ധീരമായ പെൺകുട്ടിയുടെ ഇടപെടലിൽ രക്ഷപെടുത്തിയത് ഒരു ജീവൻ , സോഷ്യൽ ലോകം അഭിനന്ദനങ്ങൾ കൊണ്ട് മൂടിയ ആ പെൺകുട്ടി ഇതാണ്

തെരുവോരങ്ങളിലും പൊതുവഴികളിലും കുഞ്ഞുങ്ങളെയും കയ്യിൽ പിടിച്ചു ഭിക്ഷ യാചിക്കുന്ന നിരവധി സ്ത്രീകളെ നമ്മൾ കാണാറുണ്ട് .. പലപ്പോഴും അവരുടെ കയ്യിലുള്ള കുഞ്ഞുങ്ങൾ ഉറങ്ങുന്നതാവും നമ്മൾ കാണുക .. ഇവരെ ഒകെ കാണുമ്പോൾ ശരിക്കും ഇവരുടെ തന്നെ മക്കളാണോ ഇതൊക്കെ എന്ന് നമ്മൾ പലപ്പോഴും ചിന്തിക്കാറുണ്ട് .. എന്നാൽ അതേപ്പറ്റി തിരക്കാനോ അന്വഷിക്കാനോ ഒന്നും നമ്മളിൽ പലരും ശ്രെമിക്കാറില്ല .. അത്തരത്തിൽ ഇപ്പോഴിതാ നാടോടി സ്ത്രീയിൽ നിന്നും കുഞ്ഞിനെ രക്ഷപ്പെടുത്തിയ പെൺകുട്ടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ..സംഭവം ഇങ്ങനെ

മാധ്യമ പ്രവർത്തകയായ മേഖ പതിവ് പോലെ തന്റെ ജോലിയൊക്കെ കഴിഞ്ഞ് തിരികെ വീട്ടിലേക്കു പോകാനായി ബസിൽ കയറിയപ്പോഴാണ് സംഭവം നടക്കുന്നത് .. ബസ് ഡ്രൈവറിന്റെ അടുത്ത് നിന്ന മേഘ ചുറ്റും ശ്രെദ്ധിക്കുന്നതിനിടയിലാണ് കയ്യിൽ ഒരു കുഞ്ഞിനേയും പിടിച്ചുകൊണ്ടിരിക്കുന്ന ഒരു നാടോടി സ്ത്രീ കണ്ണിൽ പെടുന്നത് .. ആദ്യ കാഴ്ച്ചയിൽ പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെങ്കിലും പിന്നീട് കുഞ്ഞിനെ സ്രെധിച്ചപ്പോൾ ചെറിയൊരു സംശയം തോന്നുകയായിരുന്നു . കണ്ടാൽ രണ്ടു വയസ് പ്രായം തോന്നും കുട്ടിക്ക് , നല്ല വെളുത്തു സുന്ദരനായ കുഞ്ഞ് , സാമ്പത്തിക ശേഷിയുള്ള വീട്ടിലെ കുഞ്ഞാണ് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ തോന്നിപോകും .. എന്നാൽ ആ സ്ത്രീയാവട്ടെ മുഷിഞ്ഞ വസ്ത്രദാരണവും ആരെയോ ഭയപെടുന്നതുപോലെയുള്ള പരിഭ്രമത്തോടെ ബസിൽ ഇരിക്കുന്നു . തന്റെ മുഷിഞ്ഞ സാരിത്തുമ്പ് കൊണ്ട് ഇടയ്ക്കിടെ കുഞ്ഞിനെ പൊതിഞ്ഞു പിടിക്കുന്നുവുണ്ട് ..

എന്നാൽ ആ കുഞ് ഇവരുടേത് തന്നെയാണോ എന്നൊരു ചോദ്യം മേഘയുടെ മനസ്സിൽ സംശയമുണ്ടാക്കിക്കൊണ്ടിരുന്നു . ഒട്ടും മടിച്ചില്ല മേഘ ആ സ്ത്രീയോട് തന്നെ ഇക്കാര്യം ചോദിക്കുകയും ചെയ്തു.. പെട്ടന്നുള്ള ചോദ്യത്തിൽ പതറിപ്പോയി സ്ത്രീ “ഈ കുഞ്ഞ് എന്റെ മകളുടേത് ആണ് “എന്ന് മറുപടി നൽകി ..കുഞ്ഞിന്റെ ‘അമ്മ എവിടെ എന്ന് ചോദിച്ചപ്പോൾ ബസിന്റെ പുറകിൽ ഉണ്ടെന്നു പറയുകയും ചെയ്തു . എന്നാൽ അന്വഷത്തിൽ അത് നുണയാണെന്ന് തിരിച്ചറിഞ്ഞ മേഘ ആ നാടോടി സ്ത്രീയുടെ കണ്ണ് വെട്ടിച്ച് ഉറങ്ങി കിടന്ന കുഞ്ഞിന്റെ കയ്യിൽ ഒന്ന് നുള്ളി നോക്കി .. കുഞ് ഉറങ്ങുകയാണോ അതോ എന്തേലും കുത്തിവെച്ച് മയക്കി കിടത്തിയേക്കുവാണോ എന്നറിയാനുള്ള പരിശോധനയായിരുന്നു . എന്നാൽ പല തവണ നുള്ളിയിട്ടും കുഞ്ഞിന് അനക്കമില്ല , എന്തോ കൂടിയ മരുന്ന് കുത്തിവെച്ചതിലാണുള്ള ഉറക്കമാണെന്ന് മേഘയ്ക്ക് വെക്തമായി ..സംശയം ഉടൻ തന്നെ മേഘ ഇക്കാര്യങ്ങൾ കണ്ടക്ടറോട് വെളിപ്പെടുത്തി .. കണ്ടക്ടർ ഡ്രൈവറോടും ഇക്കാര്യം സൂചിപ്പിച്ചു ..

പാതിവഴിക്ക് ബസ് നിർത്തി ഡ്രൈവറും കണ്ടക്ടറും സ്ത്രീയെ ചോദ്യം ചെയ്യാൻ തുടങ്ങുന്നതിനിടെ സ്ത്രീ രക്ഷപെടാൻ ശ്രെമിക്കുകയും നാടോടി സ്ത്രീയെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു .. പോലീസ് ചോദ്യം ചെയ്തപ്പോൾ കുഞ്ഞ് ഗുരഗാവോൺ സ്വദേശിയാണെന്നും ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും കുഞ്ഞിനെ എടുത്തുകൊണ്ട് സ്ത്രീ സ്ഥലം വിട്ടതാണ് എന്നുമാണ് അന്വഷണത്തിൽ തെളിഞ്ഞത് .. മേഘ എന്ന പെൺകുട്ടിയുടെ അവസരോചിതമായ ഇടപെടലിൽ രക്ഷപെട്ടത് ഒരു കുഞ്ഞു ജീവനാണ് .. വെറും സംശയത്തിന്റെ പേരിൽ ആ പെൺകുട്ടി നിസാരമായി ആ സംഭവത്തെ കണ്ടിരുന്നുവെങ്കിൽ ആ കുഞ്ഞിന് സ്വന്തം മാതാപിതാക്കളെയും മാതാപിതാക്കൾക്ക് സ്വന്തം കുഞ്ഞിനേയും എന്നെന്നേക്കുമായി നഷ്ടമായേനെ .. എന്തായാലും അവസരോചിതമായ ഇടപെടലിലൂടെ കുഞ്ഞിനെ രക്ഷിച്ച മേഘയ്ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ് ..

x