വൈറലായി ബോബി ചെമ്മണ്ണൂരിന്റെ ആട് ഡിങ്കോൾഫി വീഡിയോ ; ട്രോളർമാർക്ക് ഇത് ആഘോഷരാവ് എന്ന് സോഷ്യൽ മീഡിയ

മലയാളികൾക്ക് ഏറെ സുപരിചതനായ സ്വർണ വ്യവസായി ആണ് ബോബി ചെമ്മണ്ണൂര്. കേരളത്തിൽ അറിയപ്പെടുന്ന വലിയ ബിസിനസ് ഗ്രൂപ്പുകളിൽ ഒന്നാണ് ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ്. സ്വർണ ബിസിനെസ്സിൽ കൂടിയാണ് താരം ഇന്നീ കാണുന്ന നിലയിൽ എത്തിയത്. നല്ലൊരു മനുഷ്യ സ്‌നേഹി കൂടിയാണ് ബോബി ചെമ്മണ്ണൂർ, അത് കൊണ്ട് തന്നെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് ബോബി ചെമ്മണ്ണൂർ നടത്തിയിട്ടുള്ളത്. ഇതിനെല്ലാമപ്പുറം ഡോക്റ്ററേറ്റും വേൾഡ് റെക്കോർഡും ഒക്കെ സ്വന്തമാക്കിയ ഒരു വ്യക്തി കൂടിയാണ് അദ്ദേഹം.

 

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം, ബോചെ എന്ന പേരിലാണ് അറിയപ്പെടുന്നത്. ട്രോളുകൾ വളരെ അധികം ഇഷ്ടപെടുന്ന താരം കൂടിയാണ് ബോബി ചെമ്മണ്ണൂര്. അത് കൊണ്ട് തന്നെ താരത്തിനെ വെച്ച് ചെയ്‌ത നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ കാണാൻ കഴിയും. എന്നാൽ സ്വന്തം സോഷ്യൽ മീഡിയയിൽ സ്വന്തം ട്രോൾ വീഡിയോ തന്നെ പോസ്റ്റ് ചെയ്‌ത്‌ ഏവരെയും ചിരിപ്പിച്ച താരം കൂടിയാണ് ബോബി ചെമ്മണ്ണൂർ. ഒരു സാഹസികൻ കൂടിയാണ് ബോച്ചേ. തനിക്ക് ഇഷ്ടമുള്ളതെന്തും ചെയ്യാൻ ഒരു മടിയുമില്ല അദ്ദേഹത്തിന്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു വീഡിയോ ആണ് വൈറൽ ആകുന്നതു.

 

ബോച്ചെയുടെ ആട് ഡിങ്കോൾഫി എന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. പണക്കാരൻ എന്ന ജാഡ കാണിക്കാതെ എന്നും സാധാരണക്കാരോടൊപ്പം ജീവിതം ആസ്വദിക്കുന്ന വ്യക്തി.വില കൂടിയ വസ്ത്രങ്ങളോ ആഭരണങ്ങളോ അദ്ദേഹം ധരിക്കാറില്ല. കഴിഞ്ഞ ദിവസമായിരുന്നു ബോച്ചെയുടെ ജന്മദിനം. അദ്ദേഹത്തിന്റെ ജന്മദിനാഘോഷ വീഡിയോ ആണ് ആട് ഡിങ്കോൾഫി ഈ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

 

പിറന്നാൾ ദിനം പാവപ്പെട്ടവരോടൊപ്പം ആഘോഷിക്കുകയാണ് ബൊച്ചെയുടെ പതിവ് രീതി. എന്നാൽ ഇത്തവണ ഒരു ചെറിയ വ്യത്യാസം ബോച്ചേ വരുത്തി. പിറന്നാൾ ദിനത്തിൽ പാവപ്പെട്ടവർക്ക് സ്വന്തം കൈ കൊണ്ട് ആടിനെ കറി നൽകിയിരിക്കുകയാണ് അദ്ദേഹം. സാധാരണ ആഹാരം പുറത്തു നിന്ന് വാങ്ങി നൽകുകയാണ് പതിവ്. എന്നാൽ ഇത്തവണ അതൊന്നു മാറ്റി പിടിച്ചു എന്നാണ് ബോച്ചെ പറയുന്നത്. ഇതിനു പുറമേ എല്ലാവർക്കുമൊപ്പം കേക്ക് മുറിക്കുന്നതും വിഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.  ബോച്ചെയുടെ ആട് ഡിങ്കോൾഫി എന്നാണ് ഈ കറിക്ക് അദ്ദേഹം പേര് നൽകിയിരിക്കുന്നത്.

 

ലക്ഷകണക്കിന് പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടു കഴിഞ്ഞത്. എന്നാൽ ഈ വിഡിയോക്കും മോശം കമന്റുമായി കുറെ പേര് എത്തുന്നുണ്ട്. കമന്റ് കളിലൂടെ തന്നെ അധിക്ഷേപിക്കാൻ വരുന്ന ആളുകൾക്ക് ചുട്ട മറുപടി നൽകുന്ന ആളാണ് ബോച്ചെ. സ്വതവേയുള്ള തന്റെ ഹാസ്യം കലർന്ന തരത്തിലുള്ള മറുപടിയാണ് അദ്ദേഹം നൽകാറുള്ളത്. തന്നെ ചൊറിയാൻ വവരുന്നവരെ മാന്തി വിടുന്നതാണ് ബോച്ചെയുടെ രീതി. ഇങ്ങനെയൊക്കെ ആണെങ്കിലും കാരുണ്യ പ്രവർത്തനങ്ങളിൽ ഒട്ടും പിന്നോട്ട് മാറി നിൽക്കുന്ന ആളല്ല അദ്ദേഹം. തനിക്ക് മുന്നിൽ സഹായം ചോദിച്ചു വരുന്നവരെ കയ്യിയയച്ചു സഹായിക്കുന്ന ആളാണ് അദ്ദേഹം.

x