അച്ഛൻ വീണ് കിടപ്പിലായപ്പോൾ മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് പോയ ഭാര്യ; അന്ന് മുതൽ അച്ഛനെ കൈയിലേന്തി പൊന്ന് പോലെ നോക്കിയ മകൾ

കഴിഞ്ഞ ദിവസം നടന്ന ഒരു വിവാഹമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്, ഒരു നാടിന് മുഴുവൻ വിസ്‌മയം ആയ വിസ്‌മയ എന്ന പെൺകുട്ടിയുടെ വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്, മാരാരിക്കുളം വലിയപറമ്പ് ജോംസണാണു വിസ്‌മയുടെ കഴുത്തിൽ താലി ചാർത്തിയത്, വിസ്‌മയുടെ വിവാഹത്തിന്റെ വാർത്തയറിഞ്ഞ മുക്യമന്ത്രി പിണറായി വിജയൻ വിവാഹ സഹായവും ആയി ജില്ലാ കളക്ടറെ അയച്ചിരുന്നു കൂടാതെ വിസ്‌മയുടെ വിവാഹത്തിന് പങ്കെടുക്കാൻ എംപിയും എത്തിയിരുന്നു, ചേർത്തല ആഞ്ഞിലിപ്പാലത്തിനു സമീപം താമസിക്കുന്ന വിനോദിന്റെ മൂത്തമകൾ ആണ് വിസ്‌മയ

വിനോദിന്റെ ജീവിതം കീഴ്മേൽ മറിയുന്നത് 2007ലാണ്, വീടിനടുത്ത് മരം വെട്ടാൻ പോയതായിരുന്ന വിനോദ് എന്നാൽ അദ്ദേഹം മരത്തിൽ നിന്ന് വീഴ്ന്ന് പരിക്കേൽക്കുകയായിരുന്നു, എന്നാൽ നീണ്ട കാലത്തെ ചികിത്സ കൊണ്ടൊന്നും പ്രയോജനം ഉണ്ടായില്ല എന്ന് തന്നെ പറയാം, വീഴ്‌ചയിൽ നാഡികൾക്ക് ചതവ് പറ്റിയത് കാരണം അരയ്ക്ക് താഴെ തളർന്ന് പോവുകയായിരുന്നു,ആ സമയത്ത് താങ്ങായി നിൽക്കേണ്ട ഭാര്യ, ഭർത്താവ് തളർന്ന് കിടപ്പായതോടെ വിനോദിന്റെ ഭാര്യ രണ്ട് മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് പോവുകയാണ് ചെയ്‌തത്‌ എന്നാണ് വിനോദ് പറയുന്നത്

ഭാര്യ ഉപേക്ഷിച്ച് പോകുമ്പോൾ മൂത്ത മകൾക്ക് എട്ട് വയസും രണ്ടാമത്തെ മകൾക്ക് അഞ്ചു വയസുമായിരുന്നു പ്രായം, തുടർന്ന് മക്കളെ ആലപ്പുഴയിലുള്ള ഒരു ജീവകാരുണ്യ സ്ഥാപനത്തിൽ താമസിപ്പിച്ചാണ് പഠിപ്പിച്ചത്, ഈ സമയത്തും തൻറെ ചികിത്സയുമായി വർഷങ്ങളോളം ആശുപത്രിയിൽ ആയിരുന്നു വിനോദ്, സ്വന്തമായി വീടില്ലാതിരുന്ന വിനോദിനെ, നല്ലവരയായ കുറച്ച് നാട്ടുകാരുടെ സഹായത്തോടെ ആഞ്ഞിലിപ്പാലം തോടിനോടു ചേർന്ന പുറംപോക്കിൽ ഒരു ഷെഡ് കെട്ടി മൂന്ന് പേരും താമസമാക്കുകയിരുന്നു, ജോലി ഒന്നും ചെയാൻ കഴിയാത്തത് കൊണ്ട് തൻറെ വീൽ ചെയറിൽ ഇരുന്ന് കൊണ്ട് വിനോദ് ലോട്ടറി വിൽപ്പന നടത്തിയാണ് ജീവിച്ച് പോന്നിരുന്നത്

ആ ചെറിയ ഷെഡിൽ നിന്ന് റോഡിലേക്ക് കേറണമെങ്കിൽ പതിനഞ്ചടിയോളം ഉയരം ഉണ്ട്, എന്നും രാവിലെ അച്ഛനെ മൂത്ത മകൾ വിസ്‌മയ ആണ് തൻറെ കൈയിൽ എടുത്ത് കൊണ്ട് പതിനഞ്ചടിയോളം ഉയരം കേറുന്നത്, ഈ സമയത്ത് ഇളയ മകൾ അച്ഛന്റെ വീൽ ചെയറുമായി റോഡിലേക്ക് കൊണ്ട് വരും, അതിന് ശേഷമാണ് വിനോദ് ലോട്ടറിയും ആയി തൻറെ വീൽ ചെയറിൽ ജങ്ഷനിൽ എത്തുന്നത്, കഴിഞ്ഞ ദിവസമാണ് വിസ്‌മയുടെ വിവാഹം നടന്നത്,മകളുടെ വിവാഹത്തിൽ കൂടുതൽ സന്തോഷിക്കുന്നതും ദുഃഖിക്കുന്നതും ആ അച്ഛൻ തന്നെയാണ്, നാളെ തന്നെ ആര് എടുത്ത് കൊണ്ട് ഈ ഉയരം കേറും എന്ന ആവലാതിയിൽ ആണ് ഈ അച്ഛൻ

x