കൂട്ടിക്കലിലെ മലവെള്ളപ്പാച്ചിൽ കൊണ്ട് പോയത് മാര്‍ട്ടിന്റെ കുടുംബമൊന്നാകെ ; ഒരു കുടുംബത്തെ ഒന്നാകെ തകർത്ത് ഉരുൾ പൊട്ടൽ

പ്രകൃതി ദുരന്തങ്ങൾ മനുഷ്യരെ വേട്ടയാടുന്ന സമയമാണിപ്പോൾ. കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ നിരവധി ജീവനുകളെ ചവിട്ടി മേതിച്ചാണ് കടന്നു പോകുന്നത്. കഴിഞ്ഞ ദിവസം മുണ്ടക്കയത്തുണ്ടായ ഉരുൾ പൊട്ടൽ ജനങ്ങളിൽ ഭീതി പടർത്തിയിരുന്നു.മുണ്ടക്കയം കൂട്ടിക്കൽ പ്രദേശം മുഴുവൻ വെള്ളത്തിനടിയിലായി. അപ്രതീക്ഷിതമായി ഉണ്ടായ ഉരുൾ പൊട്ടലിൽ മൂന്നു വീടുകളാണ് ഒളിച്ചു പോയത്. ഉരുൾ പൊട്ടൽ ഉണ്ടായത് മുണ്ടക്കയം കൂട്ടിക്കൽ വില്ലേജിൽ പ്ലാപ്പള്ളി ഭാഗത്താണ്.ഉരുൾ പൊട്ടലിൽ കാണാതായത് 13 പേരെ ആണ്. ഒലിച്ചു പോയ വീടുകളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആണ് ഉണ്ടായിരുന്നത്.


ഒലിച്ചു പോയ മൂന്നു കുടുംബങ്ങളിലെ ചിലർ മറ്റൊരിടത്തു വെള്ളം കെട്ടി നിൽക്കുന്നത് ഒഴുക്കി വിടനായി പോയ സമയത്താണ് അപ്രതീക്ഷിതമായി ഉരുൾ പൊട്ടൽ ഉണ്ടായതെന്നു രക്ഷ പ്രവർത്തകർ പറയുന്നത്.കൂട്ടിക്കലിൽ ഉണ്ടായ ഈ പ്രകൃതി ദുരന്തം കവർന്നെടുത്തത് ഒരു കുടുംബത്തെ ഒന്നാകെ ആണ്.ചൊലത്തടം കൂട്ടിക്കൽ വില്ലേജിലെ പ്ലാപ്പള്ളി കാവാലി ഒറ്റലാങ്കലിലെ മാർട്ടിന്റെ കുടുംബത്തെ വേരോടെയാണ് ഉരുൾ പൊട്ടൽ കവർന്നെടുത്തത്.മാർട്ടിൻ ഉൾപ്പെടെ കുടുംബത്തിലെ 6 അംഗങ്ങളാണ് ദുരന്തത്തിന് ഇരയായത്.

മാർട്ടിൻ, മാർട്ടിന്റെ അമ്മ അന്നക്കുട്ടി, മാർട്ടിന്റെ ഭാര്യയായ സിമി, മക്കളായ സ്നേഹ, സാന്ദ്ര,സോനാ എന്നിങ്ങനെ 6 പേരാണ് അപകടത്തിൽ പെട്ടത്.മാർട്ടിന്റെ മക്കളായ സ്നേഹ, സോനാ, സാന്ദ്ര എന്നിവർ വിദ്യാർഥിനികളാണ്. അപകടം ഉണ്ടാകുന്ന സമയത്തു എല്ലാവരും വീട്ടിൽ തന്നെ ഉണ്ടായതാണ് ഒരു കുടുംബം ഒന്നാകെ അപകടത്തിൽ പെടാൻ കാരണം.അപ്രതീക്ഷിതമായി വീടിനു മുകൾ ഭാഗത്തുണ്ടായ ഉരുൾ പൊട്ടലിൽ വീട് ഒലിച്ചു പോയതായി നാട്ടുകാർ ആണ് വിവരം നൽകുന്നത്.ആളുകൾ ഒന്നടങ്കം മനസ്സ് കൊണ്ട് ഇപ്പോൾ മാർട്ടിന്റെ കുടുംബത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ്.


പിന്നീട് കുടുംബത്തിലെ 6 പേരുടെ മൃദ ദേഹവും തിരച്ചിലിലൂടെ കണ്ടെത്തുകയായിരുന്നു.കെട്ടിട നിർമാണ വസ്തുക്കൾ വിൽക്കുന്ന കടയിൽ സ്റ്റോർ കീപ്പർ ആയി ജോലി ചെയ്തു വരികയായിരുന്നു മാർട്ടിൻ.മാർട്ടിന്റെ പിതാവ് മൂന്നു വർഷം മുൻപാണ് മരണപ്പെടുന്നത്. ഇപ്പോൾ ഈ കുടുംബത്തെ ഒന്നാകെ ഉരുൾ പൊട്ടൽ കവർന്നു.ആദ്യ ദിവസം തന്നെ കാണാതായ 13 പേരിൽ 6 പേരുടെ മൃദ ദേഹം മാത്രമായിരുന്നു കണ്ടെത്താൻ ആയത്.കണ്ടെത്തുമ്പോൾ മൃതടുഹങ്ങൾ പുറത്തെടുക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു എന്നും രക്ഷ പ്രവർത്തകർ പറഞ്ഞു.

പ്രദേശത്തെ നിരവധി വീടുകളാണ് വെള്ളം നിറഞ്ഞത്.കൂട്ടിക്കൽ പ്രദേശത്തെ പ്രധാനപ്പെട്ട കവലകൾ ആയ കൂട്ടിക്കൽ, എന്തയാർ, കൂട്ടക്കയം എന്നീ പ്രദേശങ്ങളിലും വെള്ളം ഉയർന്നു.രക്ഷ പ്രവർത്തനത്തിനായി വെള്ളം പൊങ്ങിയ പ്രദേശത്തേക്ക് എത്താൻ വളരെയേറെ ബുദ്ധിമുട്ടാണ്. റോഡു മുഴുവൻ വെള്ളം പൊങ്ങിയതിനാൽ രക്ഷ പ്രവർത്തകർക്ക് അങ്ങോട്ടേക്കെത്താൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.മുണ്ടക്കയത്തെ ഒരു പ്രദേശം മുഴുവനായും വെള്ളത്തിനടിയിൽ ആയിരുന്നു.എരുമേലി റോഡും സമീപത്തെ വീടുകളും ഒന്നാം നില വരെ വെള്ളത്തിനടിയിലായി.

x