കുപ്പത്തൊട്ടിയിൽ നിന്ന് ഇൻകം ടാക്‌സ് ഓഫീസറിലേക്ക്; ഒരു പച്ചക്കറി വിൽപനക്കാരൻ ഒരു പെൺ കുഞ്ഞിനോട് കാണിച്ച ദയ വളർന്നപ്പോൾ ആ കുട്ടി ആ അച്ഛന് വേണ്ടി നൽകിയത്

പല മനസ്സലിയിപ്പിക്കുന്ന സംഭവങ്ങളും സോഷ്യൽ മീഡിയയിൽ കൂടി ശ്രദ്ധേയം ആകാറുണ്ട്, ഇപ്പോൾ അങ്ങനത്തെ ഒരു സംഭവമാണ് വൈറലായി മാറുന്നത്, അസമിലെ ടിൻസുഖിയ എന്ന സ്ഥലത്ത് നടന്ന സംഭവം വർഷങ്ങൾക്ക് ശേഷമാണ് പുറം ലോകം അറിയുന്നത്, ഇതിലെ താരം സൊബെരന് എന്ന ഉന്തുവണ്ടി പച്ചക്കറി വില്പനക്കാരനും, മുപ്പത് വർഷങ്ങൾക്ക് മുമ്പാണ് അദ്ദേഹം പച്ചക്കറിയും വിറ്റിട്ട് വരുമ്പോൾ വഴിയരികിലെ കുപ്പയിൽ നിന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുകയായിരുന്നു, ആ കരച്ചിൽ കേട്ടഭാഗത്ത് അദ്ദേഹം തിരയാൻ തുടങ്ങി

എന്നാൽ ആ കാഴ്ച്ച കണ്ട അദ്ദേഹം ഞെട്ടിപ്പോവുകയായിരുന്നു മാലിന്യം നിറഞ്ഞ ആ കൂമ്പാരത്തിൽ ഒരു പെൺകുഞ്ഞു. ആ കുട്ടിയുടെ അമ്മ അവിടെയെങ്ങാനും ഉണ്ടോ എന്നറിയാൻ അദ്ദേഹം അവിടെ ചുറ്റും നോക്കുകയായിരുന്നു, എന്നാൽ സൊബെരന് അവിടെ എങ്ങും ആരെയും കണ്ടെത്താൻ സാധിച്ചില്ല തുടർന്ന് ആ പെൺകുട്ടിയെ വളർത്താൻ തന്നെ തീരുമാനം എടുക്കുകയായിരുന്നു, ആ കുഞ്ഞിന് ജ്യോതി എന്ന് പേരിട്ടു അവളെ വളർത്താൻ തുടങ്ങി വിവാഹം കഴിച്ചിട്ടില്ലാത്ത അദ്ദേഹം അവൾക്ക് വേണ്ടി വിവാഹം തന്നെ കഴിക്കണ്ടെന്ന് തീരുമാനം എടുക്കുകയായിരുന്നു

തൻറെ ജീവിതം തന്നെ അവൾക്ക് വേണ്ടി മാറ്റിവെച്ച സോബെറാൻഅവൾക്ക് വേണ്ടി കൂടുതൽ സമയം അദ്വാനിക്കാൻ തുടങ്ങി, രാവും പകലും കഠിനാധ്വാനം ചെയ്തു, അവളെ സ്കൂളിൽ അയച്ചു എല്ലാം പഠിപ്പിച്ചു, അദ്ദേഹം അവളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി, ചില ദിവസങ്ങളിൽ അവൻ പട്ടിണിയിൽ ആയിരുന്നു, എന്നാൽ അവൻ ഒരിക്കലും തന്റെ മകൾക്ക് ഒറ്റ കുറവോ മറ്റോ അനുഭവിക്കാൻ അനുവദിച്ചിരുന്നില്ല, അവസാനം ആ വളർത്തച്ഛന്റെ കഠിനാധ്വാനത്തിത്യാഗത്തിലും ഫലം കാണുകയായിരുന്നു, 2013ൽ ജ്യോതി കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടുകയായിരുന്നു

അടുത്ത വർഷം അതായത് 2014 ൽ അസം പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിൽ വിജയിക്കുകയും ആദായനികുതി അസിസ്റ്റന്റ് കമ്മീഷണർ തസ്തികയിൽ അവൾക്ക് ജോലി ലഭിക്കുകയും ചെയ്തു, അദ്ദേഹം തൻറെ മകളെ കുറിച്ച് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ് ഞാൻ “ഒരു കുഞ്ഞിനെ മാലിന്യത്തിൽ നിന്ന് എടുത്തില്ല, പകരം എനിക്ക് കൽക്കരി ഖനിയിൽ നിന്ന് ഒരു വജ്രം ആണ് ലഭിച്ചു, അത് എന്റെ ജീവിതത്തെ പ്രകാശിപ്പിക്കുകയും ഞാൻ അതിൽ അഭിമാനിക്കുകയും ചെയ്യുന്നു” വയസായ അദ്ദേഹം ഇന്ന് വിശ്ര ജീവിതം നയിക്കുകയാണ്, അദ്ദേഹത്തിന് താമസിക്കാൻ മകൾ ഇന്ന് നല്ലൊരു വീട് പണിത് നൽകി, പണ്ട് തനിക്ക് വേണ്ടി തൻറെ അച്ഛൻ ഓരോ കാര്യങ്ങൾ നിറവേറ്റിയത് പോലെ ഇന്ന് ആ അച്ഛന്റെ എല്ലാ കാര്യങ്ങളും സ്വപ്നങ്ങളും നിറവേറ്റി കൊടുക്കുകയാണ് ഈ മകൾ, നിരവധി പേരാണ് ആ അച്ഛനെയും മകളെയും പ്രശംസ കൊണ്ട് മൂടുന്നത്

x