അവസാന ഫയലിലെ ഒപ്പും യാഥാർത്ഥ്യമാക്കി കുട്ടികളുടെ കളക്ടർ മാമൻ, കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടമായ ആറു കുട്ടികൾക്ക് കൃഷ്ണതേജയുടെ തണലിൽ വീട് ഒരുങ്ങുന്നു

എന്നും തന്റെ പ്രവർത്തനങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചു പറ്റുന്ന താരമാണ് കളക്ടർ വി ആർ കൃഷ്ണതേജ. ആലപ്പുഴ ജില്ലയുടെ മുൻ കളക്ടറായിരുന്ന ഇദ്ദേഹം കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ കൊണ്ടാണ് പലപ്പോഴും സോഷ്യൽ മീഡിയയുടെ അടക്കം കൈയ്യടി നേടിക്കൊണ്ടിരുന്നത്. ആലപ്പുഴ ജില്ലയിലെ കളക്ടറായി എത്തിയപ്പോൾ പല പ്രവർത്തനങ്ങൾക്കും ഇദ്ദേഹം ചുക്കാൻ പിടിക്കുകയും അത് നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്.കോവിഡ് അടക്കമുള്ള പ്രശ്നങ്ങൾ ജില്ലയെ അലട്ടിയപ്പോഴും തളരാതെ ജനങ്ങൾക്കൊപ്പം നിന്ന വ്യക്തിയായിരുന്നു കൃഷ്ണതേജ. അതുകൊണ്ട് ഇദ്ദേഹത്തിന് ആരാധകർ ഏറെയാണ്. ജനശ്രദ്ധ നേടിയ ചുരുക്കം ചില ജില്ലാ കളക്ടർമാരുടെ പട്ടികയിലാണ് കൃഷ്ണദേജയുടെയും പേര്. ഇപ്പോൾ ആലപ്പുഴ ജില്ലയിൽ നിന്ന് തൃശ്ശൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ചു പോകുന്ന കൃഷ്ണതേജയുടെ അവസാനത്തെ പ്രവർത്തനവും ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്

സോഷ്യൽ മീഡിയയിൽ നിന്ന് നിറഞ്ഞ കയ്യടിയാണ് ഈ കളക്ടർക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
മുൻ ജില്ല കളക്ടർ വി ആർ കൃഷ്ണതേജയാണ് കുട്ടികൾക്ക് നൽകിയ ഉറപ്പ് പാലിച്ചുകൊണ്ടുള്ള വീട് നിർമ്മിച്ചു നൽകുന്നത്. ആലപ്പുഴ കളക്ടറുടെ പദവി ഒഴിയുന്നതിന് മുൻപ് കൃഷ്ണതേജ അവസാനമായി ഒപ്പിട്ടത് ആറു കുട്ടികൾക്ക് വീട് വെച്ച് നൽകുന്നതിനുള്ള ഫയലിൽ ആയിരുന്നു. സ്ഥലം മാറി കളക്ടറായി തൃശ്ശൂരിലേക്ക് പോയെങ്കിലും ഈ കുട്ടികൾക്ക് വീട് വെച്ച് നൽകാമെന്ന ഉറപ്പ് അവരുടെ കളക്ടർ മാമൻ പാലിക്കുകയായിരുന്നു. ആറു വീടുകളിൽ മൂന്ന് വീടുകളുടെ കല്ലിടിയിൽ കർമ്മം കഴിഞ്ഞദിവസം പൂർത്തിയായി. കോവിഡ് കാരണം രക്ഷകർത്താക്കളിൽ ഒരാളെ നഷ്ടമായ ആറു കുട്ടികൾക്കാണ് വീട് നിർമ്മിച്ച നൽകുന്നത്. വി ആർ ഫോർ ആലപ്പി പദ്ധതി പ്രകാരം മണപ്പുറം ഫൗണ്ടേഷന്റെ സഹായത്തോടെയാണ് വീടുകൾ നിർമ്മിക്കപ്പെടുന്നത്

കോവിഡ് കാരണം രക്ഷകർത്താക്കളിൽ ഒരാളെയോ രണ്ടുപേരെയും നഷ്ടമായ കുട്ടികൾക്ക് ആവശ്യമായ സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൃഷ്ണതേജ തുടക്കമിട്ട പട്ടികയാണ് വി ആർ ഫോർ ആലപ്പി. പദ്ധതി പ്രകാരം ജില്ലയിലെ 293 കുട്ടികൾക്കാണ് പഠനസൗകര്യം, വീട്, ജോലി, ചികിത്സാസഹായം തുടങ്ങിയവ ഉറപ്പാക്കിയത്. കൃഷ്ണതേജ തൃശ്ശൂരേക്ക് സ്ഥലം മാറി പോയെങ്കിലും പദ്ധതി ഇന്നും മുടക്കം ഇല്ലാതെ നടപ്പാക്കുന്നു.

x