരുന്നത്.

ശരണ്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹശേഷം ശരണ്യയെ സ്ത്രീധന കാര്യം പറഞ്ഞു അവിഹിതബന്ധങ്ങളെ കുറിച്ച് ആരോപിച്ചും ഒക്കെ ഭർത്താവ് മാനസികമായും ശാരീരികമായും പീ, ഡി, പ്പിക്കുകയായിരുന്നു ഉണ്ടായിരുന്നത് എന്നാണ് ബന്ധുക്കൾ പറയുന്നത്. സ്വന്തം വീട്ടിലേക്ക് ഫോൺ വിളിക്കാനുള്ള സ്വാതന്ത്ര്യം പോലും ഭർത്താവ് നൽകിയിരുന്നില്ല എന്നും ശരണ്യയുടെ അമ്മ പറയുന്നു. ശരണ്യയുടെ ആത്മഹത്യ തലേദിവസം ഭർത്താവിന്റെ ഫോണിൽ കണ്ട മറ്റൊരു സ്ത്രീയുമായുള്ള ചിത്രത്തെക്കുറിച്ച് ശരണ്യ ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഇരുവർക്ക് ഇടയിൽ വാക്ക് തർക്കങ്ങൾ ഉണ്ടായി എന്നും അജിത പറയുന്നു. 28 വയസ്സായിരുന്നു ശരണ്യക്ക്. പഠിത്തത്തിൽ വളരെ മിടുക്കിയായിരുന്നു. എംബിഎ മികച്ച മാർക്കോടെയാണ് ശരണ്യ പൂർത്തിയാക്കിയത്. കൊല്ലത്ത് കോച്ചിങ്ങിന് പോവുകയായിരുന്നു ശരണ്യ. സംഭവദിവസവും പതിവുപോലെ കൊല്ലത്ത് പോകാൻ ചാത്തന്നൂരിൽ ഭർത്താവുമായി എത്തിയശേഷം ശരണ്യ ബസ്സിൽ കയറി പോവുകയായിരുന്നു ചെയ്തത്.

പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആക്കിയതിനു ശേഷം ശരണ്യ വക്കത്തുള്ള ചിറ്റപ്പന്റെ വീട്ടിലേക്ക് പോയി. ആ വീട്ടിൽ ആളുണ്ടായിരുന്നില്ല. പിന്നീടാണ് മരണ വാർത്ത വീട്ടിൽ എത്തുന്നത്. ശരണ്യയുടെ പിതാവും സഹോദരനും വിദേശത്താണ് ജോലി ചെയ്യുന്നത്. വിവാഹസമയത്തും ഇരുവരും നാട്ടിലുണ്ടായിരുന്നില്ല. മരണവാർത്ത അറിഞ്ഞാണ് സഹോദരൻ നാട്ടിലേക്ക് എത്തിയത്. വിവാഹശേഷം തന്നെ ഒന്ന് വിളിക്കാൻ പോലും ശരണ്യയ്ക്ക് സാധിച്ചിരുന്നില്ല എന്നും ഇതിന് ഭർത്താവ് അനുവാദം നൽകിയിരുന്നില്ലന്നും സഹോദരനായ ശരത് പറയുന്നത്. മരണത്തിൽ ദുരൂഹതയുണ്ടായതാണ് വീട്ടുകാർ ആരോപിക്കുന്നത്. അന്വേഷണം നടത്തി നിയമനടപടികൾ എടുക്കണമെന്നും വീട്ടുകാർ പറയുന്നുണ്ട്. വിവാഹശേഷം ഭർത്താവിൽ നിന്നും ശാരീരികമായും മാനസികമായും പീഡനങ്ങൾ അനുഭവിക്കുന്ന പെൺകുട്ടികൾ പലപ്പോഴും ഇത്തരം കാര്യങ്ങൾ സ്വന്തം വീട്ടിൽ പോലും പറയാതിരിക്കുകയാണ് ചെയ്യുന്നത്. ഞാൻ കാരണം എന്റെ വീട്ടുകാർ വിഷമിക്കേണ്ട എന്നുള്ള ഒരു ചിന്തയാണ് ഇതിന് പിന്നിൽ. എന്നാൽ ഇതുകൊണ്ട് സ്വന്തം ജീവൻ തന്നെയാണ് നഷ്ടം ആകുന്നത് എന്ന് പെൺകുട്ടികൾ മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. ഒരു പരിധി കഴിയുമ്പോൾ ഇത് ഡിപ്രഷനിലേക്ക് പോവുകയാണ് ചെയ്യുക.

x