റെയിൽവേ സ്റ്റേഷനിൽ മാതാപിതാക്കൾ ഉപേക്ഷിച്ച നാല് പെൺകുട്ടികൾ; ട്രെയിൻ യാത്രയ്ക്കിടയിൽ നാലുപേരെയും ദത്തെടുത്ത് അവരുടെ അച്ഛനും അമ്മയും ആയ ദമ്പതികൾ

റെയിൽവേ സ്റ്റേഷനിൽ അച്ഛനും ഉപേക്ഷിച്ച നാല് പെൺകുട്ടികളുടെ അച്ഛനും അമ്മയും ആണ് ഇന്ന് കോട്ടയം സ്വദേശികളായ തോമസും നീനയും, 2019ലാണ് ഇരുവർക്കും ഈ നാലുപേരെയും കിട്ടുന്നത്, കോട്ടയം പുതുപ്പള്ളി സ്വദേശികളായ ഇരുവരും 2019ൽ മുംബൈ യാത്രയ്ക്ക് തയാറെടുക്കുകയായിരുന്നു എന്നാൽ അവർക്ക് യാത്രയ്ക്കുള്ള ട്രെയിൻ ടിക്കറ്റ് കിട്ടിയില്ല തുടർന്ന് ഇരുവരും പൂനെ റെയിൽവേ സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുക്കുകയായിരുന്നു,പൂനെയിൽ ചെന്ന ശേഷം അവിടന്ന് മുംബൈ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയാൻ ആണ് തീരുമാനിച്ചിരുന്നത്

അങ്ങനെ അവർ പൂനെ റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു, അടുത്ത ട്രെയിനിന് വേണ്ടി തോമസും നീനയും പൂനെ റെയിൽവേ സ്റ്റേഷനിൽ ഇരിക്കുമ്പോൾ ആണ് ഇരുവരുടെയും ശ്രെധ ഈ നാല് കുട്ടികളിൽ പതിയുന്നത്, റെയിൽവേ സ്റ്റേഷന്റെ മൂലയിൽ മൂന്ന് കുട്ടികളെയും ചേർത്ത് പിടിച്ച് കൊണ്ട് ഇരിക്കുന്ന ഒരു പെൺകുട്ടി, ആ കുട്ടികളുടെ ഇരുപ്പിൽ പന്തികേട് തോന്നിയ തോമസ് അവരുടെ അടുത്ത് പോയി സംസാരിച്ച് കാര്യം തിരക്കുകയായിരുന്നു, ആ സമയം ആണ് അദ്ദേഹം അറിയുന്നത് നാല് ദിവസം മുംബ് അവരുടെ അച്ഛനും അമ്മയും ആ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് കടന്ന് കളഞ്ഞെന്നുള്ള സത്യം

എന്നാൽ അവരോട് സംസാരിച്ച് ചുരുങ്ങിയ സമയത്ത് തന്നെ ഇരുവർക്കും ആ കുട്ടികളോട് സ്നേഹവും വാത്സല്യവും അനുഭവപ്പെടുകയായിരുന്നു, തുടർന്ന് അവരെ വളർത്താം എന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു, തോമസിന്റെ ആഗ്രഹത്തെ നീനയും ഇരുകൈ നീട്ടിയാണ് സ്വീകരിച്ചത്, അതോടെ ഇരുവരും മുംബൈയിലേക്കുള്ള യാത്ര വേണ്ടന്ന് തീരുമാനിക്കുകയാണ് ചെയ്‌തത്‌, അതിന് ശേഷം ആ നാല് കുട്ടികളെയും കൊണ്ട് പൂനയിലുള്ള സുഹൃത്തിന്റെ സഹായത്തോടെ അവിടത്തെ പോലീസ് സ്റ്റേഷനിൽ പോവുകയായിരുന്നു, തുടർന്ന് നിയമനടി പൂർത്തിയാക്കി ഒരു മാസത്തേക്ക് കുട്ടികളെ താൽകാലികമായി ഇരുവരോടൊപ്പം അയക്കികുയായിരുന്നു

എന്നാൽ നാട്ടിൽ എത്തിയപ്പോൾ ചില ബന്ധുക്കൾ ഇരുവർക്കും എതിരെ തിരിയുകയായിരുന്നു തുടർന്ന് തോമസും നീനയും ഒരു വാടക വീടെടുത്ത് അങ്ങോട്ട് താമസം മാറി, തുടർന്ന് നാലു പേരെയും ദത്ത് എടുക്കാൻ ഒള്ള നടപടിക്രമങ്ങൾ പൂർത്തിയായി, കഴിഞ്ഞ ജൂലൈയിൽ ഇരുവർക്കും വനിതാ ശിശു വികസന മന്ത്രാലയത്തിൽ നിന്ന് അംഗീകാരം ലഭിക്കുകയായിരുന്നു, ഇരുവരും കുട്ടികളെ ദത്തെടുത്ത ശേഷം നീന ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു, എന്നാൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കാരണം ആ കുട്ടി ഈ ലോകത്ത് നിന്ന് തന്നെ പോവുകയായിരുന്നു, അപ്പോഴും ആ അച്ഛനും അമ്മയ്ക്കും താങ്ങായി നിന്നത് ആ നാല് മക്കൾ ആയിരുന്നു, ഒൻപത് വയസുള്ള ഐറ എൽസ തോമസ്, ഇരട്ടകളായ ആൻഡ്രിയ റോസ് തോമസ്, ഐലിൻ സാറാ തോമസ് എട്ട് വയസാണ്, ആറു വയസുള്ള അലക്സാണ്ട്രിയ സാറാ തോമസ് എന്നിവരാണ് ആ മക്കൾ

x