നല്ലൊരു മനുഷ്യനാണ്, ആരേയും ശത്രുവായി കരുതാത്തയാൾ ; എപ്പോഴും മറ്റുള്ളവരെ സഹായിക്കണമെന്ന ചിന്ത മാത്രം – പിസി ജോർജ്ജിനെ കുറിച്ച് പാർവതി ഷോൺ

സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട അല്ലെങ്കിൽ ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ ഒന്നാണ് പി. സി ജോർജിന്റേത്. പുട്ടിന് തേങ്ങയിടുന്ന പരുവത്തിൽ നിരന്തരം പ്രസ്താവനകളുമായി എത്തുന്ന രാഷ്ട്രീയ നേതാവ് ആരുണ്ടെന്ന് ചോദിച്ചാൽ അതിന് ഉത്തരം പി. സി ജോർജെന്നാണ്. അദ്ദേഹം നടത്തുന്ന എല്ലാ പ്രസ്താവനകളും കഴിഞ്ഞ കുറച്ചു കാലങ്ങളായി ഒടുവിൽ വലിയ വിവാദങ്ങലിലാണ് ചെന്ന് കലാശിക്കാറുള്ളത്. എന്നാൽ പി. സി ജോർജിനെക്കുറിച്ചുള്ള ഇത്തരം ധാരണകളെയെല്ലാം മാറ്റി മറിക്കുന്ന ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് മരുമകൾ പാർവതി ഷോണിപ്പോൾ.

പാർവതിയുടെ വാക്കുകൾ …
പി. സി ജോർജിനെ താൻ ഭർത്താവിൻ്റെ പിതാവെന്ന നിലയ്ക്കല്ല കണ്ടിരിക്കുന്നതെന്നും, തൻ്റെ സ്വന്തം അച്ഛനായിട്ടാണ് അദ്ദേഹം കാണുന്നെത്തുന്നുമാണ് പാർവതി ഷോൺ പറയുന്നത്. പിസി ജോർജ് നല്ലൊരു മനുഷ്യനാണെന്നും, എല്ലാം വെട്ടിത്തുറന്ന് പറയുന്ന സ്വഭാവക്കാരനാണെന്നും, മനസിൽ ഒന്നും വെക്കുന്ന സ്വഭാവം അദ്ദേഹത്തിനില്ലെന്നും, ആരെയും ഇന്നേവരെ ശത്രുവായി കണ്ടിട്ടില്ലെന്നും, . മറ്റുള്ളവരെ സഹായിക്കണം എന്ന ചിന്തയാണ് എപ്പോഴും ഉള്ളതെന്നും, അദ്ദേഹം ഇപ്പോൾ എംഎൽഎ കൂടി അല്ലാതിരുന്നിട്ട് പോലും ഈ വീട്ടിലെ തിരക്കിന് ഒരു കുറവും വന്നിട്ടില്ലെന്നും, സഹായം ചോദിച്ച് വരുന്നവർക്കായി വീടിൻ്റെ വാതിൽ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും പാർവതി പറയുന്നു.

ഒരു കൂട്ടുകുടുംബം പോലെയാണ് ഞങ്ങളെല്ലാവരും ജീവിക്കുന്നതെന്നും, വീട്ടിലെ മികച്ച കുടുംബനാഥനാണ് അദ്ദേഹമെന്നും, മറ്റൊരു മത വിഭാഗത്തിൽ നിന്ന് വന്ന ആളായിട്ട് പോലും ഇവിടുത്തെ അച്ഛന്, അമ്മയും ഒരിക്കലും മറ്റൊരു കണ്ണോടെ കാണുകയോ, ആ രീതിയിൽ പെരുമാറുകയോ ചെയ്തിട്ടില്ലെന്നും സ്വന്തം മകളായി മാത്രമേ കണ്ടിട്ടുള്ളുവെന്നും പാർവതി പറഞ്ഞു. വിവാഹം കഴിഞ്ഞ് 13 വർഷം പിന്നിട്ടിട്ടും മറ്റൊരു വീട്ടിലേയ്ക്ക് മാറി താമസിക്കണമെന്ന് താനും, ഷോണും ചിന്തിക്കുക പോലും ചെയ്യാത്തത് ഈ കാരണങ്ങളെല്ലാം നില നിൽക്കുന്ന സാഹചര്യത്തിലാണെന്നും പാർവതി കൂട്ടിച്ചേർത്തു.

വിവാഹശേഷം തൻ്റെ മിക്ക സുഹൃത്തുക്കളും മറ്റ് വീടുകളിലേയ്ക്ക് മാറി താമസിച്ചെന്നും, എന്നാൽ അപ്പനെയും, അമ്മയെയും വിട്ട് മാറി താമസിക്കാൻ തങ്ങൾക്ക് കഴിയാത്തത് കൊണ്ടാണെന്നും, ഷോണിന് എപ്പോഴും തിരക്കാണെന്നും താനാണ് അവർക്കൊപ്പം എപ്പോഴുംഉണ്ടാകുന്നതെന്നും പാർവതി വ്യക്തമാക്കി മാതാപിതാക്കളെ ഒറ്റപ്പെടാൻ അനുവദിക്കരുതെന്നും, അവർക്കൊപ്പം പരമാവധി സമയം ചിലവഴിക്കാൻ സമ്മതിക്കണമെന്നും അതിലൂടെ മാത്രമേ നമ്മുടെ മക്കൾക്കു നല്ല മാതൃകയാകാൻ നമ്മുക്ക് സാധിക്കുവെന്നും, നമ്മുടേതായ ലോകത്തിലേയ്ക്ക് ചുരുങ്ങാതെ എല്ലാവരെയും പരിഗണിച്ചും സ്‌നേഹിച്ചും മുന്നോട്ടു പോകാനാവണമെന്നും പറഞ്ഞുകൊണ്ടാണ് പാർവതി തൻ്റെ വാക്കുകൾ അവസാനിപ്പിച്ചത്.

x