നാല്പത്തിയഞ്ചു വർഷങ്ങ്ൾക്ക് മുംബ് വിവാഹം; എന്നാൽ ഒരു കുഞ്ഞിക്കാല് കാണാൻ കൊതിച്ച ഈ അമ്മയ്ക്ക് എഴുപതാം വയസിൽ ദൈവം നൽകിയ സമ്മാനം

വിവാഹം കഴിഞ്ഞ ഏതൊരു യുവതിക്കും ഉള്ള ആഗ്രഹമാണ് ഒരു അമ്മയാകണം എന്ന്, എന്നാൽ വിവാഹം കഴിഞ്ഞിട്ട് നാല്പത്തിയഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാൽ കാണാത്ത ഈ അമ്മ തൻറെ എഴുപതാം വയസിൽ ആദ്യത്തെ ആൺകുട്ടിക്ക് ജന്മം നൽകിയത്, ഐവിഎഫ് ചികിത്സയിലൂടെയാണ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്, ഗുജറത്തിലെ കച്ചിൽ എന്ന പ്രദേശത്ത് താമസിക്കുന്ന ജിവൻബെൻ റബാരിയും വൽജിഭായ് റബാരി എന്നീ ദമ്പതികൾക്കാണ് കഴിഞ്ഞ മാസം ലാലോ എന്ന മകൻ ജനിച്ചത്

നാല്പത്തിയഞ്ചു വർഷങ്ങൾക്ക് മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്, അന്ന് തൊട്ടേ ഒരു കുഞ്ഞിന് വേണ്ടി പല ചികിത്സകളും നടത്തിയെങ്കിലും വിഭലമായിരുന്നു, അങ്ങനെയാണ് എഴുപത്തിയഞ്ചാം വയസിൽ ഐവിഎഫ് ചികിത്സ നടത്തുന്നത്, അവരെ ചികിൽസിച്ച ഡോക്ടർ ഭാനുശാലി പറയുന്നത് ഇങ്ങെന, അവരുടെ രക്തസമ്മർദ്ദം വളരെ കൂടുതലായിരുന്നു, ഗർഭകാലത്തെ എട്ടാം മാസത്തിൽ ഞങ്ങൾക്ക് സി-സെക്ഷൻ വഴി കുട്ടിയെ പുറത്തെടുക്കേണ്ടി വന്നു

ഒരു കാർഡിയോളജിസ്റ്റ്, സ്റ്റാൻഡ്‌ബൈയിൽ ഒരു ഫിസിഷ്യൻ എന്നിവരടങ്ങുന്ന ഡോക്ടർമാരുടെ ഒരു ടീം ഞങ്ങളുടെ പക്കൽ എന്തിനും തയാറയി ഒണ്ടായിരുന്നു, അവരുടെ പ്രായം കാരണം എന്തും സംഭവിക്കാം, പക്ഷേ ദൈവാനുഗ്രഹം കൊണ്ട് അവർ ആരോഗ്യവാനായ ഒരു കുഞ്ഞിന് ജന്മം നൽകി, ഇപ്പോൾ അവർ സുഖമായിരിക്കുന്നു, ഒന്നര വർഷങ്ങൾക്ക് മുമ്പാണ് അവർ ആദ്യമായി എന്റെ ക്ലിനിക്കിൽ വരുന്നത്. അവർക്ക് ഒരു കുഞ്ഞ് വേണമെന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. കാരണം അവരുടെ പ്രായം തന്നെയായിരുന്നു

ഈ പ്രായത്തിൽ ഇത് അപകടകരമാണെന്ന് ഞങ്ങൾ അവരോട് പറഞ്ഞുകൊണ്ടിരുന്നു, കൂടാതെ മൂന്ന് മാസത്തേക്ക് അവരെ ഉപദേശിച്ചു. പക്ഷെ അവരുടെ തീരുമാനം ഉറച്ചത് തന്നെയായിരുന്നു, മരിക്കുന്നതിന് മുമ്പ് തനിക്ക് ഒരു കുട്ടി ഉണ്ടാകണമെന്ന് ആഗ്രഹമാണെന്ന് അവർ നിർബന്ധം പിടിക്കുകയായിരുന്നു. അവസാനം അവരുടെ അഭ്യർത്ഥനകൾക്ക് വഴങ്ങി, അവരുടെ ആഗ്രഹം നിറവേറ്റുന്നതിനായി ചികിത്സ നടത്താൻ തീരുമാനിച്ചത്, പതിവ് പരിശോധനകൾക്കായി മാസത്തിൽ രണ്ടുതവണ 150 കിലോമീറ്റർ ദൂരം ബസ്സിൽ യാത്ര ചെയ്യാറുണ്ടെന്നും ഡോക്ടർ ഭാനുശാലി മദ്യമങ്ങളോട് പറഞ്ഞത്. നിരവതി പേരാണ് എഴുപതാം വയസിൽ ഒരു കുഞ്ഞിന് വേണ്ടി എടുത്ത ത്യാഗത്തെ പ്രശംസിക്കുന്നത്

x