നടൻ പ്രതാപ് പോത്തൻ്റെ ചിതാഭസ്മം ചെടിക്ക് വളമാക്കി മകൾ; വിമർശനവുമായി സോഷ്യൽ മീഡിയ

പ്രശസ്ത ചലച്ചിത്ര താരവും സംവിധയകനുമായ പ്രതാപ് പോത്തപൻ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് അന്തരിച്ചത്. 70 വയസായിരുന്നു അദ്ദേഹത്തിന്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറേ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ചെന്നൈയിലെ അദ്ദേഹത്തിൻ്റെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണകാരണം ഉറക്കത്തിലെ ഹൃദയാഘാതമായിരുന്നു. ചെന്നൈയിലെ ന്യൂ ആവടി റോഡിലെ ശ്മശാനത്തിൽ വെച്ചായിരുന്നു ശവ സംസ്കാരം. അപ്രതീക്ഷിതമായ അദ്ദേഹത്തിൻ്റെ വിയോഗ വാർത്ത സിനിമ പ്രവർത്തകർക്ക് തന്നെ വലിയ വേദനയായിരുന്നു.

സംവിധായകൻ ഭരതനുമായുള്ള അടുപ്പമാണ് പോത്തനെ സിനിമയിലേയ്ക്ക് എത്തിച്ചത്. 1978 – ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രം ‘ആരവ’ത്തിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. എൺപത്, തൊണ്ണൂറ് കാലഘട്ടങ്ങളിലെ മലയാളം, തമിഴ് സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു പ്രതാപ് പോത്തൻ.

ഭരതൻ ചിത്രമായ ‘തകര’യിലൂടെ മലയാളത്തിൽ ശ്രദ്ധ നേടിയ പോത്തൻ ചാമരം, അഴിയാത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, വരുമയിൽ നിറം ചുവപ്പ്, മധുമലർ, കാതൽ കഥൈ, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതൽ പൂജ്യം വരെ, സിന്ദൂര സന്ധ്യയ്ക്കു മൗനം, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങിയ അനവധി ശ്രദ്ധേയ ചിത്രങ്ങളിൽ വ്യത്യസ്തമായ കഥപാത്രങ്ങളെ അവതരിപ്പിച്ചു. മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ‘സിബിഐ 5’ – ലും മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു.

മലയാള സിനിമയ്ക്ക് നഷ്ടമായത് പകരം വെക്കാനില്ലാത്ത നടനെയാണെന്ന് പ്രതാപ് പോത്തൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മലയാള സിനിമയിലെ നടന്മാരും, സംവിധായകരും പറയുമ്പോൾ മറ്റ് തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി സിനിമ രംഗത്ത് നിന്നും ഇതെ അഭിപ്രായം തന്നെയാണ് ഉയർന്നു കേൾക്കുന്നത്. അവസാനമായി അദ്ദേഹത്തെ ഒരു നോക്ക് കാണുന്നതിനായി സിനിമ – കലാ – സാംസ്കാരിക – രാഷ്ട്രീയ രംഗത്തെ പ്രമുഖർ എല്ലാവരും പോത്തൻ്റെ ചെന്നൈയിലെ വസ്തിയിലെത്തിയിരുന്നു.

1985 – ൽ ചലച്ചിത്രതാരം രാധികയെയായിരുന്നു വിവാഹം ചെയ്തെങ്കിലും അടുത്ത വർ‌ഷം ഇരുവരും വിവാഹമോചിതരാവുകയായിരുന്നു . പിന്നീട് 1990 – ൽ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012 ൽ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം ആ ബന്ധവും ഉപേക്ഷിക്കിക്കുകയായിരുന്നു. ഈ ബന്ധത്തിൽ കേയ എന്ന മകളുണ്ട്. അച്ഛനൊപ്പം അവസാനനാൾ വരെയും നിഴലായി മകൾ കേയ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായ അച്ഛൻ്റെ വിയോഗം കേയയെ വല്ലാതെ തളർത്തിയിരുന്നു. കേയയുടെ അമ്മ അമല, പ്രതാപ് പോത്തനെ അവസാനമായി കാണുന്നതിനായി എത്തിയിരുന്നു. മരണത്തിന് ശേഷം ഒരു മരമായി തനിയ്ക്ക് വളരണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആഗ്രഹം. മരിച്ച് കഴിഞ്ഞാലും ഇനിയുള്ള ജീവിതത്തിൽ മറ്റുള്ളവർക്കായി തണലായി മാറണമെന്ന അദ്ദേഹത്തിൻ്റെ നല്ല മനസിനും, അച്ഛൻ്റെ ആഗ്രഹം വിട്ട് വീഴ്‌ച കൂടാതെ നടത്തി കൊടുത്ത മകൾ കേയയുടെ നല്ല മനസിനെ നിരവതി പേർ പ്രശംസിക്കുമ്പോളും ചിതാഭസ്‌മം വളമാക്കിയതിനെതിരെ സോഷ്യൽ മീഡിയയിൽ നിന്ന് മകൾക്കെതിരെ വിമർശനവും ഉയരുന്നുണ്ട്

x