Latest News

ചായക്കട നടത്തി ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റിയ വിജയന്‍ അന്തരിച്ചു; ഭാര്യയുടെ താലിമാലയും സ്വര്‍ണാഭരണങ്ങളും വിറ്റായിരുന്നു ആദ്യ യാത്ര അദ്ദേഹത്തെ പറ്റി കൂടുതൽ അറിയാം

ചായക്കട നടത്തിയ വരുമാനം കൊണ്ട് ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയന്‍ അന്തരിച്ചു. 76 വയസായിരുന്നു അദ്ദേഹത്തിന്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ മോഹനയ്‌ക്കൊപ്പം 26 രാജ്യങ്ങള്‍ ചുറ്റിക്കറങ്ങി കണ്ട ഇ ദമ്പതികള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു. ഇവരെ അറിയാത്തവരായി ലോകത്ത് തന്നെ ആരും കാണില്ലെന്ന് വേണമെങ്കില്‍ പറയാം. അടുത്തിടെയായിരുന്നു റഷ്യന്‍ സന്ദര്‍ശനം നടത്തി തിരികെ എത്തിയത്. ഇരുവരുടേയും യാത്രകളെക്കുറിച്ച് അനേകം മാധ്യമങ്ങളില്‍ ഫീച്ചറുകളും വാര്‍ത്തകളും വന്നിട്ടുണ്ട്. ഭാര്യയുടെ താലിമാലയും സ്വര്‍ണാഭരണങ്ങളും വിറ്റാണ് ആദ്യം യാത്ര ചെയ്തത്.

ഇദ്ദേഹത്തിന്റെ ഗാന്ധി നഗര്‍ റോഡില്‍ ശ്രീ ബാലാജി കോഫി ഷോപ്പില്‍ രണ്ട് വര്‍ഷം മുന്‍പും ഇപ്പോഴും ഒരു ചായയ്ക്ക് അഞ്ചു രൂപയാണ് ഈടാക്കിയിരുന്നുളളു. ഉഴുന്നുമാവില്‍ അരി ചേര്‍ക്കാതെ വില്‍പ്പന നടത്തിയാലും ആറു രൂപയ്ക്ക് കച്ചവടം മുതലാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നത്. ഇങ്ങനെ കിട്ടുന്ന ലാഭം സൂക്ഷിച്ച് വച്ചാണ് അദ്ദേഹം യാത്ര ആരംഭിച്ചത്. രണ്ടുകൈവണ്ടികളും ഒറു ചായക്കടയുമുള്ള 1950കളിലെ ചേര്‍ത്തലയിലാണ് വിജയന്‍ ജനിച്ചത്. എറണാകുളം കാണണമെന്നായിരുന്നു വിജയന്റെ കുട്ടിക്കാലത്തെ ആഗ്രഹം. സ്‌കൂളില്‍ ഫീസ് അടയ്ക്കാന്‍ അമ്മ നല്‍കിയ ആറുരൂപയുമായി വിജയന്‍ കൊച്ചിലേക്ക് വന്നു, പിന്നീടേ ഒറു ദിവസം മദ്രാസ് കാണാന്‍ പോയി. ഏഴാം ക്ലാസില്‍ തുടങ്ങിയ യാത്രയായിരുന്ന. അറുപത്തിയഞ്ചുവയസ്സിനിടെ ഭാര്യയുടെ കൂടെ 17 രാജ്യങ്ങള്‍ ആണ് സന്ദര്‍ശിച്ചത്. ശ്രീ ബാലാജി കോഫി ഹൗസിന്റെ ചുവരുകൾ നിറയെ വിജയനും മോഹനയും സന്ദർശിച്ച രാജ്യങ്ങളുടെ ചിത്രങ്ങളാണ്. ഓരോ രാജ്യത്തെയും കാഴ്ചകൾ കണ്ടു മതിമറന്നു നിൽക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ കാണുന്നവരിൽ വിസ്മയത്തോടൊപ്പം പ്രോചോദനവുമാണ്.

”ഓരോ യാത്രകളും അതാതു സമയത്ത് വന്നു ചേരുന്നു. ഒന്നും നേരത്തെ പദ്ധതിയിടുന്നില്ല. അറിവു തേടിയാണ് ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയും ലോകം ചുറ്റുന്നത്. അതാണ് എന്റെ സമ്പാദ്യം. ” അദ്ദേഹം ഒറു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിത്. ചെറുപ്പകാലം മുതല്‍ അദ്ദേഹത്തിന്റെ സുഹൃത്തുകള്‍ എന്നു പറയുന്നത് യാത്രാ വിവരണ പുസ്തകങ്ങളാണ്. ഉദയസൂര്യന്റെ നാട്ടില്‍, കാപ്പിരികളുടെ നാട്ടില്‍, സ്വാമി വിവേകാനന്ദന്റെ യാത്രകളെക്കുറിച്ചുള്ള വിവരണം എന്നിവയാണ് അദ്ദേഹത്തെ ആകര്‍ഷിച്ച പുസ്തകങ്ങള്‍. ആലപ്പുഴയ്ക്കും എറണാകുളത്തിനും മദ്രാസിനുമപ്പുറം ഒരു ലോകമുണ്ടെന്ന് മനസ്സിലാക്കികൊടുത്തത് ഈ പുസ്തകങ്ങളായിരുന്നു. ഒരുപാട് യാത്ര ചെയ്യണമെന്ന് അക്കാലത്ത് വിജയന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിനോട് ചായക്കടക്കാരന്റെ വെറും സ്വപ്നമെന്നു പറഞ്ഞ് പലരും കളിയാക്കിയിരുന്നു. ”ചിലര്‍ സിനിമ കാണുന്നു, ചിലര്‍ പണം സമ്പാദിക്കുന്നു, ചിലര്‍ മറ്റു പല വിനോദങ്ങളില്‍ ഏര്‍പ്പെടുന്നു… അതൊക്കെ ഭ്രാന്താണെങ്കില്‍, യാത്ര ചെയ്യാനുള്ള എന്റെ മോഹവും ഭ്രാന്താണ്.” അതിനോട് വിജയന്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

ഒരു ദിവസം തിരുപ്പതിയിലേക്ക് യാത്രപോയി. ക്ഷേത്രത്തില്‍ നിന്നു പുറത്തിറങ്ങിയ സമയത്ത് തലയ്ക്കു മുകളിലൂടെ ഒരു വിമാനം കടന്നു പോയി. എന്നെങ്കിലുമൊരിക്കല്‍ അതില്‍ കയറണമെന്നു ഭാര്യയോട് പറഞ്ഞു. ആ യാത്രയാണ് വിജയനില്‍ വിദേശ യാത്രയ്ക്കുള്ള ആഗ്രഹം പൂവണിയിച്ചത്. പാസ്‌പോര്‍ട്ടുപോലുമില്ലാത്ത വിജയന്‍ ഈ ആഗ്രഹം പറയുന്നത് കേട്ട് ഭാര്യ മോഹന അതിശയിച്ചു നിന്നു. എന്നാല്‍ വിജയന്‍ ആ സ്വപ്‌നത്തില്‍ നിന്നും പിന്തിരിഞ്ഞില്ല.പതിനെട്ടു ദിവസത്തിനുള്ളില്‍ ഭാര്യയുടെ കെട്ടുതാലി ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ വിറ്റും ബാങ്കില്‍ നിന്നു ലോണെടുത്തും പണമുണ്ടാക്കി. ഈജിപ്ത്, ജോര്‍ദാന്‍, ദുബായ്, പലസ്തീന്‍ എന്നീ നാടുകളിലൂടെയും യൂറോപ്പും അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളിലൂടെയും വിജയനും മോഹനയും സഞ്ചരിച്ചു.

ഇത്രയും കാലത്തിനിടെ 24 ലക്ഷം രൂപ യാത്രകള്‍ക്കായി ചെലവാക്കി. ചിട്ടി ചേര്‍ന്നും കടം വാങ്ങിയുമൊക്കെയാണ് ഈ പണം ഉണ്ടാക്കിയത്. ഇരുവരും ലോകം ചുറ്റുന്ന കാര്യം അറിഞ്ഞ് അമിതാഭ് ബച്ചനും അനുപം ഖേറും ഇവരുടെ അമേരിക്ക യാത്രയ്ക്ക് അമ്പതിനായിരം രൂപ വീതം സംഭാവന നല്‍കുകയും ചെയ്തിരുന്നു. അവസാനമായി നടത്തിയ റഷ്യന്‍ സന്ദര്‍ശനത്തിന് മുന്‍പായി മന്ത്രി മുഹമ്മദ് റിയാസ് ഇവരുടെ ഹോട്ടല്‍ സന്ദര്‍ശിച്ചിരുന്നു. മാമു, മായി എന്നിങ്ങനെയാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്.

 

 

Niya

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago