അച്ഛന്റെ മരണത്തിന് പിന്നാലെ റെയ്‌ഡും ജപ്തിയും, അമ്മയുടെ കഷ്ടപ്പാട് കണ്ട് പൊട്ടിക്കരഞ്ഞു ; പ്രതാപ് പോത്തന്റെ കുടുംബത്തെ ചതിച്ചത് കൂടെനിന്നവർ

മലയാളസിനിമയ്ക്ക് അടുത്തിടെ നഷ്‌ടമായ മികച്ച നടന്മാരിൽ ഒരാളാണ് പ്രതാപ് പോത്തൻ. പകരം വെക്കാനില്ലാത്ത നടനെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. പ്രതാപ് പോത്തനൊപ്പം അവസാന നാളുകളിൽ താങ്ങും, തണലുമായി കൂടെയുണ്ടായിരുന്നത് മകൾ ‘കേയ’ ആയിരുന്നു. അച്ഛനും, മകളും എന്നതിന് അപ്പുറത്തേയ്ക്ക് ഇരുവരും നല്ല സുഹൃത്തുക്കൾ കൂടെയായിരുന്നു. രണ്ട് തവണ അദ്ദേഹം വിവാഹം കഴിച്ചെങ്കിലും വിവാഹം രണ്ടും പിരിയുകയായിരുന്നു. എന്നാൽ രണ്ടാമത്തെ വിവാഹത്തിൽ അദ്ദേഹത്തിന് ഒരു മകൾ ഉണ്ടായിരുന്നു. ആ മകളാണ് എല്ലാ കാര്യങ്ങളിലും പോത്തനോടൊപ്പം ഒന്നിച്ചുണ്ടായിരുന്നത്.

അപ്രതീക്ഷിതമായ അച്ഛൻ്റെ മരണം മകളെ വല്ലാതെ തളർത്തുകയും ചെയ്തു. പ്രതാപ് പോത്തൻ്റെ മരണത്തിന് പിന്നാലെ റെയ്‌ഡും, ജപ്തിയും അഭിമുഖീകരിച്ചാണ് മകൾ കഴിയുന്നതെന്നാണ്  ചില മാധ്യമങ്ങൾ പുറത്തു വിട്ട വാർത്ത. ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം പലപ്പോഴും അച്ഛൻ്റെയും , അമ്മയുടെയും വഴക്കുകൾക്ക് സാക്ഷിയായത് കേയയായിരുന്നു. ഈ സന്ദർഭങ്ങളെല്ലാം തന്നെ വിഷമിപ്പിച്ചിരുന്നതായും എന്നാൽ തന്നോടുള്ള സ്നേഹത്തിൽ ഒരിക്കൽ പോലും അച്ഛനൊരു കുറവും വരുത്തിയിട്ടില്ലെന്നാണ് കേയ പറഞ്ഞത്.

അതി സമ്പന്ന കുടുംബത്തിൽ ജനിച്ച പ്രതാപ് പോത്തൻ പിൽക്കാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നതായും കോളേജ് ഫീ അടക്കാൻ പോലും ബുദ്ധിമുട്ടിയിരുന്നതായും പറഞ്ഞു കേട്ടിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ ചിത്രങ്ങളിലെല്ലാം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മുഖഭാവാഭിനയങ്ങൾ കൊണ്ട് അഭിനയത്തിൽ വ്യത്യസ്ത തീർത്ത നടനാണ് അദ്ദേഹം. ‘സ്വാഭാവിക അഭിനയം’ എന്തെന്ന് അറിയാത്ത നടന്മാരുടെ കാലത്ത് ലഭിക്കുന്ന സ്ക്രിപ്റ്റിനെ മനപാഠമാക്കി നിമിഷ നേരത്തിനുള്ളിൽ അഭിനയം കാഴ്ചവെച്ചക്കാൻ പ്രതാപ് പോത്തന് സാധിച്ചു.

സംവിധായകനായും, നടനായും, തിരക്കഥാകൃത്തായും, നിർമാതാവായും അരങ്ങ് തകർക്കുമ്പോൾ വ്യകതി ജീവിതത്തിൽ വലിയ പരാജയങ്ങൾ അദ്ദേഹത്തിന് ഏറ്റു വാങ്ങേണ്ടി വന്നിരുന്നു. പലരും നിഷ്കളങ്കനും, സൗമന്യനുമായ പ്രതാപ് പോത്തനെ സാമ്പത്തികമായി വലിയ രീതിയിൽ ചതിച്ചതായും പറയപ്പെടുന്നു. അംങ്ങനെയാണ് അദ്ദേഹം വലിയ കടത്തിലേയ്ക്ക് കൂപ്പുകുത്താൻ കാരണമായതെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. പോത്തൻ്റെ പഠനകാലത്ത് അച്ഛന് ബിസ്നസിൽ തകർച്ച നേരിടേണ്ടി വന്ന സാഹചര്യത്തിലെല്ലാം സിനിമയെ കൂടാതെ മറ്റു ചില ജോലികൾ കൂടെ ഏറ്റെടുത്ത് കൊണ്ടാണ് അദ്ദേഹം കുടുംബം നോക്കിയിരുന്നത്.

തൻ്റെ അച്ഛൻ രാഷ്ട്രീയത്തിൽ ഇറങ്ങിയതിന് പിന്നാലെ തങ്ങൾക്ക് നിരവധി ശത്രുക്കൾ ഉണ്ടായിരുന്നതായും, അവരിൽ പലർക്കും തങ്ങളോട് വൈരാഗ്യവും, പകയും ഉണ്ടെന്നും അച്ഛൻ്റെ മരണത്തിന് പിന്നാലെ പല ആളുകളും തങ്ങളെ ദ്രോഹിച്ചിരുന്നതായും പ്രതാപ് പോത്തൻ മുൻപ് പറഞ്ഞിരുന്നു. അഭിപ്രായങ്ങൾ മറ കൂടാതെ മുഖത്ത് നോക്കി വെട്ടി തുറന്നു പറയുന്ന പ്രകൃതമായിരുന്നു പ്രതാപ് പോത്തന്റെത്. ഇരുപത്തിയഞ്ച് വർഷം മുൻപ് വരെ നടന്ന കേസുകൾ ഒത്തുതീർപ്പ് ആയിരുന്നിട്ട് പോലും അവയെല്ലാം കുത്തിപൊക്കിയെടുത്ത് പോത്തൻ്റെ എല്ലാ സ്വത്തുക്കളും, സമ്പാദ്യങ്ങളും തട്ടിയെടുത്തവരാണ് ഈ കൂട്ടത്തിൽ കൂടുതൽ ആളുകളെന്നും, അങ്ങനെയാണ് അദ്ദേഹത്തെ ചതിച്ചതെന്നും വലിയ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് തള്ളിവിട്ടതെന്നും പറയപ്പെടുന്നു..

x