Latest News

നടി സുബി സുരേഷ് അന്തരിച്ചു , ഞെട്ടലോടെ ആരാധകരും സിനിമാലോകവും

ഹാസ്യരംഗത്തേക്ക് സ്ത്രീകൾ അങ്ങനെ കടന്നുവരുന്നത് പതിവില്ല എന്നതാണ് സത്യം. എന്നാൽ ഹാസ്യരംഗത്ത് തന്റേതായ തുടക്കം കുറിക്കാൻ സാധിച്ച ഒരു കലാകാരിയായിരുന്നു സുബി സുരേഷ്. ഏഷ്യാനെറ്റ് പരിപാടികളിലൂടെയാണ് പലപ്പോഴും പുരുഷന്മാരെ പോലും വെല്ലുന്ന തരത്തിൽ മികച്ച രീതിയിൽ ഉള്ള ഹാസ്യം കൈകാര്യം ചെയ്തുകൊണ്ട് നടി സുബി സുരേഷ് ശ്രദ്ധ നേടിയിരുന്നത്. ജയറാം, ലക്ഷ്മി ഗോപാലസ്വാമി കാർത്തിക തുടങ്ങിയവർ പ്രധാന വേഷത്തിലെത്തി രാജസേനൻ സംവിധാനം ചെയ്ത കനകസിംഹാസനം എന്ന ചിത്രത്തിലൂടെ മികച്ച ഒരു കഥാപാത്രമായി സിനിമയിലേക്ക് സുബി സുരേഷ് അരങ്ങേറ്റം കുറിച്ചിരുന്നു. തുടർന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറി. സോഷ്യൽ മീഡിയയിൽ അടക്കം സജീവ സാന്നിധ്യമായിരുന്നു സുബി സുരേഷ് പലപ്പോഴും ഹാസ്യത്തിന്റെ മേമ്പടിയോടെയാണ് ഓരോ പോസ്റ്റുകളും പങ്കുവെക്കാറുള്ളത്.

അടുത്ത കാലത്ത് ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്തിരുന്ന ഒരു കോടി പരിപാടിയിലും താരമെത്തിയിരുന്നു. ഇപ്പോൾ താരത്തെക്കുറിച്ച് വളരെ വേദനിപ്പിക്കുന്ന ഒരു വാർത്ത തന്നെയാണ് പുറത്തു വരുന്നത്. താരം അന്തരിച്ചു എന്നതാണ് ആ വാർത്ത. രാവിലെ 10 മണിക്ക് ആയിരുന്നു കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ വച്ച് അന്ത്യം സംഭവിക്കുന്നത്. കരൾ രോഗത്തെ തുടർന്ന് താരം ചികിത്സയിൽ ഇരിക്കയാണ് മരണപ്പെടുന്നത് എന്നാണ് അറിയുന്നത്. ഇരുപതോളം സിനിമകളിൽ താരം ചെറുതും വലുതുമായ വേഷങ്ങളിൽ എത്തിയിട്ടുണ്ട്. ഹാപ്പി ഹസ്ബൻസ്, കനകസിംഹാസനം എന്നിവയൊക്കെ ശ്രദ്ധ നേടിയ ചില ചിത്രങ്ങൾ മാത്രമാണ്. ഫ്ലവേഴ്സിൽ എത്തിയ സമയത്ത് താരം തന്റെ ജീവിതത്തെക്കുറിച്ചും കലാഭവൻ മണിയെ കുറിച്ചുള്ള ഓർമ്മകളെക്കുറിച്ച് ഒക്കെ പരിപാടിയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

വളരെ വേദനയോടെയാണ് സുബിയുടെ ആരാധകർ ഇക്കാര്യം ഇപ്പോൾ നോക്കിക്കാണുന്നത്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന കുട്ടിപ്പട്ടാളം എന്ന പരിപാടിയുടെ നട്ടെല്ല് തന്നെ സുബി സുരേഷിന്റെ അവതരണം ആയിരുന്നു. കൈരളിയിലെ ചില പരിപാടികളിലും അടുത്തകാലത്ത് താരം പങ്കെടുത്തിരുന്നു. നിരവധി പ്രമുഖരാണ് ആദരാഞ്ജലികൾ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ആർക്കും ഈ ഒരു വിയോഗം വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നത് തന്നെയാണ് സത്യം. അടുത്ത സമയത്ത് സോഷ്യൽ മീഡിയയിലൂടെ താരം തന്റെ ആരോഗ്യ അവസ്ഥയെക്കുറിച്ചുള്ള ഒരു കുറുപ്പും പങ്കുവെച്ചിരുന്നു. സമയാസമയത്ത് ഭക്ഷണവും മറ്റും കഴിക്കാത്തതുകൊണ്ട് തനിക്ക് ഒരു അസുഖമുണ്ട് എന്നായിരുന്നു കുറിപ്പിൽ താരം പറഞ്ഞിരുന്നത്.

Akshay

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago