തങ്ങൾ സമ്മാനിച്ച പുതിയ ബൈക്ക് ആത്മാർത്ഥ സുഹൃത്തിനെ കാണിക്കാൻ പോയ മകൻ പിന്നീട് തിരികെ വന്നില്ല ; ബാംഗ്ളൂരിനെ നടുക്കിയ സംഭവം ഇങ്ങനെ

ബാഗ്ലൂരിൽ താമസമാക്കിയ മലയാളികളായ നിരഞ്ജൻ കുമാർ നായർ വനജ ദമ്പതികളുടെ മകനായിരുന്നു 19 വയസ്സ് മാത്രം പ്രായമുള്ള ശരത് കുമാർ നായർ. മകന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു റോയൽ എൻഫീൽഡ് ബുള്ളെറ്റ് ബൈക്ക് അച്ഛനും അമ്മയും ഒരു ദിവസം അവന് സർപ്രൈസ് ആയി വാങ്ങി നൽകുന്നു. തന്റെ സ്വപ്നമായിരുന്നു ബൈക്ക് ലഭിച്ച അവൻ അതുമായി ആദ്യം പോകാൻ തീരുമാനിച്ചത് തന്റെ ഉറ്റ സുഹൃത്തായ വിശാലിനെ കാണാനായിരുന്നു. എന്നാൽ പുതിയ ബൈക്കുമായി സുഹൃത്തിനെ കാണാൻ പോയ ശരത് പിന്നീട് തിരികെ വന്നില്ല. അമ്മേ എന്നൊരു വാട്സ് ആപ്പ് സന്ദേശം ആയിരുന്നു അമ്മക്ക് അവസാനമായി ലഭിച്ചത്.

ശരത്തിന്റെ വീട്ടിൽ സ്ഥിരം വരാറുണ്ടായിരുന്നു സുഹൃത്തായിരുന്നു വിശാൽ. സ്കൂൾ കാലം മുതൽ ശരത്തിന് ഉണ്ടായിരുന്ന ഏക സുഹൃത്തും വിശാലയിരുന്നു. അതുകൊണ്ടു തന്നെയാണ് തനിക്ക് കിട്ടിയ സമ്മാനം തന്റെ ഉറ്റ സുഹൃത്തിനെ കാണിക്കാൻ ശരത് തിരക്ക് കൂട്ടിയതും. എന്നാൽ രാത്രി ഏറെ വൈകിയിട്ടും ശരത്തിനെ കാണാതെയായതോടെ ‘അമ്മ ശരത്തിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. രാത്രി ഒരു എട്ടര ആയപ്പോൾ അമ്മക്ക് ശരത് ഒരു മെസ്സേജ് അയച്ചു, ഞാൻ കുറച്ചു വൈകും ഒരു പത്തര ആകുമ്പോൾ അങ്ങോട്ടെത്താം എന്നായിരുന്നു ആ മെസ്സേജ്. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ “അമ്മേ” എന്ന് മാത്രം വിളിച്ചുകൊണ്ടൊരു മെസ്സേജ് അമ്മക്ക് ലഭിച്ചതോടെയാണ് വീട്ടുകാർ പരിഭ്രാന്തരായത്.

ശരത്തിന്റെ മെസ്സേജ് കണ്ട് പരിഭ്രാന്തരായ മാതാപിതാക്കൾ അവനെ പല തവണ വിളിക്കാൻ ശ്രമിച്ചെങ്കിലും ശരത്തിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ രണ്ട് മെസ്സേജ് കൂടി വീട്ടുകാർക്ക് ലഭിച്ചു. ഇൻകം ടാക്സ് ഓഫീസർ ആയ തന്റെ അച്ഛനെ അറിയാവുന്ന കുറച്ചു പേർ തന്നെ തട്ടിക്കൊണ്ടു പോയെന്നും 50 ലക്ഷം രൂപ നൽകിയാൽ മാത്രമേ തന്നെ വെറുതെ വിടൂ എന്നുമായിരുന്നു ആദ്യത്തെ മെസ്സേജ്. ശരത്തിന്റെ ഒരു വീഡിയോ ആണ് പിന്നീട് വന്നത്. എത്രയറ്റും വേഗം പൈസ കൊടുക്കണം എന്നും ഈ വിവരം പോലീസിനെ അറിയിക്കാൻ ശ്രമിച്ചാൽ തന്റെ ജീവൻ അപകടത്തിലാകും എന്നുമായിരുന്നു രണ്ടാമത്തെ മെസ്സേജ് .

എന്നാൽ ശരത്തിന്റെ മാതാപിതാക്കൾ ഈ വിവരം പോലീസിനെ അറിയിക്കാൻ തീരുമാനിക്കുകയായിരുന്നു. ശരത് അയച്ച വീഡിയോ കണ്ട പോലീസ് ശരത്തിന്റെ ശരീര ഭാഷയിൽ നിന്നും നല്ല പരിചയമുള്ള ആരോ ആണ് തട്ടികൊണ്ട് പോയത് എന്ന് സ്ഥിരീകരിച്ചു. അങ്ങനെയാണ് അടുത്ത ബന്ധുക്കളെയും അയൽവാസികളേയും ഒക്കെ പോലീസ് ചോദ്യം ചെയ്യാൻ തുടങ്ങിയത്. ആ ചോദ്യം ചെയ്യലിൽ ആണ് വീട്ടിൽ ഇടയ്ക്കിടയ്ക്ക് വരാറുള്ള ശരത്തിന്റെ ഉറ്റ സുഹൃത്ത് വിശാലിനെ കുറിച്ച് വീട്ടുകാർ പറയുന്നത്. എന്നാൽ ഇതിനു പിന്നിൽ വിശാൽ അല്ലാ എന്ന് വീട്ടുകാർ തറപ്പിച്ചു പറഞ്ഞു. ശരത്തിന്റെ വിവരം അറിഞ്ഞു വിശാലും ശരത്തിന്റെ വീട്ടിൽ എത്തിയിട്ടുണ്ടായിരുന്നു.

 

ദിവസങ്ങൾ കടന്നു പോയെങ്കിലും ശരത്തിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. എന്നാൽ ഇതിനിടയിൽ വിശാൽ ശരത്തിന്റെ സഹോദരിയോട്‌ കേസിനെ കുറിച്ച് ഇടക്കിടക്ക് വിളിച്ചു അന്വേഷിക്കുന്നുണ്ടായിരുന്നു. ഇത് വീട്ടുകാർക്ക് സംശയം ഉണ്ടാക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. ഇതാണ് ഈ കേസിൽ വഴിത്തിരിവാകുന്നത്. സമ്പന്ന കുടുംബത്തിൽ നിന്നുള്ള ശരത്തിനെ വിശാലും അയാളുടെ സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നു. സംഭവം പോലീസിനെ അറിയിച്ചു എന്ന് മനസിലാക്കിയ വിശാൽ ശരത്തിനെ ഒളിപ്പിച്ച സ്ഥലത്തു എത്തുകയും നൈലോൺ നൂൽ ഉപയോഗിച്ച് കഴുത്തു ഞെരിച്ചും കത്തികൊണ്ട് കുത്തിയും കൊ.ല, പ്പെടുത്തുകയായിരുന്നു.

അതിനു ശേഷം ബാംഗ്ലൂരിൽ നിന്നും ഒരുപാട് അകലെയുള്ള നരസിംഹയാന കേരേ എന്ന നദിയിൽ ശരത്തിന്റെ ബോഡി കള്ളി കെട്ടി താഴ്ത്തുകയായിരുന്നു. വിശാലും അവന്റെ സുഹൃത്തുക്കളായ മറ്റു നാലു പേരും ചേർന്നാണ് ബാംഗ്ലൂരിനെ നടുക്കിയ ഈ ക്രൂരകൃത്യം നടത്തിയത്. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2017 സെപ്റ്റംബർ 12 നു ആണ് ഈ നടുക്കുന്ന സംഭവം നടക്കുന്നത്. ജീവന് തുല്യം സ്നേഹിച്ച ആത്മാർത്ഥ സുഹൃത്തിന്റെ കൈകൾ കൊണ്ടാണ് ശരത്തിന് തന്റെ ജീവൻ നഷ്ടമായത്  എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു കാര്യം.

 

x