Latest News

ദുൽഖർ സൽമാന്റെ കോടികൾ ചിലവാക്കിയ അത്ഭുത വീട് ; മലയാളത്തിലെ മറ്റൊരു സിനിമാതാരത്തിനും ഇങ്ങനെയൊരു വീട് ഉണ്ടാകാനിടയില്ല!

മലയാളസിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടിയും, കുടുംബവും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെയും, കുടുംബത്തെയും സംബന്ധിക്കുന്ന വിശേഷങ്ങളെല്ലാം വളരെ വേഗത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. മമ്മൂട്ടിയെ പോലെ തന്നെ മകൻ ദുൽഖറും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാണ്. ദുൽഖറും കുടുംബവും കൊച്ചിയിലെ കടവന്ത്രയിൽ ഒരു ആഡംബര വില്ലയിലാണ് താമസം. സിനിമയിലെ തിരക്കുകൾക്കിടയിലും കുടുബത്തിൻ്റെ ആഘോഷങ്ങളിലും, വിശേഷങ്ങളിലും സമയം കണ്ടെത്താൻ ഇരുവരും ശ്രമിക്കാറുണ്ട്. വിശേഷ ദിവസങ്ങളിലെ ചിത്രങ്ങളും, വീഡിയോകളും സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. നിമിഷ നേരത്തിനുള്ളിൽ തന്നെ അവയെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ കൊച്ചിയിൽ ദുൽഖറിന് വേണ്ടി പുതിയതായി നിർമിച്ചിരിക്കുന്ന ആഡംബര ബംഗ്ലാവിൻ്റെ വിശേഷങ്ങളാണ് പുറത്തു വരുന്നത്. നാല് കോടി ചെലവിൽ നിർമിച്ചിരിക്കുന്ന ഈ ആഡംബര ബംഗ്ലാവി ൻ്റെ അകത്തളങ്ങളെല്ലാം ഒരുക്കിയിരിക്കുന്നത് ആർക്കിടെക്റ്റും, ഇന്‍റീരിയിൽ ഡിസൈനറുമായ താരത്തിൻ്റെ ഭാര്യ അമാൽ സൂഫിയ തന്നെയാണ്. അതിമനോഹരമായ വീടിൻ്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. എല്ലാ തരത്തിലും കാണികളെ ആകർഷിക്കുന്ന രീതിയിലാണ് ആഡംബര ബംഗ്ലാവിൻ്റെ കെട്ടും, മട്ടുമെല്ലാം തീർത്തിരിക്കുന്നത്. ഒന്നിനൊന്ന് മികച്ചതെന്ന തരത്തിൽ ഏറെ ആകർഷണീയമാണ് ഫർണീച്ചറുകളും മറ്റ്‌ അടിസ്ഥാന സൗകര്യങ്ങളെല്ലാം. ആധുനിക രീതിയിലുള്ള എല്ലാ സംവിധാനങ്ങളും പുതിയ വീടിനനെ കൂടുതൽ വ്യത്യസ്തമാക്കി മാറ്റുന്നു.

പ്രകൃതി കാഴ്ചകളെ സമ്പന്നമാക്കുന്ന തരത്തിൽ മനസിനും, കണ്ണിനും കുളിർമ നൽകുന്ന വിധത്തിൽ ഒരു ചെറിയ തടാകത്തെ ഒരുക്കിക്കൊണ്ടാണ് വീട് നിർമിച്ചിരിക്കുന്നത്. പ്രകൃതി ഭംഗി വീടിനെ അതി മനോഹരമാക്കുന്നുണ്ടെങ്കിലും, പരമ്പരാഗത കേരളീയ ഭവനങ്ങളിൽ നിന്ന് മാറി ആധുനിക ഭംഗിയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് വീട് മുഴുവൻ ഡിസൈൻ ചെയ്തിരിക്കുന്നത്. വീടിനകത്തേയ്ക്ക് സൂര്യപ്രകാശം നേരിട്ട് പ്രവേശിക്കുന്ന രീതിയിലാണ് ബംഗ്ലാവിന്‍റെ ഡിസൈൻ. വീടിനുള്ളിലും, പുറത്തും പച്ചപ്പ് നിലനിർത്താൻ വിശാലമായ സ്ഥലം ഒരുക്കിയിരിക്കുന്നു. ആധുനിക സംവിധാനങ്ങളാണ് വീടിന് അകത്തും, പുറത്തുമായി കൂടുതള്ളതെങ്കിലും വീടിന്‍റെ ഹരിത ഭംഗി നിലനിർത്തുന്നതിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

പുതിയ വീട്ടിലെ മറ്റൊരു ആകർഷക ഘടകം മനോഹരമായ കാർ പോർച്ചാണ്. വാഹന പ്രിയനായ ദുൽഖർ കാർ പോർച്ചിന് ഒരു പേരും നൽകിയിട്ടുണ്ട്. ‘369 ഗാരേജ്’ എന്നാണ് പേരിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെയും, ദുൽഖറിന്‍റെയും എല്ലാ വണ്ടികളുടെ നമ്പർ ‘369’ ആണെന്നതാണ് ഇതിന് പിന്നിലെ രഹസ്യം. അതുകൊണ്ടാണ് അത്തരത്തിലൊരു പേര് നൽകിയിരിക്കുന്നത്. നിരവധി ആളുകളാണ് മനോഹരമായ വീടിൻ്റെ ഡിസൈനിങ്ങിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. അമാലിന് ഇത്ര കഴിവുണ്ടെന്ന് അറിയില്ലായിരുന്നെന്നും, അത്ര വൃത്തിയായിട്ടാണ് വീടിൻ്റെ മുക്കും, മൂലയുമെന്നോണം ഡിസൈൻ ചെയ്തിരിക്കുന്നതെന്നാണ് എല്ലാവരും അഭിപ്രയപ്പെടുന്നത്.

 

പുതിയ ബംഗ്ലാവിനായി മൊത്തം ചെലവഴിച്ചിരിക്കുന്നത് നാല് കോടി രൂപയെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. അകവും, പുറവും ഒരുപോലെ ഭംഗിയിൽ നിൽക്കുന്ന വീട് നല്ലൊരു പോസറ്റീവ് എനർജി നൽകുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ദുൽഖറിൻ്റെ പ്രിയതമ അമാൽ സൂഫിയയുടെ ഇഷ്ടത്തിനനുസരിച്ച് ഇന്റീരിയർ വർക്കും മറ്റും വിട്ട് കൊടുത്തപ്പോൾ അത്രത്തോളം പ്രൊഫെഷണലായിട്ടാണ് അമാൽ വീടിനെ എല്ലാവരും കൗതുകത്തോടെ നോക്കി നിൽക്കുന്ന രീതിയിൽ ഭംഗിയാക്കിയിരിക്കുനന്നത്.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago