നടൻ ദിലീപ് മൂന്ന് നാല് ജയില്‍ വാസികള്‍ക്കൊപ്പം വെറും തറയില്‍ കിടക്കുകയാണ് , വിറയ്ക്കുന്നുണ്ട്, അഴിയില്‍ പിടിച്ച് എഴുന്നേല്‍ക്കാന്‍ ശ്രമിച്ച് വീണു പോയി; ദിലീപിനെ കുറിച്ച് ശ്രീലേഖ

ടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലില്‍ നടന്‍ ദിലീപ് കിടന്നത് അന്ന് വലിയ വാര്‍ത്തയായിരുന്നു.അന്ന്‌ ദിലീപിന് കൂടുതല്‍ സൗകര്യം ചെയ്ത് നല്‍കിയിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച് രംഗത്തെത്തിയിക്കുകയാണ്‌മുന്‍ ഡിജിപി ആര്‍. ശ്രീലേഖ.എന്നാല്‍ അദ്ദേഹത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കിയത്. താനങ്ങനെ ചെയ്തു എന്നുള്ള വ്യാജപ്രചാരണം വന്നതിന് ശേഷമാണെന്നുംആര്‍ ശ്രീലേഖ പറഞ്ഞു.

വാക്കുകള്‍ ഇങ്ങനെ;‘ഞാന്‍ ജയില്‍ ഡിജിപി ആയിരിക്കെ ദിലീപിന് കൂടുതല്‍ സൗകര്യം ഏര്‍പ്പാടാക്കി എന്ന തരത്തില്‍ പ്രചരണം നടന്നു. എനിക്കെതിരെ വളരെ വലിയ പ്രതിഷേധം ഉണ്ടായി. എന്നാല്‍ അപവാദം വന്നതിന് ശേഷമാണ് ആലുവ സബ് ജയിലില്‍ പോകുന്നതെന്ന് ശ്രീലേഖ പറഞ്ഞു. അവിടെ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. വെറും തറയില്‍ മൂന്ന് നാല് ജയില്‍ വാസികള്‍ക്കൊപ്പം കിടക്കുകയാണ് ദിലീപ്. വിറയ്ക്കുന്നുണ്ട്. അഴിയില്‍ പിടിച്ച് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ വീണ് പോയി. സ്‌ക്രീനില്‍ കാണുന്നയാളാണോ ഇതെന്ന് തോന്നിപ്പോയി.

അത്ര വികൃതമായിട്ടുള്ള രൂപാവസ്ഥ. എനിക്ക് പെട്ടെന്ന് മനസ്സലിയും. ഞാനയാളെ പിടിച്ചുകൊണ്ട് വന്ന് സൂപ്രണ്ടിന്റെ മുറിയില്‍ ഇരുത്തി. ഒരു കരിക്ക് കൊടുത്തു. രണ്ട് പായയും , ബ്ലാങ്കറ്റും നല്‍കാന്‍ പറഞ്ഞു. ചെവിയുടെ ബാലന്‍സ് ശരയിക്കാന്‍ ഡോക്ടറെ വിളിച്ചു.പോഷകാഹാരം കൊടുക്കാന്‍ ഏര്‍പ്പാടാക്കി. സാധാരണ തടവുകാരനാണെങ്കിലും ഞാന്‍ അത് ചെയ്യും. മൂന്നാം മുറ ഏറ്റ ഒരു കൊലപാതക കേസ് പ്രതിയെ ഇതു പോലെ പരിഗണിച്ചിട്ടുണ്ട്; ശ്രീലേഖ പറഞ്ഞു.സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയുമാണ് ആർ ശ്രീലേഖ. മുൻ ഗതാഗത കമ്മീഷണറും കേരള ജയിൽ ഡി ജി പി യും ബാലസാഹിത്യ കൃതികളും കുറ്റാന്വേഷണ കഥകളുമുൾപ്പെടെ നിരവധി കൃതികളുടെ കർത്താവുമായ കുറ്റാന്വേഷകയാണ് ഇവര്‍.

കോട്ടയം, ചേർത്തല, എന്നിവിടങ്ങളിൽ എ.എസ്. പി.യായും 1991-ൽ കേരളത്തിലെ ആദ്യ വനിത ജില്ല പോലീസ് മേധാവിയായി തൃശൂരിലും സ്ഥാനമേറ്റു. പിന്നീട് പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ പോലീസ് മേധാവിയായി. പൊലീസ് ആസ്ഥാനത്ത് എ.ഐ.ജി.യായും പ്രവർത്തിച്ചു. നാലുവർഷത്തോളം സിബിഐ കൊച്ചി യൂണിറ്റിൽ ജോലി ചെയ്തിരുന്നു. എറണാകുളം റെയിഞ്ച് ഡി.ഐ.ജി.യായിരുന്നതിനുശേഷം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ എം.ഡി.യായിരുന്നു. റബർ മാർക്കറ്റിങ് ഫെഡറേഷൻ, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയരക്ടറായിരുന്നു. ക്രൈംബ്രാഞ്ച് ഐ.ജി., വിജിലൻസ്, ഇൻറലിജൻസ് എ.ഡി.ജി.പി, ജയിൽ മേധാവി, ട്രാൻസ്പോർട്ട് കമ്മീഷണർ എന്നീ നിലകളിലും പ്രവർത്തിച്ചു.2020 ഡിസംബർ 31-ന് സർവീസിൽ നിന്ന് വിരമിച്ചു.>

x