പതിനഞ്ചാം വയസ്സിലും അഫ്രയുടെ യാത്ര പിതാവിന്റെ കൈകളിലിരുന്ന് ; ഇരുവശവും തോടുകൾ ഉള്ള മൂന്നടി മാത്രം വീതിയുള്ള വഴിയിൽക്കൂടി വേണം അഷ്റഫിന് മകളേയും ചുമന്ന് യാത്ര ചെയ്യേണ്ടത്

പതിനഞ്ചാം വയസ്സിൽ പിതാവിന്റെ ഇടുപ്പിൽ ഇരുന്ന് യാത്ര ചെയ്യുന്ന പെൺകുട്ടി അഫ്ര. ഇതൊരു അത്ഭുതമല്ല അവരുടെ അവസ്ഥയാണ്. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ആഫ്രക്ക്‌ ദുർഘടമായ ചെറിയ വഴി താണ്ടി റോഡിലേക്ക് എത്തണമെങ്കിൽ പിതാവ് അഷ്റഫ് ആണ് ആശ്രയം. അഫ്രയെയും തോളിലേറ്റി വരുന്ന അഷ്റഫിന്റെ കാഴ്ച കാവ്വായി വാടിപ്രം ചെറിയ പാലത്തിനു സമീപമുള്ള എല്ലാ പ്രദേശവാസികൾക്കും സുപരിചിതമാണ്. അച്ഛന്റെ കയ്യിലിരുന്നു കൊണ്ടുള്ള യാത്രയിൽ ആശങ്കയൊന്നും വേണ്ടെങ്കിലും അഷ്‌റഫിന്റെ ബുദ്ധിമുട്ടിൽ ഒരു പരിഹാരം ഉണ്ടാകണം.

പയ്യന്നൂർ സ്വദേശിയായ അഷറഫ് ഒരു ഓട്ടോ ഡ്രൈവർ ആണ്. അഷറഫ് ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനമാണ് കുടുംബത്തിന് ഏക വരുമാനം.അഷറഫിന്റെ മകൾ അഫ്രയ്ക്ക് ഇപ്പോൾ 15 വയസ്സാണ് ഉള്ളത്. സെറിബ്രൽ പാൾസി രോഗം ബാധിച്ച അഫ്രക്ക് നടക്കാനാവില്ല. അഷറഫ്ന്റെ വീട്ടിലേക്ക് ഓട്ടോ കയറില്ല. മൂന്നടി മാത്രം വീതിയുള്ള വഴിയിലൂടെയാണ് മുന്നൂറ് മീറ്ററിലേറെ ദൂരം അഷ്‌റഫ് അഫ്രയെയും തോളിലേറ്റി അഷ്റഫ് വരാറുള്ളത്. ഓട്ടോ കയറുന്ന റോഡിലേക്ക് എത്തണമെങ്കിൽ അതല്ലാതെ മറ്റു മാർഗങ്ങൾ ഇല്ല.

മൂന്നടി മാത്രം വീതിയുള്ള ഇടുങ്ങിയ വഴിക്ക് ഒരുവശം തോടാണ്. തോട്ടിലേക്ക് കാലു തെറ്റാതെ വേണം അഫ്രേം കൊണ്ട് അഷ്റഫ് 300 മീറ്ററിൽ അധികം നടന്ന എത്തേണ്ടത്. കവ്വായി വാടിപ്രം ചെറിയ പാലത്തിന് സമീപമാണ് അഷ്റഫിന്റെയും അഫ്രയുടെയും വീട്. അഷ്റഫ്ന്റെ ഭാര്യയുടെ പേര് ഉനൈസ എന്നാണ്. കൊറോണ കാലം ആയതിനാൽ സ്കൂളിൽ പോകണ്ട എങ്കിലും അതിനു മുൻപ് വരെ സ്കൂളിൽ പോകുന്നതിനു മറ്റ് എല്ലാവിധ ആവശ്യങ്ങൾക്കും അഫ്രയെയും തോളിലേറ്റി ആയിരുന്നു അഷ്റഫ് ഓട്ടോറിക്ഷ വരെ എത്തിക്കാർ ഉണ്ടായിരുന്നത്.

സാമ്പത്തികസ്ഥിതി അധികം ഭദ്രം അല്ലാത്ത അഷ്റഫിന്റെ ആകെ വരുമാനം ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന പൈസയായിരുന്നു. എന്നാൽ കൊറോണക്കാലം തുടങ്ങിയതോടെ ഓട്ടോറിക്ഷയിൽ നിന്നുള്ള വരുമാനം കുറഞ്ഞു. സെറിബ്രൽ പാൾസി രോഗം ബാധിച്ച അഫ്രയുടെ ചികിത്സയ്ക്ക് വേണ്ടി ഒരുപാട് പണം ചെലവാക്കുന്നുണ്ട്. കൊറോണക്കാലം ആയതിനാൽ ഓട്ടം കുറവായതു കൊണ്ട് അഫ്രയ്ക്ക് സ്ഥിരമായി ചെയ്തിരുന്ന ഫിസിയോതെറാപ്പി പോലും മുടങ്ങിയിരിക്കുകയാണ്.

മകളുടെ ചികിത്സാ ചിലവ് കാരണം സാമ്പത്തിക സ്ഥിതിയിൽ പിന്നോട്ട് ആയ അഷ്റഫിന് ഒരു വീടും സ്ഥലവും നൽകി താമസിക്കാൻ ഒരു സുരക്ഷിതത്വം ലഭിച്ചത് സുമനസ്സുകളുടെയും നഗരസഭയുടെയും ജമാഅത്ത് കമ്മിറ്റിയുടെയും കാരുണ്യം കൊണ്ടാണ്. ഇപ്പോൾ സ്കൂൾ തുറക്കുന്നത് എന്ന് അറിഞ്ഞതിന്റെ ആവേശത്തിലാണ് അഫ്ര. സ്കൂൾ തുറക്കുന്ന വാർത്ത ആഫ്രയ്ക്ക് സന്തോഷമാണെങ്കിലും അഷ്റഫിന് ആശങ്കയാണ്. മകളെയും ചുമലിലേറ്റി ഉള്ള യാത്ര അഷ്റഫിന് ബുദ്ധിമുട്ടില്ലെങ്കിൽഉം മൂന്നടി മാത്രം വീതിയുള്ള വഴിയിലൂടെ ഉള്ള യാത്ര എന്തെങ്കിലും അപകടം പറ്റുമോ എന്ന ആശങ്കയാണ് അഷ്റഫിന്. ഓട്ടോ കയറുന്ന രീതിയിൽ വഴി വിശാലം ആക്കുന്നതിനുള്ള സാമ്പത്തികസ്ഥിതി അഷറഫ് ഇല്ല. തനിക്ക് വീട് വെച്ച് സഹായിച്ച സുമനസ്സുകളെ വീണ്ടും ബുദ്ധിമുട്ടിക്കാൻ അഷ്റഫ് ഒരുക്കമല്ല.

x