നടി വീണ നായർ വിവാഹമോചിതയായോ? ; സോഷ്യൽ മീഡിയയിലെ ചർച്ചകൾക്ക് മറുപടി നൽകാതെ വീണ നായർ

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘തട്ടീം മുട്ടീം’ എന്ന ഹാസ്യ പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരമാണ് വീണ നായർ. ‘കോകില’ എന്ന കഥാപാത്രത്തെയാണ് വീണ പരമ്പരയിൽ അവതരിപ്പിച്ചത്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ വീണയുടെ അഭിനയമികവും വാക്ക് ചാതുര്യവുമാണ് താരത്തെ വ്യത്യസ്തയാക്കി മാറ്റിയത്. ബിജു മേനോൻ നായകനായി എത്തിയ ‘വെള്ളിമൂങ്ങ’ എന്ന ചിത്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ്- ൻ്റെ കഥാപാത്രം അവതരിപ്പിച്ചു കൊണ്ടാണ് വീണ സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നത്.

പരമ്പരകൾക്കും, സിനിമകൾക്കും പിന്നാലെ ബിഗ് ബോസിലും വീണ നായർക്ക് അവസരം ലഭിച്ചിരുന്നു. തൻ്റെ വ്യകതി ജീവിതത്തെ സംബന്ധിച്ചും, അഭിനയത്തെക്കുറിച്ചെല്ലാം ബിഗ് ബോസ് വേദിയിൽവെച്ച് അവർ തുറന്നു പറഞ്ഞിരുന്നു. ഭർത്താവിനും, മകനുമൊപ്പമുള്ള ചിത്രങ്ങൾ വീണ തൻ്റെ സമൂഹമാധ്യമ അകൗണ്ടുകളിൽ പങ്കുവെക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഏവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് ഒരു വാർത്ത പ്രചരിച്ചിരുന്നു. ചില ഓൺലൈൻ മാധ്യമങ്ങൾ അവ പുറത്തുവിടുകയും ചെയ്തിരുന്നു. വീണയും, ഭർത്താവും വിവാഹമോചിതരാകാൻ പോകുന്നു എന്നായിരുന്നു വാർത്ത. ഒട്ടുമിക്ക ഓൺലൈൻ മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്‌തെങ്കിലും വീണയോ ഭർത്താവോ ഇതിനെതിരെ പ്രതികരിച്ചിരുന്നില്ല.

വീണയും ഭർത്താവും സോഷ്യൽ മീഡിയ അകൗണ്ടുകളിൽ നിന്നും പരസ്പരം അൺഫോളോ ചെയ്തതും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്തതുമാണ് ആരാധകരിൽ സംശയം ഉണ്ടാകാൻ കാരണം. ഗായകനും, റോഡിയോ ജോക്കിയുമായ അമാനെയാണ് വീണ നായർ വിവാഹം കഴിച്ചത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. ഇരുവർക്കും ഒരു മകനുണ്ട്. കുറച്ചു ദിവസങ്ങളായി വീണയും ഭർത്താവും പിണക്കത്തിലാണെന്നും വിവാഹ മോചനം നേടാൻ ഒരുങ്ങുന്നു എന്ന തരത്തിൽ ആയിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. ഇപ്പോഴിതാ ഇരുവരും 6 മാസം മുന്നേ തന്നെ വിവാഹ മോചിതരായി എന്ന് പ്രമുഖ ഓൺലൈൻ മാധ്യമമായ സിനി ലൈഫ് റിപ്പോർട്ട് ചെയ്യുന്നു. ചാനൽ നടത്തിയ അന്വേഷണത്തിൽ ഈ വിവരം ബോധ്യപ്പെട്ടതായും ഈ ചാനൽ അവകാശപ്പെടുന്നു. എട്ട് വർഷത്തത്തെ സന്തോഷകരമായ ദാമ്പത്യ ജീവിതം ഇരവരും അവസാനിപ്പിക്കുവാനുണ്ടായ കാരണവും ഇതേ ചാനൽ തന്നെ പറയുന്നുണ്ട്.

ബിഗ് ബോസ് സീസൺ – 2 വിലെ മത്സരാർത്ഥിയായിരുന്നു വീണ നായർ. ബിഗ് ബോസിൽ നിന്നും വീണ ഔട്ടായി പുറത്തേയ്ക്ക് പോയ സാഹചര്യത്തിൽ “എൻ്റെ പെണ്ണ് പുറത്തേയ്ക്ക്” എന്ന അടികുറിപ്പോട് കൂടെയായിരുന്നു അമാൻ  വീണയുടെ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ ബിഗ്ബോസ് വേദിയിൽ നിന്നും പുറത്ത് വന്നതിന് പിന്നാലെ ബിഗ്‌ബോസിൽ വീണ നടത്തിയ തുറന്നു പറച്ചിലും വീണയും, ഭർത്താവുമായുള്ള സ്വരചേർച്ച കുറവുമാണ് വിവാഹ മോചനത്തിലേയ്ക്ക് നയിച്ച പ്രധാന കാരണമെന്നാണ് സിനിലൈഫ് റിപ്പോർട്ട് ചെയ്യുന്നത്. ഇരുവർക്കും ഒരുമിച്ച് മുൻപോട്ട് പോവാൻ കഴിയാത്ത സാഹചര്യം വന്നതോട് കൂടെയാണ് വീണയും ഭർത്താവും വേർപിരിഞ്ഞതെന്നും വാർത്തയിൽ പറയുന്നു.

ബിഗ്ബോസ് വേദിയിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ പ്രേക്ഷകരുമായി വീണ പങ്കുവെച്ച കാര്യങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ്ബോസിൽ വെച്ച് തനിയ്ക്ക് ലഭിച്ച പണം ഭർത്താവ് പോലും അറിയാതെ തനിയ്‌ക്കുണ്ടായിരുന്ന കട ബാധ്യതകൾ നികത്തുന്നതിനായി ഉപയോഗപ്പെടുത്തിയെന്നായിരുന്നു താരം പറഞ്ഞത്. ബിഗ് ബോസിന് പിന്നാലെ ഗൾഫിലുള്ള ഭർത്താവിന് അടുത്തേയ്ക്ക് വീണ പോയിരുന്നു. അവിടെ വെച്ച് ഭർത്താവിനും, കൂട്ടുകാർക്കുമൊപ്പമുള്ള ചിത്രങ്ങളും വീണ പങ്കുവെച്ചിരുന്നു. അതേസമയം വിവാഹമോചന വർത്തകളോട് പ്രതികരിക്കുവാനായി വീണയോ, ഭർത്താവോ ഇതുവരെയും രംഗത്തെത്തിയിട്ടില്ലെന്ന് മാത്രമല്ല. വിഷയത്തിൽ ഇതുവരെ ആരും വ്യക്തമായ ഒരു സ്ഥിരീകരണം നടത്തിയിട്ടുമില്ല. സിനി ലൈഫ് റിപ്പോർട്ട് കാണാം.

x