വർഷങ്ങൾക്കു മുൻപ് താൻ ഭിക്ഷാടന മാഫിയയിൽ നിന്നും രക്ഷിച്ച ശ്രീദേവിയെ കാണാൻ സുരേഷ് ഗോപിയെത്തിയപ്പോൾ

വർഷങ്ങൾക്ക് മുൻപ് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ശ്രീദേവി എന്ന നവജാതശിശുവിനെ സുരേഷ് ഗോപി ജീവിതത്തിലേക്ക് കൊണ്ടുവന്നിരുന്നു. ശരീരമാകെ പൊള്ളലേറ്റ നിലയിൽ ആയിരുന്ന ശ്രീദേവിയെ ആലത്തൂരിലെ ജനസേവ ശിശുഭവനിൽ എത്തിക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ കാരുണ്യത്താൽ ജീവിതത്തിലേക്ക് കൈപിടിച്ച് നടന്ന ആ ശ്രീദേവി ഇപ്പോൾ ആ മറ്റൊരു കുട്ടിയുടെ അമ്മയാണ്. രണ്ട് പതിറ്റാണ്ടിനുശേഷം അദ്ദേഹം വീണ്ടും ശ്രീദേവി കാണാൻ എത്തിയിരിക്കുകയാണ്.


തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു മുഹൂർത്തം ആണ് ഇതെന്ന് ശ്രീദേവി കരുതുന്നു. തന്നെ ജീവിതത്തിലേക്ക് രക്ഷിച്ച അദ്ദേഹത്തെ വീണ്ടും കണ്ടുമുട്ടി ഈ നിമിഷം സന്തോഷത്താൽ കണ്ണീരിൽ കുതിർന്നതായിരുന്നു . അടക്കാനാവാത്ത സന്തോഷത്താൽ അദ്ദേഹത്തിന്റെ നെഞ്ചോട് ചേർന്ന് അവൾ തേങ്ങി. അദ്ദേഹം അവളെ ആശ്വസിപ്പിച്ചു. വർഷങ്ങൾക്ക് ശേഷം തന്റെ മകളെ കാണാൻ മധുരപലഹാരങ്ങളും ആയിട്ടാണ് അദ്ദേഹം എത്തിയത്. അത് അവൾക്ക് നൽകിക്കൊണ്ട് അവർ സന്തോഷം പങ്കിട്ടു.കണ്ടു നിൽക്കുന്നവരുടെ കണ്ണിന് ഈറനണിയിക്കുന്ന മുഹൂർത്തമായിരുന്നു അത്.


വർഷങ്ങൾക്കു മുൻപ് ജനിച്ചപ്പോൾ തന്നെ അമ്മ ഉപേക്ഷിച്ച് കുഞ്ഞ് പിന്നീട് ഭിക്ഷാടന മാഫിയയുടെ കയ്യിൽ എത്തിപ്പെടുകയായിരുന്നു. പിന്നീട് കുഞ്ഞിനെ കണ്ടെടുക്കുമ്പോൾ ദേഹമാസകലം പൊള്ളലേറ്റ നിലയിലായിരുന്നു. വർഷങ്ങൾക്ക് ശേഷം രക്ഷിച്ച ആളും ആയിട്ടുള്ള ഈ കണ്ടുമുട്ടൽ വളരെ സന്തോഷം ആണ് ഉണ്ടാക്കിയത്. മധുരപലഹാരങ്ങൾ പങ്കിട്ട് ആലത്തൂരിൽ അവളോടൊപ്പം സമയം ചെലവഴിച്ച അതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്. കണ്ടുമുട്ടല് ശ്രീദേവി യോടൊപ്പം മകൾ ശിവാനിയും ഉണ്ടായിരുന്നു.


താൻ അച്ഛന് തുല്യം കാണുന്ന സുരേഷ്ഗോപിയോടൊപ്പവും തന്റെ മകളോടൊപ്പവും സമയം ചിലവഴിച്ചതിൽ ശ്രീദേവി വളരെ സന്തോഷവതിയായിരുന്നു. അദ്ദേഹം തനിക്കായി കൊണ്ടുവന്ന മധുരപലഹാര പൊതിയഴിച്ച് അവൾ തന്റെ മക്കൾക്ക് നൽകി. ഒരു മുത്തശ്ശനും അമ്മയും ആസ്വദിക്കുന്നത് പോലെ അവർ ആ കാഴ്ച കണ്ടു നിന്നു. അന്നുകണ്ട നിന്റെ മുഖം ഇപ്പോഴും ഓർമ്മയുണ്ട് മകളെ എന്ന് പറഞ്ഞപ്പോൾ അവൾ അദ്ദേഹത്തിന്റെ നെഞ്ചോട് ചേർന്ന് തേങ്ങി. വികാരനിർഭരമായ മുഹൂർത്തങ്ങൾ ആയിരുന്നു അവിടെ അരങ്ങേറിയത്. കണ്ടു നിന്നവരുടെയും മനസ്സ് നിറച്ചു. തന്റെ ജീവിത്തിൽ പിന്നീട് ഒരു ബുദ്ധിമുട്ട് ഉണ്ടായപ്പോൾ തന്റെ മകൾ എന്ന നിലയിൽ അവളെ ആശ്വസിപ്പിക്കാൻ ആയി എത്തിയതാണ് അദ്ദേഹം.


പണ്ടുമുതൽക്കേ നന്മ ചെയ്യുന്ന കാര്യത്തിൽ മുൻപന്തിയിലായിരുന്നു സുരേഷ് ഗോപി. മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനായി അദ്ദേഹം നന്മക്ക് ചെയ്യാറില്ലായിരുന്നു. എക്കാലവും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും നന്മയിലൂടെയും ജനഹൃദയങ്ങളിലേക്ക് ആഴത്തിൽ പതിയുകയായിരുന്നു അദ്ദേഹം. ഒരു സിനിമാനടൻ എന്നതിനേക്കാളുപരി അദ്ദേഹം നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്. വിവാദങ്ങളിൽ ഉൾപ്പെടുംപോഴും അദ്ദേഹം നന്മ ചെയ്യുന്നത് മറന്നിരുന്നില്ല. ഒരു മനുഷ്യനെന്ന നിലയിൽ ഏവരും പാഠം ആക്കേണ്ട ഒരു പുസ്തകം തന്നെയാണ് അദ്ദേഹം. അദ്ദേഹത്തോട് രാഷ്ട്രീയപരമായ എതിർപ്പുകൾ ഉള്ളവർ പോലും അദ്ദേഹത്തിന്റെ മനുഷ്യത്വത്തിൽ പ്രശംസിക്കുന്ന വരായിരുന്നു.

x