ആസാം സ്വദേശിനി മുന്‍മിക്ക് ഇനി സ്വന്തം വീട്ടില്‍ തലചായ്ച്ച് ഉറങ്ങാം;വാഗ്ദാനം നിറവേറ്റി വീട് നിര്‍മ്മിച്ച് നല്‍കി സുരേഷ് ഗോപി

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിട്ട കണ്ണൂര്‍ ജില്ലയിലെ ആസാം സ്വദേശിനിയായ മുന്‍മി ഗെഗോയിക്ക് സ്‌നേഹവീട് ഒരുക്കി സുരേഷ് ഗോപി.ഇനി മുന്‍മിക്ക് വെയിലും മഴയും കൊള്ളാതെ കയറിക്കിടക്കാന്‍ സ്വന്തമായി ഒരു ഇടമായി.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിട്ട കണ്ണൂര്‍ ജില്ലയിലെ ആസാം സ്വദേശിനിയായ മുന്‍മി ഗെഗോയിക്ക് സ്‌നേഹവീട് ഒരുക്കി സുരേഷ് ഗോപി.ഇനി മുന്‍മിക്ക് വെയിലും മഴയും കൊള്ളാതെ കയറിക്കിടക്കാന്‍ സ്വന്തമായി ഒരു ഇടമായി.ഭർത്താവ് ബിജെപി പ്രവർത്തകനായതിനാൽ ഇവരും പിന്നീട് ബിജെപി പ്രവർത്തകയാവുകയായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരിട്ടി നഗരസഭാ വാർഡിൽ മുൻമിബിജെപിസ്ഥാനാർത്ഥിയായി മത്സരിച്ചത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം ദീർഘകാലമായി ഊവ്വാപ്പള്ളിയിലെ വാടകവീട്ടിൽ കഴിയുകയായിരുന്നു മുന്‍മി ഗെഗോയി.

 

 

ഇവരെക്കുറിച്ചു കേട്ടറിഞ്ഞ സുരേഷ് ഗോപി എംപി ഇവരുടെ സാഹചര്യം മനസിലാക്കി വീടു വെച്ചു നൽകാമെന്ന് വാഗ്ദ്ധാനം ചെയ്യുകയായിരുന്നു. ഈ വാഗ്ദ്ധാനമാണ് കഴിഞ്ഞ ദിവസം നേരിട്ടെത്തി മുൻ മയി ഗൊഗോയ്ക്ക് വീടിൻ്റെ താക്കോൽ കൈമാറി അദ്ദേഹം പാലിച്ചത്. തില്ലങ്കേരിയിലെ കാർക്കോട് നിർമ്മിച്ച വീട്ടിലെത്തിയ സുരേഷ്ഗോപി ഏറെ നേരം അവിടെ ചെലവഴിച്ചാണ് മടങ്ങിയത്. സ്വന്തമായി വീടില്ലാത്ത മുന്‍മി വാടക വീട്ടില്‍ കഴിയുന്നതും പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നതും അറിഞ്ഞ സുരേഷ് ഗോപി വീട് നിര്‍മ്മിക്കാന്‍ ആവശ്യമായ തുക വാഗ്ദാനം ചെയ്യുകയായിരുന്നു. ഡോ. പി സലീം നല്‍കിയ സ്ഥലത്താണ് ഈ സ്‌നേഹ വീട് പണിതിരിക്കുന്നത്. തില്ലങ്കേരി കാര്‍ക്കോട് ജീവകാരുണ്യ പ്രവര്‍ത്തകനാണ് ഡോ. സലീം.സുരേഷ് ഗോപി നിലവിളക്ക് കൊളുത്തിയാണ് മുന്‍മിയുടെ കുടുംബത്തോടൊപ്പം വീടിനുള്ളിലേക്ക് പ്രവേശിച്ചത്. വീടിന് ശ്രീലക്ഷ്മി എന്ന പേര് നല്‍കുകയും ചെയ്തു.

 

 

ചടങ്ങിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, സംസ്ഥാന സിക്രട്ടറി കെ. രഞ്ജിത്ത്, ജില്ലാ ജനറൽ സിക്രട്ടറിമാരായ എംആർ സുരേഷ്, ബിജു എളക്കുഴി, ഇരിട്ടി മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി, മട്ടന്നൂർ മണ്ഡലം പ്രസിഡന്റ് ജിതിൻ കൂടാളി, പി.എസ് പ്രകാശ്, ഹരിഹരൻ മാവില, മുൻമിക്ക് വീട് വെക്കാനായി സ്ഥലം സൗജന്യമായി നൽകിയ ഡോ. പി സലിം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശിൽപകലാ വിദഗ്ദൻ ജോജു പുന്നാട് നിർമ്മിച്ച മനോഹരമായ മുത്തപ്പ ശിൽപ്പം ഉപഹാരമായി അദ്ദേഹം ഇവിടെ വെച്ച് സുരേഷ് ഗോപിക്ക് കൈമാറി.

 

 

 

9 വർഷം മുൻപ് കണ്ണൂരിന്റെ മരുമകളായി എത്തിയ മുൻമി ഇരിട്ടി നഗരസഭയിലേക്ക് ബിജെപി ടിക്കറ്റിലാണ് മത്സരിച്ചത്. ഇതോടെ മുൻമി മാധ്യമ ശ്രദ്ധ നേടിയിരുന്നു.ആസാമിലെ ലോഹിന്‍പൂരിലെ ലീല ഗഗോയ്- ഭവാനി ഗഗോയ് ദമ്പതികളുടെ മകളാണ് ഈ 27കാരി. വഴിതെറ്റിയെത്തിയ ഒരു മിസ്ഡ് കോളാണ് മുൻമിയുടെ ജീവിതത്തിൽ വഴിതിരിവായത്.ചെങ്കൽ പണയിലെ ജോലിക്കാരെ തേടിയാണ് ഇരിട്ടി പയഞ്ചേരിയിലെ സജേഷ് അസാമിലുള്ള തന്റെ പഴയ സുഹൃത്തിനെ വിളിച്ചത്.

 

 

നമ്പർ തെറ്റിവന്നതാണെന്ന് അറിയാതെ മറുതലക്കൽ കോൾ എടുത്തത് ഒരു യുവതി.ഹിന്ദി നന്നായി അറിയാവുന്ന സജേഷ് പിന്നെ വീണ്ടും വീണ്ടും വിളിച്ചു. അത് പ്രണയമായി വളരുകയും ചെയ്തു.ഒരു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരായി. മലയാളം നന്നായി സംസാരിക്കുന്ന മുന്‍മിക്ക് മലയാളം എഴുതാനും വായിക്കാനും കൂടുതലറിയില്ല.

x