Latest News

നെഞ്ച് പൊട്ടി കൊണ്ട് കബറിസ്ഥാനിലേക്ക് പോകുന്ന മമ്മുക്ക… നൊമ്പര ദൃശ്യങ്ങൾ

മലയാള സിനിമയുടെ മഹാവിസ്മയം എന്ന് വിശേഷിപ്പിക്കുന്ന മമ്മൂട്ടിയുടെ ജീവിതത്തിലും കരിയറിലും വലിയ ഒരു വിടവ് സംഭവിച്ച ദിവസമായിരുന്നു ഇന്ന്. താരത്തിന്റെ എല്ലാ വിജയങ്ങൾക്കും പൂർണ്ണപിന്തുണയായി പിന്നിൽ ഉണ്ടായിരുന്ന മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മയിൽ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ഉമ്മയുടെ മരണ വിവരമറിഞ്ഞ് നിരവധി പേർ ആത്മാവിന് നിത്യശാന്തി നേർന്ന് സോഷ്യൽ മീഡിയയിൽ കമന്റുകളുമായി എത്തിയിരുന്നു. മമ്മൂട്ടിയെ നേരിൽ വന്ന് കണ്ട് ആശ്വസിപ്പിക്കുവാൻ വീട്ടിലേക്ക് മലയാള സിനിമയിലെ താരങ്ങളുടെ കുത്തൊഴുക്ക് തന്നെയാണ്. ദിലീപ്, നാദിർഷ, ജോജു, അശോകൻ തുടങ്ങി നിരവധി പേരാണ് വിവരമറിഞ്ഞപ്പോൾ തന്നെ മമ്മൂട്ടിയുടെ വീട്ടിലേക്ക് എത്തിയത്.

താരത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് ഉമ്മ ഫാത്തിമ ഇസ്മയിലിന്റെ വേർപാട്. 93 വയസ്സുള്ള ഉമ്മ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയതിന് പിന്നാലെയാണ് മരണത്തിന് കീഴടങ്ങിയത്. വാപ്പ മരിച്ചപ്പോഴാണ് വേർപാടിന്റെ വേദന താൻ ഏറ്റവും കൂടുതൽ അറിഞ്ഞതെന്ന് മുൻപ് താരം വ്യക്തമാക്കിയിരുന്നു. അന്ന് തനിക്ക് പിന്തുണയും ആശ്വാസവുമായി നിന്നത് ഉമ്മയാണെന്ന് പറഞ്ഞ് താരത്തിന്റെ ജീവിതത്തിൽ ഉമ്മയുടെ വേർപാട് എത്രത്തോളം വിഷമം സൃഷ്ടിക്കുന്നതാണെന്ന് പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല. അവധി ആഘോഷങ്ങളുടെ ഭാഗമായി പല സ്ഥലങ്ങളിലായിരുന്ന താരങ്ങളെ എല്ലാവരും ദുഃഖ വാർത്ത അറിഞ്ഞപ്പോൾ തന്നെ മമ്മൂട്ടിയെ തേടി എത്തിയിരുന്നു.

അവധി ആഘോഷത്തിന്റെ ഭാഗമായി ജപ്പാനിൽ ആയിരുന്നു മോഹൻലാൽ. ഉറ്റ സുഹൃത്തിന്റെ വേദനയിൽ പങ്കുചേരാൻ നാട്ടിലേക്ക് എത്താൻ മോഹൻലാലിന് സാധിക്കില്ല എന്ന് ഇതോടെ വ്യക്തം. സംഭവം അറിഞ്ഞപ്പോൾ തന്നെ കല്യാണ ചടങ്ങുമായി ബന്ധപ്പെട്ട പാലക്കാട് ആയിരുന്നു ദിലീപ് മമ്മൂട്ടിയുടെ വീട്ടിലേക്ക് പാഞ്ഞ് എത്തുകയുണ്ടായി. ഇവർക്ക് പുറമേ അശോകൻ, ജോജു ജോർജ്, വിജയരാഘവൻ, രഞ്ജിപ്പണിക്കർ, ജോഷി, ജനാർദ്ദനൻ, നാദിർഷ, മനോജ് കെ ജയൻ, ബി ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ്, കുഞ്ചൻ, ജോണി ആൻറണി തുടങ്ങി നിരവധി താരങ്ങളാണ് മമ്മൂട്ടിയുടെ വീട്ടിലേക്ക് എത്തിയത്. ഗേറ്റ് വരെ മാത്രമാണ് വാഹനങ്ങൾക്കും മാധ്യമപ്രവർത്തകർക്കും പ്രവേശനം ഉള്ളത്

അകത്തേക്ക് കടക്കുമ്പോൾ മാസ്ക് ധരിക്കേണ്ടത് നിർബന്ധമാക്കിയിരിക്കുന്നു. ഗേറ്റിൽ നിന്ന് മാസ്ക് കൊടുത്താണ് താരങ്ങളെ പോലും അകത്തേക്ക് കടത്തുന്നത്. കോവിഡ് കാലത്ത് സുരക്ഷാമാർഗ്ഗങ്ങൾ എല്ലാം കൃത്യമായി പാലിച്ച താരങ്ങളിൽ ഒരാളായിരുന്നു മമ്മൂട്ടി. അതുകൊണ്ടുതന്നെ ഇപ്പോഴും സുരക്ഷയുടെ കാര്യത്തിൽ മമ്മൂട്ടിയുടെ സെക്യൂരിറ്റി ജീവനക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഉമ്മയുടെ വേർപാട് അറിഞ്ഞ് വീട്ടിലേക്ക് എത്തിയ മമ്മൂട്ടിയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Anu

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago