അപകടം പറ്റിയ യുവതിയെ വീട്ടിൽ വന്ന് സന്ദർശിച്ച് നടൻ സുരേഷ്‌ഗോപി, താൻ വീണ്ടും നല്ലൊരു മനുഷ്യസ്നേഹിയാണെന്ന്ന് തെളിയിച്ച് താരം

സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഒരു പെൺകുട്ടിയായിരുന്നു അഞ്ജന സുരേന്ദ്രൻ, സ്വന്തം കുടുംബത്തിന് തണൽ ആകാൻ മീൻ വിറ്റും പാട്ട് പാടിയും കൂട്ടിന് ഒരു പോത്തുമായുള്ള അഞ്ജനയുടെ ജീവിതം പറഞ്ഞ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആയതോടെ അന്ന് അഞ്ജനയുടെ അഡ്രെസ്സ് തേടി കണ്ടുപിടിച്ച് രാത്രി ചേർത്തലയിൽ ഉള്ള അവളെ കാണാൻ സുരേഷ്‌ഗോപി വന്നിരുന്ന ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രെധേയം ആയിരുന്നു, എന്നാൽ രണ്ടാഴ്ച്ചയ്ക്ക് മുംബ് അഞ്ജനയ്ക്ക് അപകടം പറ്റുകയായിരുന്നു

ഒരു വീട്ടിൽ മീൻ കൊടുത്തിട്ടു വരുമ്പോൾ അശ്രദ്ധമായ വന്ന കാർ ആഞ്ജനയെ ഇടിച്ചിടുകയായിരുന്നു, വലിയ കുഴപ്പം ഒന്നും പറ്റിയില്ലെങ്കിലും പക്ഷെ ഇടത് കാലിന് ഫ്രാക്ചറും ലിഗമെൻ്റിന് ചെറിയ പൊട്ടലും സംഭവിച്ചു, തുടർന്ന് കാലിൽ പ്ലാസ്റ്ററിട്ട് ഒരു മാസം ബെഡ് റെസ്റ്റ് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു, അഞ്ജനയ്ക്ക് അപകടം സംഭവിച്ചു എന്നറിഞ്ഞു നടനും എംപിയുമായ സുരേഷ്‌ഗോപി കാണാൻ വന്ന വിവരം അഞ്ജന തന്നെയാണ് സോഷ്യൽ മീഡിയയിൽ കൂടി വിവരിച്ചത്, തന്നെ കാണാൻ വന്ന സുരേഷ്‌ഗോപി പറഞ്ഞ വാക്കുകളും പങ്ക് വെച്ച് കൊണ്ട് താരം കുറിച്ചത് ഇങ്ങനെ

വയ്യാതെ ആയെന്ന് അറിഞ്ഞ് എൻ്റെ ഫോണിലേയ്ക്ക് ആദ്യം വന്ന മെസേജും ഇദ്ദേഹത്തിൻ്റെ അയിരുന്നു… ദൃഷ്ടിദോഷം ആണ് അമ്മയെ കൊണ്ട് ഉഴിഞ്ഞിടീക്കണമെന്നും ഇടയ്ക്ക് എന്ത് ആവശ്യമുണ്ടായാലും വിളിക്കണമെന്നും പറഞ്ഞു… സത്യം പറഞ്ഞാൽ എൻ്റെ വേദനയ്ക്കിടയിലും എനിക്കത് വലിയൊരു സന്തോഷമായിരുന്നു…. മിനിഞ്ഞാന്ന് രാത്രി വീണ്ടും call വന്നു … അദ്ദേഹത്തിൻ്റെ എല്ലാ തിരക്കുകൾക്കിടയിലും കുറച്ചധിക സമയം നമ്മളെ കേട്ടിരിക്കാറുള്ളത് എന്നെ എപ്പോളും ആശ്ചര്യപ്പെടുത്താറുണ്ട്… എല്ലാ വിശേഷങ്ങളും തിരക്കും… ശനിയാഴ്ച ഞാൻ വരാം പതിവുപോലെ ചെമ്മീനും കരിമീനും ഒക്കെ ഓഡറും ചെയ്തു…

പറഞ്ഞ വാക്ക് പാലിച്ച് ഒരു പതിനൊന്ന് മണി ഒക്കെ ആയപ്പോൾ അദ്ദേഹത്തിൻ്റെ മെമ്പർ ഓഫ് പാർലമെന്റ് എന്ന് ചുവന്ന അക്ഷരങ്ങളിൽ എഴുതി വെച്ച വണ്ടി വന്നു നിന്നു… വണ്ടിയുടെ വാതിൽ ഞങ്ങൾക്കായി തുറന്നു… അമ്മ എന്നെ എടുത്ത് വണ്ടിയുടെ അടുത്തേയ്ക്ക് നിർത്തി…. കാല് ശ്രദ്ധിക്കണം അധികം അനക്കരുത് എന്ന് ആദ്യമേ പറഞ്ഞു…. അദ്ദേഹത്തിൻ്റെ രണ്ടാമത്തെ മകളും കൂടെ ഉണ്ടായിരുന്നു… ഞങ്ങളെ പരസ്പ്പരം പരിചയപ്പെടുത്തി… ഒരുപാട് സംസാരിക്കണം എന്നാഗ്രഹിച്ച് ചെന്ന ഞാൻ വാക്കുകൾ കിട്ടാതെ വിഷമിച്ചു…. എംപിയുടെ വണ്ടി നിർത്തിയിട്ടത് കണ്ട് ഓടി അടുത്ത പോലീസ്കാരനോട് നിങ്ങളുടെ നാട്ടുകാരി ഇപ്പോൾ എൻ്റെയും നാട്ടുകാരിയാണ്… എന്നെ കാണാൻ വന്നതാണെന്നും മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും പറഞ്ഞു… സന്തോഷം കൊണ്ട് ഞാൻ അമ്മയുടെ കയ്യിൽ ഇറുക്കി പിടിച്ചു…

വിശേഷങ്ങൾ എല്ലാം പറഞ്ഞ് ഒപ്പം നിന്നൊരു ഫോട്ടോയും എടുത്ത് പതിവുപോലെ അദ്ദേഹത്തിൻ്റെ സ്നേഹവുമറിയിച്ച് ഞങ്ങൾ പിരിഞ്ഞു…. ആദ്യമായി എന്നെ വിളിച്ചപ്പോൾ എനിക്കുണ്ടായ അതേ ആശ്ചര്യവും ഞെട്ടലും തന്നെയാണ് അദ്ദേഹത്തിൻ്റെ ഓരോ വിളിയിലും കണ്ടുമുട്ടലിലും എനിക്ക് ഉണ്ടാകുന്നത്…. എല്ലാത്തിലുമുപരി പച്ചയായ ഒരു മനുഷ്യസ്നേഹി….അറിയാതെ എങ്കിലും ആദ്യമായി ചേട്ടനെന്ന് വിളിച്ചപ്പോൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല മുന്നോട്ടും ഈ സ്നേഹവും പരിഗണനയും കിട്ടുമെന്ന് … ഹൃദയത്തിൽ ചേർത്ത് വെച്ച് ഒരായിരം നന്ദി സ്നേഹം സുരേഷേട്ടാ… ഇതായിരുന്നു അഞ്ജന കുറിച്ചത്

ആദ്യത്തെ ലോക്ഡൗൺ സമയത്താണ് അഞ്ജന അപ്പു എന്ന പോത്തിൻകുട്ടിയെ സ്വന്തമാക്കുന്നത് . ഒരു ഓട്ടോയിൽ കയറാൻ മാത്രം വലുപ്പമുണ്ടായിരുന്ന പോത്തിനെ 8000 രൂപ നൽകിയാണ് വാങ്ങിയത് . കോളജുകളിലും സ്കൂളുകളിലും വിദ്യാർഥികൾക്ക് കലാമത്സരങ്ങൾക്കുളള പരിശീലനം നൽകിയതിന്റെ പ്രതിഫലമായി കിട്ടിയതുക സ്വരുക്കുട്ടി പോത്തിനെ വാങ്ങുമ്പോൾ വളർത്തി വലുതാക്കി വിറ്റാൽ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ അത്രയെങ്കിലും പരിഹരിക്കാമല്ലോ എന്ന ചിന്തയായിരുന്നു അഞ്ജനക്ക്.എന്നാൽ പതുക്കെ ആ ചിന്ത തന്നെ മനസ്സിൽനിന്നു മാഞ്ഞന്നു അഞ്ജന പറയുന്നു . ഹൃദയത്തിൽ ഇടം നേടിയ അപ്പുവിനായി തൊഴുത്തു പണിത അഞ്ജനയെ നിരുത്സാഹപ്പെടുത്താൻ പലരുമുണ്ടായിരുന്നു .

പോത്ത് പെൺ കുട്ടികൾക്ക് വളർത്താൻ പറ്റിയ മൃഗമല്ലെന്നും ഇത് നിന്നെ കുത്തുമെന്നും അപായപ്പെടുത്തുമെന്നും”വരെ പലരും പറഞ്ഞെങ്കിലും അതൊന്നും തന്നെ പിന്തിരിപ്പിച്ചില്ലെന്ന് അഞ്ജന പറയുന്നു . പിന്നീട് ഒരു വരുമാനമാർഗമെന്ന നിലയിൽ പശുവിനെക്കുടി വാങ്ങി . ഇവയ്ക്കാവശ്യമായ തീറ്റയും മറ്റും ഒരുക്കിയശേഷമാണ് എന്നും രാവിലെ ചേർത്തലയിലെ സ്വകാര്യ സ്ഥാപനത്തിൽ ഫിഷ് ഡെലിവറിക്കായി അഞ്ജന പോകുന്നത് . ഉച്ചയ്ക്ക ശേഷം ഇവരുടെ തന്നെ മറ്റൊരു സ്ഥാപനത്തിൽ ബില്ലിങ് സെക്ഷനിലും ജോലി നോക്കുന്നുണ്ട് . നാഗ്പുർ സർവകലാശാലയിൽ ഫിസിക്കൽ എജ്യൂക്കേഷൻ കോഴ്സും ഈ തിരക്കുകൾക്കിടെ ചേർത്തല ശാവേശ്ശേരി സ്വദേശിയായ അഞ്ജന ചെയ്യുന്നുണ്ട്.

x