ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ യുവതി; നാലാപത്തിയഞ്ചു മിനിട്ടിന് ശേഷം തൻറെ മകൾ പ്രസവിക്കുന്നതിന് മുംബ് തിരികെ ജീവിതത്തിലേക്ക് എത്തിയപ്പോൾ

ആരും അത്രപെട്ടെന്ന് വിശ്വസിക്കാത്ത സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്, മരിച്ച വ്യക്‌തി വീണ്ടും ജീവിതത്തിലേക്ക് വന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ, ഒരിക്കലും ആരും വിശ്വസിക്കില്ല അമേരിക്കയിൽ ആണ് സംഭവം നടന്നിരിക്കുന്നത് അതും മരിച്ച് നാല്പത്തിയഞ്ചു മിനിട്ടിന് ശേഷം തിരികെ ജീവിതത്തിൽ വന്ന കാതി പാറ്റെൻ യുവതിയുടെ ജീവിതമാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്, ഇതെല്ലാം നടക്കുമ്പോൾ കാതി പാറ്റെൻറെ മകൾ സ്റ്റേസി ഫിഫർ ഒരു കുഞ്ഞിന് ജന്മം നല്കാൻ ലേബർ റൂമിൽ ആയിരുന്നു

മകൾക്ക് പ്രസവവേദന തുടങ്ങിയപ്പോൾ ആണ് കാതി പാറ്റെന് ഹൃദയാഘാതം സംഭവിക്കുന്നത് തുടർന്ന് അവരെ എമർജൻസി റൂമിലേക്ക് മാറ്റുകയായിരുന്നു , അവിടെ ഡോക്ടർമാർ അവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച് കൊണ്ട് ഇരുന്നു സിപിആർ നൽകി എന്നിട്ടും രക്ഷയുണ്ടായിരുന്നില്ല , വളരെ വേഗം തന്നെ അവിടെയുണ്ടായിരുന്ന ഡോക്ടർമാർക്ക് അവരുടെ പൾസ് പരിശോദിച്ചു എന്നാൽ പൾസ് നിലച്ച നിലയിൽ ആയിരുന്നു കൂടാതെ രക്തസമ്മർദ്ദമോ ഓക്സിജനോ അവരുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ല. നാല്പത്തിയഞ്ചു മിനിട്ടോളം അങ്ങനെയായിരുന്നു തുടർന്ന് ഡോക്ടർമാർ ആ യുവതി മരിച്ചെന്ന് വിധി എഴുതുകയായിരുന്നു

ഈ സമയം ഇതൊന്നും അറിയാതെ മകൾ സ്റ്റേസി ഫിഫയുടെ സിസേറിയൻ ആരംഭിച്ചിരുന്നു, സ്റ്റേസിയുടെ കുഞ്ഞ് ജനിക്കുന്നതിന് നിമിഷങ്ങൾ മാത്രമിരിക്കെ സ്റ്റേസിയുടെ അമ്മ കാതി പാറ്റെന് ജീവൻ തിരികെ ലഭിക്കുകയായിരുന്നു, ഈ നടന്ന സംഭവം എല്ലാം യുഎസിലെ മദ്യമങ്ങളോട് വിവരിച്ചപ്പോൾ ആണ് ഈ സംഭവം പുറം ലോകം അറിയുന്നത്, അവർ പറഞ്ഞത് ഇങ്ങനെ “ദൈവം എനിക്ക് രണ്ടാമത്തെ അവസരം നൽകിയത് അത്കൊണ്ട് തന്നെ ദൈവത്തിനോട് ഞാൻ വളരെ നന്ദിയുള്ളവളാകുന്നു, ഇനി എനിക്ക് ആകാവുന്നതിൽ വെച്ച് ഏറ്റവും മികച്ച വ്യക്തിയായി ഞാൻ മാറും. എൻറെ ജീവിതത്തിൽ നടന്നത് വളരെ ഭയാനകമാണ്, ഞാൻ തിരിച്ചുവന്നത് എൻറെ ജീവിതത്തിന്റെ രണ്ടാമത്തെ അവസരമാണ്. ”

അതേസമയം തനിക്ക് ജനിച്ച മകൾ അലോറ തങ്ങളുടെ കുടുംബത്തിന്റെ ഭാഗ്യമാണെന്നാണ് കാതി പാറ്റെൻറെ മകൾ സ്റ്റേസി ഫിഫർ പറയുന്നത്, എന്റെ അമ്മ ഇവിടെ ഇപ്പോൾ ഉണ്ടാകേണ്ടതല്ല എന്നാൽ എൻറെ അമ്മ ജീവിതത്തിലേക്ക് തിരികെ വരാൻ കാരണം എൻറെ മകൾ അലോറയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്, എന്നാൽ തങ്ങളുടെ കൺമുമ്പിൽ നടന്ന സംഭവം വിശ്വസിക്കാൻ ഇത് വരേയ്ക്കും ഡോക്ടർമാർക്ക് പോലും കഴിഞ്ഞിട്ടില്ല

x