വിവാഹത്തോടെ രണ്ടു വീടുകളിലേക്ക് പോകേണ്ടിയിരുന്ന ഇരട്ട പെൺകുട്ടികളുടെ സങ്കടത്തിനാണ് ആശ്വാസം ആയിരിക്കുന്നത്

ഒരു കുടുംബത്തിൽ ഇരട്ടക്കുട്ടികൾ ഉണ്ടെന്നു പറഞ്ഞാൽ ഇപ്പോളും ഒരു അത്ഭുതമാണ്. ഒരേ രൂപവും ഭാവവുമുള്ള രണ്ടു പേര്. അവരുടെ ഇഷ്ടങ്ങളും സ്വഭാവവും പോലും ഒരുപോലെ. ചെറുപ്പം മുതലേ ഒരു പോലെ വസ്ത്രം ധരിച്ച ഒരുമിച്ച് വളര്ന്നു ഒരേ ഇഷ്ടങ്ങൾ പങ്കു വച്ച് ജീവിച്ച ഇരട്ടകൾക്ക് വളരുമ്പോൾ പിരിയേണ്ടി വരിക മരണ വേദനക്ക് തുല്യമായിരിക്കും. ഇരട്ടകുട്ടികൾ വിവാഹത്തോടെ പിരിയറാണ് പതിവ്. ഇവിടെ പക്ഷെ നേരെ തിരിച്ചാണ് നടന്നിരിക്കുന്നത്. ഭാഗ്യം എന്നും ഇവരുടെ കൂടെയുണ്ടാരുന്നു. അല്ലെങ്കിൽ ഇവരുടെ ശക്തമായ ആഗ്രഹത്തിന് തടസം നില്ക്കാൻ ഒരു വിധിക്കും തോന്നിയില്ല എന്ന് വേണം കരുതാൻ. ചെറുപ്പം മുതൽ ഒരുമിച്ച് ഉണ്ടായിട്ട് പെട്ടെന്നൊരുനാൾ മാറി നിക്കെണ്ടി വരുക എന്നത് വല്ലാത്തൊരു വിഷമം ഉണ്ടാകുന്ന കാര്യമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായ വിവാഹവാർത്ത, വിവാഹത്തോടെ പിരിയേണ്ടി വരുമെന്ന് കരുതിയിരുന്നവർ പക്ഷെ അവർക്ക് പിരിയേണ്ടി വന്നില്ല, വിധി അവർക്ക് എന്നും ഒരുമിച്ച് ജീവിക്കാനുള്ള അവസരം ഒരുക്കി കൊടുത്തു..

 

ഇവിടെയിതാ വിവാഹത്തോടെ രണ്ടു വീടുകളിലേക്ക് പോകേണ്ടിയിരുന്ന ഇരട്ട പെൺകുട്ടികളുടെ സങ്കടത്തിനാണ് ആശ്വാസം ആയിരിക്കുന്നത്.

തലവടി ഇലയനാട്ട് വീട്ടിൽ ഇ എൻ പവിത്രന്റെയും സുമംഗലയുടെയും ഇരട്ടപെണ്മക്കൾ ചെറുപ്പം മുതൽ ഒരുമിച്ച് ഒരിക്കലും പിരിയാതെ കളിച്ചു വളർന്നവർ. ഒരേ വസ്ത്രമിട്ടു ഒരേ ഇഷ്ടങ്ങൾ പങ്കു വച്ച് വളർന്നു വന്നവർ. വലുതായപ്പോ അവരുടെ വിഷമം വിവാഹശേഷം രണ്ടു വീടുകളിലേക്ക് പോകേണ്ടി വരുമല്ലോ എന്നായിരുന്നു. എന്നാൽ അവരുടെ ആ വിഷമ ഒരുപാട് നീണ്ടില്ല. അവരെ പോലെ തന്നെ ഇരട്ടകളായ വരന്മാരെ ആണ് അവർക്കിപ്പോൾ ലഭിച്ചിരിക്കുന്നത്. ഇത്രനാളും ഒപ്പമുണ്ടായിരുന്ന സഹോദരിയെ പിരിയാൻ കഴിയില്ല എന്ന തീരുമാനമാണ് ഇരട്ടകളായ വരന്മാരെ തന്നെ കണ്ടെത്താൻ കാരണമായത്.

പത്തനംതിട്ട പെരിങ്ങര ചക്കാലത്തറ പേരാകാത്ത വീട്ടിൽ മണിക്കുട്ടൻ, രത്നമ്മ ദമ്പതികളുടെ ഇരട്ടകളായ ആൺമക്കളാണ്‌ ഇരട്ട സഹോദരിമാരെ വിവാഹം കഴിക്കുന്നത്. തലവടി മഹാഗണപതി ക്ഷേത്രത്തിൽ വച്ച ഇവർ വിവാഹിതരായി. ഇത്രയും കാലം ഒരുമിച്ചു ജീവിച്ച പോലെ ഇനിയും എന്നും ഒരുമിച്ച് ജീവിക്കാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് സഹോദരി സഹോദരന്മാർ. പെണ്മക്കളെ അവരുടെ ആഗ്രഹം പോലെ വിവാഹം കഴിപ്പിച്ചയാക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ്‌ പവിത്രയുടെയും സുചിത്രയുടെയും മാതാപിതാക്കൾ .

x