വീട്ടുകാരുടെ മനസ്സലിഞ്ഞത് അതീവ ഗുരുതരാവസ്ഥയിൽ എത്തിയപ്പോൾ , ഒടുവിൽ ആശുപത്രിക്കിടക്കയിൽ വെച്ച് പ്രണയിനികൾക്ക് വിവാഹം , സംഭവം വൈറലാകുന്നു

പ്രണയം എന്നത് എക്കാലത്തെയും മനോഹരമായ ഒരു വികാരം തന്നെയാണ്. പ്രണയം സത്യമാണെങ്കിൽ ആ പ്രണയം സഫലമാക്കാൻ പ്രകൃതി നമുക്കൊപ്പം നിൽക്കുമെന്ന കവി വാചകം പോലും ഉണ്ട്. എന്നാൽ മരണത്തെക്കാൾ ഉറപ്പുള്ള ചില പ്രണയങ്ങളും ഉണ്ടാകും. എത്ര പൊട്ടിച്ചെറിഞ്ഞാലും അവ തിരികെ വരിക തന്നെ ചെയ്യും. ഒരിക്കലും സാധ്യമാകില്ലന്ന് വിചാരിക്കുന്ന എന്നാൽ പ്രണയത്തിന്റെ തീവ്രത കൊണ്ട് മാത്രം സാധ്യമായിട്ടുള്ളവ. സിനിമയിലെ പ്രണയത്തെ വെല്ലുന്ന ചില മനോഹരമായ പ്രണയങ്ങൾ ജീവിതത്തിലും ഉണ്ടാകാറുണ്ട്. അത്തരത്തിൽ തെലുങ്കാനയിൽ നിന്നും ഉള്ള ഒരു വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിക്രമാബാദ് സ്വദേശിയായ 21 കാരി രേഷ്മ തന്റെ ബന്ധുവായി നവാസുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു. വീട്ടുകാർ ഈ വിവാഹത്തിന് ഒരിക്കലും സമ്മതിക്കില്ലന്ന് ഇവർക്ക് ഉറപ്പായിരുന്നു. രണ്ടുവർഷമായി ഉള്ള തീവ്രപ്രണയത്തെ മറക്കാൻ രേഷ്മ തയ്യാറായിരുന്നില്ല.

നവാസിനെ നഷ്ടമാകുന്ന അവസ്ഥയെക്കുറിച്ച് ആലോചിക്കാൻ പോലും രേഷ്മയ്ക്ക് കഴിഞ്ഞിരുന്നില്ല. അവസാനം ജീവനൊടുക്കുക എന്നതാണ് ഏറ്റവും മികച്ച തീരുമാനം എന്ന് രേഷ്മ മനസ്സിലാക്കി. തനിക്ക് മറ്റു വിവാഹം വീട്ടുകാർ ഉറപ്പിക്കാൻ ശ്രമിക്കുന്നതും രേഷ്മ അറിഞ്ഞു. ആ തീരുമാനത്തിലേക്ക് തന്നെ രേഷ്മ എത്തി. എന്നാൽ ഗുരുതരാവസ്ഥയിൽ ആശുപത്രി കിടക്കയിൽ കഴിഞ്ഞിരുന്ന രേഷ്മയെ കണ്ടു നവാസിന് താങ്ങാൻ സാധിച്ചില്ല. രേഷ്മയെ പോലെ തന്നെ നവാസും വിഷം കഴിച്ചു ജീവനോടുക്കാനുള്ള തീരുമാനത്തിലെത്തി. ഗുരുതരാവസ്ഥയി ഇരുവരെയും സർക്കാർ ആശുപത്രിയിൽ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടുത്തെ ഡോക്ടറാണ് ഇരുവരും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം എന്താണെന്ന് ഇവരുടെ ബന്ധുക്കളോട് തുറന്നു പറയുന്നത്. രേഷ്മയുടെയും നവാസിന്റെയും പ്രണയം ബന്ധുക്കൾ അങ്ങനെ അറിയുന്നു. ഇത് തിരിച്ചറിഞ്ഞ് ബന്ധുക്കൾ ഇവർക്ക് ഒരുമിച്ച് ജീവിക്കാനുള്ള അവസരം നൽകി. ആരും ഒരു എതിർപ്പും പറഞ്ഞില്ല.


ഈ പ്രണയബന്ധം തങ്ങൾക്കാർക്കും അറിയില്ലായിരുന്നുവെന്നും. അറിഞ്ഞിരുന്നെങ്കിൽ കാര്യങ്ങൾ ഇത്രത്തോളം സങ്കീർണമാവില്ലായിരുന്നു എന്നുമാണ് രേഷ്മയുടെ ഒരു ബന്ധു പറഞ്ഞത്. ആശുപത്രി കിടക്കയിൽ വച്ച് ബന്ധുക്കളുടെ ഇരുവരുടെയും അനുവാദത്തോടെ ശ്വസന സഹായികൾ ശരീരത്തിൽ ഘടിപ്പിച്ച് രേഷ്മയും നവാസും വിവാഹിതരാവുകയായിരുന്നു. വീൽചെയറിൽ എത്തി ആണ് നവാസ് രേഷ്മയെ വിവാഹം കഴിച്ചത്. അങ്ങനെയാണ് ചടങ്ങ് നടത്തിയത് ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഈ വിവാഹത്തിന് സാക്ഷ്യം വഹിച്ചിരുന്നത്. ആരെയും അമ്പരപ്പിക്കുന്ന ഒരു പ്രണയ കഥ തന്നെയാണ് ഇതെന്നാണ് എല്ലാവരും പറയുന്നത്. തീർച്ചയായും ഈ ഒരു പ്രണയം ഓരോരുത്തർക്കും വല്ലാത്ത ഒരു അമ്പരപ്പ് തന്നെയായിരിക്കും നിറയ്ക്കുക. ഇങ്ങനെയും പ്രണയം ഉണ്ടോന്ന് നമുക്ക് തോന്നിപ്പോകുന്ന നിമിഷം. അല്ലെങ്കിലും ചില പ്രണയങ്ങൾ ഇങ്ങനെ നമ്മെ അമ്പരപ്പിക്കാറുണ്ടല്ലോ.

x