മുഖം ഉരുകിയൊലിക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു, ആശുപത്രിയിൽ എത്തിയപ്പോൾ നെറ്റിയുടെയും മൂക്കിന്റെയും സ്ഥാനത്ത് വലിയൊരു ദ്വാരം മാത്രം. മരണം എത്രയോ ഭേദമാണ് എന്ന് തോന്നിപോയ നിമിഷം

ആസിഡ് വീണ് മുഖം ഉരുകിയൊലിക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു , ആശുപത്രിയിൽ എത്തിയപ്പോൾ നെറ്റിയുടെയും മൂക്കിന്റെയും സ്ഥാനത്ത് വലിയൊരു ദ്വാരം മാത്രം ..കണ്ണും മൂക്കും വായും എല്ലാം ഉരുകിയൊലിച്ചു കറുത്ത ഒരു പന്ത് പോലെയായി മുഖം. മ, രണം എത്രയോ ഭേദമാണ് എന്ന് തോന്നിപോയ നിമിഷം . കണ്ണൂർ പരിയാരം വീട്ടിൽ റോബർട്ട് – റീത്ത ദമ്പതികളുടെ മകൾ റിൻസിക്ക് ജീവിതത്തിൽ നേരിടേണ്ടി വന്നത് നരകതുല്യമായ അനുഭവങ്ങളായിരുന്നു .. റിൻസിയുടെ ജീവിതത്തിൽ സംഭവിച്ചത് കേട്ടാൽ ആരുടേയും കണ്ണൊന്നു നിറയ്ക്കും , മനസൊന്നു പിടയും കാരണം ഇത്രക്ക് ഒക്കെ ഒരു പെൺകുട്ടിക്ക് സഹിക്കാൻ സാധിക്കുമോ എന്ന് ചോദിച്ചുപോകും ആരായാലും . റിൻസി സ്വന്തം ജീവിതത്തിൽ സംഭവിച്ചത് വെളിപ്പെടുത്തുന്നത് ഇങ്ങനെ ..

അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്ന കുടുംബമായിരുന്നു എന്റേത് . അച്ഛനും അമ്മയും അനാഥാലയത്തിൽ വളർന്നവരാണ് .അച്ഛൻ മിലിറ്ററിയിൽ ജോലി ചെയ്തുവരുന്നതിനിടയിൽ അമ്മയ്ക്ക് അസുഖം കൂടുതലായതോടെ ജോലി ഉപേഷിച്ചു . ഒരുപാട് സ്നേഹിക്കുകയും പിന്തുണ നൽകുകയും ചെയ്ത ചേട്ടനെയും എനിക്ക് നഷ്ടമായി . വിഷം തീണ്ടിയായിരുന്നു ചേട്ടൻ മ, രിച്ചത് . വളരെ ചെറുപ്പം മുതലേ കലാപരമായും കായികപരമായും ഞാൻ മുൻപന്തിയിലായിരുന്നു . അങ്ങനെ കണ്ണൂർ സ്പോർട്സ് സ്കൂളിൽ അഡ്മിഷൻ ലഭിക്കുകയും ചെയ്തു . ഒരു പോലീസുകാരിയാകണം എന്നായിരുന്നു  ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം . എന്റെ സീനിയർ ആയി പഠിച്ച മനോഹരൻ തന്നെയാണ് എന്റെ ഭർത്താവായത് . സ്കൂൾ വിട്ട് കുറച്ചു നാളുകൾക്ക് ശേഷം മനോഹരൻ എന്റെ വീട്ടിലെത്തി എന്നെ വിവാഹം കഴിപ്പിച്ചു തരണമെന്നു പറഞ്ഞു . ഞാൻ ചെറിയ കുട്ടി ആയതുകൊണ്ടും പഠിച്ചുകൊണ്ടിരിക്കുന്ന പ്രായമായത്കൊണ്ടും അച്ഛൻ പറഞ്ഞു ” അവള് പഠിച്ചോണ്ടിരിക്കുവല്ലേ , പഠിപ്പൊക്കെ കഴിയട്ടെ ” എന്ന് പറഞ്ഞെങ്കിലും ഉടൻ തന്നെ റിൻസിയെ തനിക്ക് വിവാഹം കഴിപ്പിച്ചു തരണം എന്ന് വാശി പിടിക്കുകയും ബഹളം വെക്കുകയും ചെയ്തതോടെ അച്ഛനും കൂട്ടുകാരും മനോഹരനെ തല്ലുകയും ചെയ്തു .

സ്നേഹിച്ചു വിവാഹം കഴിച്ചവരായിരുന്നു ഞങ്ങൾ. മുൻപ് കണ്ട മനോഹരൻ ആയിരുന്നില്ല പിന്നീട് കുടുംബജീവിതത്തിൽ കണ്ടത്. അയാളോടൊപ്പമുള്ള കുടുംബജീവിതം നരകമായിരുന്നു , കഠിന മദ്യപാനിയയിരുന്നു . ഇതിനിടയിൽ മകൾ മനീഷ ഞങ്ങളുടെ ഇടയിലേക്കെത്തി . അവളും വളരെ ചെറുപ്പത്തിൽ തന്നെ അച്ഛന്റെ അടി കൊള്ളേണ്ട അവസ്ഥയായി . രണ്ടാമത് അഭിഷേക് എന്ന മകനും ഉണ്ടായി , അവൻ ഓട്ടിസ്റ്റിക്കായിരുന്നു . മൊത്തത്തിൽ ആകെ തകർന്നുപോയ ഞാൻ തിരികെ എന്റെ വീട്ടിലേക്ക് തന്നെ മടങ്ങി പൊന്നു . മോന് ഇടയ്ക്കിടെ അപസ്മാരം വരുമായിരുന്നു .വീട്ടിൽ എത്തിയ ശേഷവും നാലഞ് തവണ അപസ്മാരം വന്നു . പലപ്പോഴും രാത്രി സമയങ്ങളിൽ മോന് അസുഖം വരുന്നതിനാൽ വണ്ടി കിട്ടാൻ പ്രയാസമായിരുന്നു . ഒടുവിൽ രാത്രി കാലങ്ങളിലുള്ള ആശുപത്രി യാത്രകൾക്ക് എന്റെ അച്ചന്റെ പ്രായമുള്ള ജെയിമംസ് എന്നയാളുടെ വണ്ടി കിട്ടി ..പിന്നീട് മോന് അസുഖങ്ങൾ ഉണ്ടാകുന്ന രാത്രി ഘട്ടങ്ങളിൽ ഓട്ടത്തിനായി അദ്ദേഹം സഹായത്തിനെത്തി .

എന്നാൽ പിന്നീട് അയാളുടെ യഥാർത്ഥ സ്വഭാവം പുറത്തുവന്നു , അയാളുടെ നിയമപരമല്ലാത്ത ഭാര്യയാകണം എന്നായിരുന്നു അയാളുടെ ആവിശ്യം . ഒടുവിൽ അയാളെ ഭയന്ന് ഉള്ള ജോലിയും ഉപേഷിച്ച് വീട്ടിൽ തന്നെ ഞാൻ കഴിഞ്ഞുകൂടി .പിന്നീട് എന്നെ കെട്ടിച്ചുകൊടുക്കണം എന്നായി അയാളുടെ ആവിശ്യം. അങ്ങനെ ഇരിക്കെ ക്രിസ്മസ് ദിനം വന്നെത്തി . ക്രിസ്മസ് ദിനത്തിൽ പാതിരാ കുർബാനക്ക് പോകാൻ ഞങ്ങൾ ഇറങ്ങി . മോൻ എന്റെ കയ്യിലും മോള് അച്ഛന്റെ കൂടെ പിന്നാലെയും . വിജനമായ ആ വഴിയിൽ ഒരു സാന്താ ക്ലോസിനെ ഞാൻ കണ്ടു , ഇവിടെയെന്താ ഒരു സാന്തക്ലോസ്‌ എന്ന് പറഞ്ഞുതീരും മുൻപേ അയാൾ എന്തോ എന്റെയും മകന്റെയും മുഖത്തേക്ക് ഒഴിച്ചു . പ്രാണൻ ഉരുകിയൊലിക്കുന്ന വേദനയിൽ ഞാൻ ഓടി , ആസിഡ് വീണു മുഖം ഉരുകി ഒലിച്ചു കണ്ണ് പൊട്ടിപോകുന്നത് ഞാൻ അറിഞ്ഞു . പ്രാണവേദനയിൽ ഓടി വീട്ടിലെത്തി ഉമ്മറത്തിരുന്ന ബക്കറ്റിൽ നിന്നും വെള്ളം കോരി എന്റെയും മകന്റെയും മുഖത്തു ഒഴിച്ചുകൊണ്ടിരുന്നു . എങ്കിലും ശരീരവും മുഖവും നീറി നീറി പുകഞ്ഞുകൊണ്ടിരുന്നു . ആശുപത്രിയിലെത്തിയപ്പോൾ എന്റെ ബോധം നഷ്ടമായി . കണ്ണിന്റെയും നെറ്റിയുടെയും വായുടെയും ഭാഗമെല്ലാം ഉരുകിയൊലിച്ചുപോയിരുന്നു . ഒരു മാസത്തോളം അബോധവസ്ഥയിൽ . മോൻ ഒരു നിമിഷം പോലുമില്ലാതെ കരഞ്ഞുകൊണ്ടിരുന്നു ..

എനിക്ക് ആസിഡ് ആ, ക്ര, മണം നടന്ന ദിവസം ജെയിമംസ് നെ പള്ളിമുറ്റത് കണ്ടവരുണ്ടായിരുന്നു , സാന്താക്ലോസ് വേഷമണിഞ്ഞ അയാളെ അതോടെ കുറച്ചുപേർ തിരിച്ചറിഞ്ഞിരുന്നു. മംഗളൂരിലെ ആശുപത്രിയിൽ അഞ്ചു മാസത്തിൽ ഏറെയായി ചികിത്സയിൽ കഴിഞ്ഞിരുന്ന റിൻസിയുടെ വലത് കണ്ണിന്റെ കാഴ്ച എന്നന്നേക്കുമായി നഷ്ടപ്പെട്ടിരുന്നു . മുഖത്തിന് 90 ശതമാനത്തോളമാണ് പൊള്ളലേറ്റത് . മുൻപ് ക്‌ളീനിംഗ് വിഭാഗത്തിൽ റിൻസിക്ക് ജോലി ലഭിച്ചെങ്കിലും അണുബാധ മൂലം ജോലി ചെയ്യാൻ റിൻസിക്ക് സാധിച്ചിരുന്നില്ല . പിന്നീട് മെഡിക്കൽ കോളേജ് സൂപ്രണ്ട് മുൻകൈ എടുത്ത് സർക്കാരിനെ റിൻസിയുടെ അവസ്ഥ മനസിലാക്കി കൊടുക്കുകയും ചെയ്തതോടെ കണ്ണൂർ മെഡിക്കൽ കോളേജിലെ നേഴ്സിങ് കോളേജിൽ അറ്റൻഡറായി ജോലി ലഭിക്കുകയും ചെയ്തു.

x