10 വർഷത്തോളം ആരുമറിയാതെ ഒറ്റമുറിയിൽ ജീവിച്ച സജിതക്കും റഹ്മാനും ജീവിതത്തിൽ പുതിയ സന്തോഷം !!!

കേരളക്കരയെയും സോഷ്യൽ മീഡിയയെയും ഞെ,ട്ടിച്ച സംഭവമായിരുന്നു വീട്ടുകാരും നാട്ടുകാരും അറിയാതെ പ്രണയിനിയായ സജിതയെ 10 വർഷത്തോളം ഒറ്റമുറിയിൽ താമസിപ്പിച്ച റഹ്മാന്റെ വാർത്ത. 2010 ൽ പാലക്കാട് നെന്മാറ ആയിലൂരിലായിരുന്നു സംഭവം നടന്നത് . 18 അമ്മ വയസിൽ മകൾ സാജിതയെ കാണാനില്ല എന്ന വീട്ടുകാർ പോലീസിൽ പരാതി നൽകിയെങ്കിലും കാണാതായ സാജിതയെ കണ്ടെത്താൻ സാധിച്ചില്ല . ഒടുവിൽ 2011 ലാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് അയൽവാസി റഹ്മാന്റെ വീട്ടിൽ നിന്നും സാജിതയെ കണ്ടെത്തുന്നത് . വീട്ടുകാരെയും നാട്ടുകാരെയും ഭയന്ന് റഹ്മാൻ തന്റെ പ്രണയിനിയായ സാജിതയെ വീട്ടിൽ സ്വന്തം മുറിയിൽ താമസിപ്പിക്കുകയായിരുന്നു .. തനിക്ക് കഴിക്കാൻ ലഭിക്കുന്ന ഭക്ഷണത്തിന്റെ ഒരു വിഹിതം സജിതയ്ക്കും നൽകി ഇരുവരും ഒരു മുറിയിൽ കഴിഞ്ഞു .

ഇത്തരത്തിൽ ഒരു മുറി വീട്ടിൽ എങ്ങനെ ഒരു പെൺകുട്ടിയെ തളച്ചിടാൻ കഴിഞ്ഞു എന്നുള്ള പലരുടെയും ചോദ്യത്തിന് എന്നെ മാത്രം പ്രതീഷിച്ചെത്തിയ അവളെ ഉപേക്ഷിക്കാൻ മനസ് വന്നില്ല എന്നായിരുന്നു , അങ്ങനെയാണ് വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണു വെട്ടിച്ച് ഒറ്റമുറിയിൽ സാജിതയെ താമസിപ്പിച്ചത് എന്നും റഹ്മാൻ അന്ന് വ്യക്തമാക്കിയിരുന്നു .. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ സന്തോഷത്തിലാണ് സജിതയും റഹ്മാനും . പത്ത് വർഷത്തെ അവിശ്വസനീയ പ്രണയത്തിന് ശേഷം ഒറ്റമുറി ജീവിതത്തിൽ നിന്നും നിയമപരമായി സജിതയും റഹ്മാനും ഇപ്പോൾ വിവാഹിതരായിരിക്കുകയാണ് .. ഇരുവർക്കും നെന്മാറ സബ് റെജിസ്ട്രർ അജയകുമാർ വിവാഹ മാര്യേജ് സർട്ടിഫിക്കറ്റ് അനുവദിച്ചു . കഴിഞ്ഞ മാസം 15 ആം തിയ്യതിയായിരുന്നു സജിതയും റഹ്മാനും നിയമപരമായി വിവാഹിതരാകാനുള്ള അപേക്ഷ സമർപ്പിച്ചത് , മറ്റു തടസ്സങ്ങളോ എതിർപ്പുകളോ ഉണ്ടാവാത്തതിനാൽ ഇന്നലെ മാര്യേജ് സർട്ടിഫിക്കറ്റ് ഇരുവർക്കും ലഭിക്കുകയും ചെയ്തു ..

റഹ്മാനോടൊപ്പം ജീവിക്കാൻ ഇറങ്ങിത്തിരിച്ച സാജിതയെ 2010 ലായിരുന്നു കാണാതായത് , പിന്നീട് പോലീസ് അന്വഷണം നടത്തിയെങ്കിലും സജിതയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല . പെയിന്റിംഗ് ഇലക്ട്രിക്ക് ജോലികൾ ചെയ്തിരുന്ന റഹ്മാൻ സാജിതയെ ആരും അറിയാതെ ഒറ്റമുറിയിൽ താമസിപ്പിച്ചത് 10 വർഷമാണ് എന്ന വാർത്ത പുറത്തുവന്നതയോടെ ഏവരും അമ്പരന്നയിരുന്നു ആ വാർത്ത കേട്ടത്. ഒടുവിൽ സ്വന്തന്ത്രമായി പുറത്തിറങ്ങി നടക്കാനും ജീവിക്കാനുമായി മാർച്ചിൽ ഇരുവരും വാടകവീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു . റഹ്മാനെ കാണാനില്ല എന്ന പരാതി വീട്ടുകാർ നൽകിയതോടെ അന്വഷണം നടക്കുകയായിരുന്നു , ഇതിനിടയിൽ റഹ്മാൻ സഹോദരന്റെ കണ്ണിൽ പെടുകയും സഹോദരൻ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു . തുടർന്ന് നടത്തിയ അന്വഷണത്തിലാണ് റഹ്മാനെയും സജിതയെയും വിത്തനശ്ശേരിയിലുള്ള വാടക വീട്ടിൽ നിന്നും കണ്ടത്തിയത് , ഇതോടെയാണ് സംഭവബഹുലമായ പ്രണയം കേരളം മുഴുവൻ അറിയുന്നത്

x