ഇരു കൈകളും കാലുകളും ഇല്ലാത്ത ജ്യോതിഷ്; പരിമിതികളെ അതിജീവിച്ച് അത്ഭുതകങ്ങൾ കാണിക്കുന്ന ഈ ഒമ്പതാം ക്ലാസുകാരൻ ആരെയും അമ്പരപ്പിക്കും

ഇരു കൈകളും കാലുകൾ ഉണ്ടായിട്ട് പോലും പലരെ കൊണ്ടും ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ, ജന്മനാ ഇരുകൈകളും കാലുകളും ഇല്ലാത്ത ജ്യോതിഷ് എന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ചെയുന്നത് കാണുമ്പോൾ ആരായാലും ഒന്ന് നോക്കി നിന്ന് പോകും. എന്നാൽ ജ്യോതിഷിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്തെന്ന് വെച്ചാൽ കേരളത്തിലെ ഏറ്റവും വലിയ കീബോർഡിസ്റ്റായ സ്റ്റീഫൻ ദേവസ്സിയോടൊപ്പം ഒരു വേദി പങ്കിടണം എന്ന് മാത്രമാണ്. ഇത് കേൾക്കുമ്പോൾ ഏവർക്കും തോന്നുന്ന ഒരു സംശയമായിരിക്കും, ഇരു കൈകളും ഇല്ലാത്ത ഈ ബാലൻ എങ്ങനെയാണ് കീബോർഡ് വായിക്കുന്നത് എന്നായിരിക്കും. ഇവിടെയാണ് വിധിയുടെ ക്രൂരതയെ കരുത്തുറ്റ മനസ്സ് കൊണ്ട് അത്ഭുതം സൃഷ്ട്ടിക്കുന്ന ജ്യോതിഷ് ഒരു അത്ഭുതമാകുന്നത് .

ജ്യോതിവാസുവിന്റെയും ഷീബയുടെയും രണ്ട് മക്കളിൽ മൂത്തമകൻ ആണ് ജ്യോതിഷ്, നാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇവർക്ക് ജ്യോതിഷിനെ ലഭിക്കുന്നത്. ജ്യോതിഷിനെ കൂടാതെ ജ്യോതിമ എന്ന മകൾ കൂടിയുണ്ട്. ഇപ്പോൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ജ്യോതിഷ്. ഇരു കൈകളുമില്ലാതെ കീബോർഡ് വായിക്കും, പാട്ട് പാടും, സ്വന്തമായി എഴുതും അങ്ങനെ നീളുന്നു ജ്യോതിഷ് ചെയുന്ന പ്രവൃത്തികൾ. ഇതൊക്കെ കണ്ടാൽ ആരായാലും ഒന്നമ്പരക്കും. ജന്മനാ കൈകാലുകൾ ഇല്ലാതെ ജനിച്ചിട്ടും തൻറെ ആത്മവിശ്വാസം കൊണ്ടും മനക്കരുത്ത് കൊണ്ടും തൻറെ ശാരീരിക വൈകല്യങ്ങളെ മറികടന്ന് കീബോർഡുകളിലും സംഗീതത്തിലും തൻറെ മന്ത്രികമായ കഴിവുകൾ കാണിച്ചിരിക്കുകയാണ് ഈ മിടുക്കൻ.

ഇരുകൈകളും ഉള്ളവർക്ക് മാത്രം കഴിയുന്ന കീബോർഡ് വായന താൻ പഠിച്ച കഥ ഈ മിടുക്കൻ പറയുന്നത് ഇങ്ങനെ. ജ്യോതിഷ് ആദ്യമായി കീബോഡ് വായിക്കുന്നത് പഠിക്കാൻ പോയപ്പോൾ അവിടത്തെ സർ പറഞ്ഞത് രണ്ട് കൈകൾ കൊണ്ട് മാത്രമേ കീബോർഡ് വായിക്കാൻ വായിക്കാൻ കഴിയൂ എന്നായിരുന്നു. എന്നാൽ അവിടേയും ജ്യോതിഷിന് താങ്ങായി നിന്നത് ജ്യോതിഷിന്റെ അച്ഛനും അമ്മയുമാണ്. ഒറ്റകൈ കൊണ്ട് തനിക്ക് വായിക്കാൻ കഴിയും ഞാൻ ഒന്ന് ശ്രമിച്ചു നോക്കട്ടെ എന്ന ജ്യോതിഷിന്റെ ആഗ്രഹത്തിന് ആ അധ്യാപകൻ എതിരുനിന്നില്ല. അങ്ങനെ തൻറെ ആത്മധൈര്യത്തിന് മുന്നിൽ സാറിന്റെ വാക്കുകൾ വരെ തെറ്റുകയായിരുന്നു. പിന്നീട് നിരവധി ഗാനങ്ങൾ ആണ് തൻറെ ഒറ്റകൈകൊണ്ട് ജ്യോതിഷ് വായിച്ചത്.

എന്നാൽ ഇന്ന് ജ്യോതിഷിന് ഒറ്റ ആഗ്രഹമേ ഒള്ളു സ്റ്റീഫൻ ദേവസ്സിയോടൊപ്പം ഇരുന്ന് ഒരു വേദിയിൽ കീബോർഡ് വായിക്കണം എന്നുള്ളത്. കൈകൾ ഇല്ലങ്കിലും ജ്യോതിഷ് ഒറ്റയ്ക്ക് തന്നെയാണ് പല്ല് തേക്കുന്നതും, കുളിക്കുന്നതും, ആഹാരം കഴിക്കുകയും ഒക്കെ ചെയുന്നത്, കൂടാതെ സ്വന്തമായിയാണ് തൻറെ പാഠഭാഗങ്ങളും മറ്റും പുസ്തകത്തിൽ എഴുതുകയും ചെയുന്നത്. കീബോർഡിന് പുറമെ ചിത്രം വരയ്ക്കാനും ജ്യോതിഷ് പഠിച്ചിട്ടുണ്ട്, ജ്യോതിഷിന് അത്യവശ്യമായ എല്ലാ സഹായങ്ങളും ജ്യോതിഷിന്റെ അനിയത്തി ചെയ്‌തു കൊടുക്കും. മകൻ ജനിച്ച സമയത്ത് ജ്യോതിഷിന്റെ മാതാപിതാക്കൾക്ക് നല്ല വിഷമം ആയിരുന്നു. എന്നാൽ അവർ അവനെ പൊന്ന് പോലെയാണ് വളർത്തിയത്. ജ്യോതിഷിനെ സ്കൂളിൽ ചേർക്കാൻ നേരത്ത് വളരെ ബുദ്ധിമുട്ടായിരുന്നു, കാരണം എല്ലാ കുട്ടികളുടെ കൂടെയിരുന്നു പഠിക്കാൻ നിരന്തരമായ പരിശ്രമത്തിൽ ഒടുവിലാണ് അനുമതി ലഭിച്ചത്. അത് പോലെ തന്നെ ജ്യോതിഷിന്റെ എല്ലാ ആഗ്രഹങ്ങളും ആ അച്ഛനും അമ്മയും നിറവേറ്റി കൊടുക്കുകയാണ്

ജ്യോതിഷിന്റെ കുട്ടിക്കാലത്ത് സ്കൂളിൽ കൊണ്ടാകുന്ന അമ്മ സ്‌കൂൾ വിടുന്നത് വരെ ആ വരാന്തയിൽ തന്നെ ഇരിക്കുമായിരുന്നു, ഉച്ചയ്ക്ക് മകന് ഭക്ഷണം കൊടുക്കാനും മറ്റും ആ അമ്മയുടെ സാനിധ്യം കുട്ടികാലത്ത് ജ്യോതിഷിന് അത്യാവശ്യമായിരുന്നു, നാല് മുതൽ ഒമ്പതാം ക്ലാസ് വരെയും സ്കൂളിൽ ഭിന്നശേഷിയായ കുട്ടികളെ നോക്കാൻ ഒരു ആയയെ നിയോഗിക്കുകയായിരുന്നു, ഇവർ അവധിയെടുക്കുന്ന ദിവസങ്ങളിൽ ജ്യോതിഷിന് താങ്ങായും തണലായും അവന്റെ സുഹൃത്തുക്കളും സാറുമാരും എപ്പോഴും കൂടെ കാണുമായിരുന്നു, ജ്യോതിഷിന് ജീവിതത്തിൽ ഒറ്റ ആഗ്രഹം മാത്രമേ ഒള്ളു സ്റ്റീഫൻ ദേവസ്സിയോടൊപ്പം ഒരു വേദി പങ്കിടണം എന്ന് മാത്രം, നിരവധി പേരാണ് ഇപ്പോൾ ഈ ബാലന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കൂടി ഷെയർ ചെയുന്നത് വീഡിയോ കാണാം

 

x