അമ്മയെ കോവിഡ് കവർന്നെടുത്തു , കുഞ്ഞനുജത്തിക്ക് അമ്മയായി 7 വയസുകാരി , വീഡിയോ കാണാം

കോവിഡ് എന്ന മഹാമാരി ആഞ്ഞടിക്കുമ്പോൾ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർ നമുക്ക് ചുറ്റും നിരവധിയാണ് . അത്തരത്തിൽ ഇക്കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയുടെയും കേരളക്കരയുടെയും കണ്ണ് നിറച്ച ഒരു സംഭവമായിരുന്നു കൊറോണ ബാധിച്ചുമരിച്ച അമ്മയ്ക്ക് പകരം കൈകുഞ്ഞിന് അമ്മയായി മാറിയ ഇടുക്കി ഉപ്പുതറയിലെ 7 വയസുകാരി സനിറ്റ എന്ന പൊന്നുമോളുടെ വാർത്ത. അമ്മയെ കോവിഡ് കവർന്നെടുത്തപ്പോൾ കൈക്കുഞ്ഞായ സഹോദരിക്ക് അമ്മയായി സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു 7 വയസുകാരിയായ സനിറ്റ. മെയ് 17 ആം തിയതിയായിരുന്നു സനിറ്റ യുടെ ‘അമ്മ സനിജ കൊറോണ മൂലം മരിക്കുന്നത് .. അപ്പോൾ കൈക്കുഞ്ഞായിരുന്ന സാനിയയ്ക്ക് വയസ് വെറും പത്ത് ദിവസം മാത്രമായിരുന്നു പ്രായം . സനിജ മരിക്കും മുൻപ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് തന്നെ സനിജയുടെ അമ്മയും കോവിഡ് മൂലം അന്തരിച്ചിരുന്നു .

ദിവസങ്ങളുടെ മാത്രം വ്യത്യാസത്തിൽ അമ്മയെയും വല്യമ്മയെയും നഷ്‌ടമായ കുഞ്ഞുമക്കളുടെ സംരക്ഷണം അച്ഛന്റെ അമ്മയായ ലീലാമ്മ ഏറ്റെടുക്കുകയായിരുന്നു .. അർബുദരോഗി കൂടിയായ അച്ഛന്റെ ‘അമ്മ ലീലാമ്മ കീമോ തെറപ്പിക്കായി തിരുവനന്തപുരത്ത് പോയി കഴിഞ്ഞാൽ പിന്നെ കുഞ്ഞനുജത്തി സാനിയയുടെ സംരക്ഷണം 7 വയസുകാരിയായ സനിറ്റ യുടെ കരങ്ങളിലാണ് .മെയ് മാസം നാലാം തിയതിയായിരുന്നു സനുജക്ക് കോവിഡ് സ്ഥിതികരിക്കുന്നത് . ഉടൻ തന്നെ പൈനാവ് ഹോസ്പിറ്റലിൽ എത്തിക്കുകയും ഏഴാം തിയതി ഓപ്പറേഷനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു .പിന്നീട് ഓക്സിജന്റെ അളവ് താഴ്ന്നു താഴ്ന്നു വരികയും 17 ആം തിയതി സനൂജ മരണത്തിന് കീഴടങ്ങുകയുമായിരുന്നു . ചേട്ടനും അച്ഛനും വല്യമ്മയും ഒക്കെ ഉണ്ടെങ്കിലും കുഞ്ഞനുജത്തിയുടെ എല്ലാ കാര്യങ്ങൾക്കും ചേച്ചികുട്ടിയായ സനിറ്റ മുൻപന്തിയിൽ തന്നെയുണ്ട് .

കുഞ്ഞനുജത്തിയെ സംരക്ഷിക്കാനും ഒരമ്മയുടെ സ്ഥാനത്ത് നിന്ന് കുഞ്ഞിനെ പരിചരിക്കാനും 7 വയസുകാരി സനിറ്റയുണ്ട് . അമ്മയെയും അമ്മയുടെ അമ്മയെയും കോവിഡ് കവർന്നെടുത്തപ്പോൾ ചെറുമക്കൾക്ക് തുണയായും സംരക്ഷണ ചുമതലയും അച്ഛന്റെ ‘അമ്മ ലീലാമ്മയാണ് ഏറ്റെടുത്തിരിക്കുന്നത് . അർബുദരോഗികൂടിയായ ലീലാമ്മ കീമോ തെറാപ്പിക്ക് തിരുവനന്തപുരത്തേക്ക് പോകുമ്പോൾ കുഞ്ഞനുജത്തി സാനിയയുടെ സംരക്ഷണം ചേച്ചിക്കുട്ടിയായ 7 വയസുകാരി സനിറ്റയുടെ കരങ്ങളിൽ ഭദ്രമാണ് ..അമ്മയുടെ സ്ഥാനത്ത് നിന്ന് താൻ കുഞ്ഞവയുടെ കാര്യങ്ങൾ എല്ലാം ഭംഗിയായി നോക്കുന്നുണ്ട് എന്ന് 7 വയസുകാരി സനിറ്റ പറയുമ്പോൾ ഒരു നിമിഷം നമ്മുടെ കണ്ണും ഒന്ന് നിറഞ്ഞ്പോകും , തന്റെ കുഞ്ഞനുജത്തിയെ പാട്ട് പാടിയുറക്കുന്ന 7 വയസുകാരി ചേച്ചിക്കുട്ടി സനിറ്റ യുടെ വീഡിയോ ഏവരുടെയും കണ്ണൊന്നു നിറയ്ക്കും ..വീഡിയോ കാണാം

 

 

 

x