കേരളത്തെ നടുക്കി വീണ്ടുമൊരു പ്രണയപ്പകപോക്കൽ ; കോഴിക്കോട് സ്വദേശിനി കൃഷ്ണപ്രിയക്കാണ് ജീവൻ നഷ്ടമായത്

കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി ദാരുണമായി മരണപ്പെട്ട വാർത്തയാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. തിക്കോടി പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരിയായി ജോലി ചെയ്തു വന്നിരുന്ന കൃഷ്ണപ്രിയ ആണ് പൊള്ളലേറ്റ് മരിച്ചത്. കൃഷ്ണപ്രിയയും നന്ദുവും ഏറെക്കാലമായി പരിചയത്തിൽ ആയിരുന്നു. ആ പരിചയ ബന്ധം പിന്നീട് ശത്രുതയിലേക്ക് നീങ്ങുകയായിരുന്നു. രണ്ടു പേരും തമ്മിൽ മാനസിക അടുപ്പം കുറവായിരുന്നു അതുകൊണ്ടുതന്നെ എപ്പോഴും വഴക്കുകൾ സംഭവിക്കുമായിരുന്നു എന്ന് അടുത്ത സുഹൃത്തുക്കളും പറയുന്നു.

കൃഷ്ണപ്രിയ  മോഡേൺ നടക്കുന്നതൊന്നും നന്ദുവിന്  ഇഷ്ടമായിരുന്നില്ല .ഇതിനൊക്കെ പലപ്പോഴായി ഭീഷണിപ്പെടുത്തിയിരുന്നു, കൃഷ്ണപ്രിയയുടെ വീട്ടിലെത്തി അച്ഛനെയും അമ്മയേയും  ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന്  അടുത്ത ബന്ധുക്കൾ അറിയിച്ചു .പോലീസിൽ പരാതി നൽകാതിരുന്നത് മാനഹാനി കൊണ്ടായിരുന്നു എന്ന് അച്ഛനും മൊഴിനൽകിയിരുന്നു. നന്ദുവിന്റെ ശല്യം രൂക്ഷമായപ്പോൾ കൃഷ്ണപ്രിയ വീട്ടുകാരോട് ഇതേപ്പറ്റി സൂചിപ്പിച്ചിരുന്നു .പക്ഷേ കാര്യമായ  നീക്കുപോക്കൊന്നും ഉണ്ടായിരുന്നില്ല.

കഴിഞ്ഞയാഴ്ചയാണ് പഞ്ചായത്ത് ഓഫീസില്‍ പ്രോജക്ട് അസിസ്റ്റന്‍റായി  കൃഷ്ണപ്രിയ കരാര്‍ അടിസ്ഥാനത്തില്‍ ജോലിയില്‍ കയറിയത്. ജോലിചെയ്ത് സന്തോഷമായി മുന്നോട്ടു പോകുമ്പോഴാണ് അപ്രതീക്ഷിതമായ ഈ സംഭവം നടക്കുന്നത്. ജോലിക്ക് പോകുന്ന വഴിയാണ് കൃഷ്ണ പ്രിയയേ ആക്രമിച്ചത് .പൊള്ളലേൽപ്പിച്ച തിനുശേഷം കുത്തിപ്പരിക്കേൽപ്പിച്ചെന്ന് കൃഷണപ്രിയ പോലീസിനോട് മരിക്കുന്നതിനുമുമ്പ് മൊഴിനൽകിയിരുന്നു. കൃഷ്ണപ്രിയയെ ആശുപത്രിയിൽ കൊണ്ടു വന്നപ്പോൾ തന്നെ പ്രതീക്ഷ ഉണ്ടാകില്ലെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളോട് വ്യക്തമാക്കിയിരുന്നെങ്കിലും ജീവൻ ലഭിക്കാൻ വേണ്ടി എല്ലാവരും മാക്സിമം പരിശ്രമിച്ചിരുന്നു.

നന്ദു ഇത്തരത്തിൽ മാനസികമായി ആക്രമിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ തന്നെ പോലീസിനെ അറിയിക്കണം ആയിരുന്നു എന്ന് ചിലർ വാർത്തകൾകണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നു. ഇത്തരത്തിലുള്ള പ്രണയ നൈരാശ്യം കൊണ്ട് നിരവധി ജീവനുകളാണ് നമ്മുടെ നാട്ടിൽ പൊലിയുന്നത്. ആത്മാർത്ഥ ബന്ധങ്ങൾ പലപ്പോഴും പകയായി മാറുകയും അത് കൊലപാതകത്തിൽ എത്തിക്കുകയും ചെയ്യുന്ന നിരവധി വാർത്തകൾ നമ്മുടെ നാട്ടിൽ ഉണ്ട്. ഇത്തരത്തിൽ പെൺകുട്ടികളാണ്  ആക്രമിക്കപ്പെട്ട് പലപ്പോഴും മരണത്തിന് കീഴടങ്ങുന്നത്. കൃഷ്ണപ്രിയയെ കൊലപ്പെടുത്താൻ നന്ദു തീരുമാനിച്ചതിന്റെ സുപ്രധാന കാരണമെന്താണെന്ന് പോലീസ് അന്വേഷിച്ച് വരികയാണ് .

90 ശതമാനത്തിലേറെ പൊള്ളലേറ്റാണ് കൃഷ്ണയുടെ മരണം സംഭവിച്ചിരിക്കുന്നത്.  അപകടം നടന്ന ഉടനെ തന്നെ കൃഷ്ണ പ്രിയയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു , കൃഷ്ണപ്രിയയെ ആക്രമിച്ചതിന് ശേഷം നന്ദു ആത്മഹത്യയ്ക്ക് ശ്രമിച്ചു . ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ജോലിക്ക് പോകുന്ന വഴിയിൽ പിടിച്ചുനിർത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാർ എല്ലാവരും എത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കൃഷ്ണപ്രിയക്ക് കാര്യമായ പൊള്ളൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു  വൈകിട്ട് അഞ്ച് മണിയോടെ കൂടിയാണ് കൃഷ്ണപ്രിയയുടെ മരണം സ്ഥിരീകരിച്ചത്. തുടർന്ന് തെളിവെടുപ്പും ബാക്കി നീക്കങ്ങളും പോലീസ് ആരംഭിച്ചു.

x