Latest News

എന്നിൽ വിശ്വസിക്കുന്നതിന് നന്ദി, റെയ്ഡിന് പിന്നാലെ പോസ്റ്റുമായി പേളി; അസൂയ മൂത്തവർ തകർക്കാൻ നോക്കും, സ്ട്രോങ്ങായി നിൽക്കണമെന്ന് ആരാധകർ

പേളി മാണി ഉൾപ്പെടെയുള്ള കേരളത്തിലെ ഒമ്പത് ടോപ്പ് വ്ലോഗർമാരുടെ വീട്ടിൽ ആദായ നികുതി റെയ്ഡ് നടത്തിയെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കോടികളുടെ വാർഷികവരുമാനം ഉണ്ടായിട്ടും ആദായ നികുതി വെട്ടിച്ചു എന്നതിന്റെ പേരിലാണ് റെയ്ഡ് നടന്നത്. കൂട്ടത്തിൽ ഏറ്റവും പ്രശസ്തയായ യൂട്യൂബർ പേളിയാണ്. പലർക്കും ഓഫീസുകൾ ഇല്ലാത്തതിനാൽ അവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. എന്നാൽ റെയ്ഡിനെക്കുറിച്ച് പേളി പ്രതികരിച്ചില്ലെങ്കിലും സോഷ്യൽ മീഡിയയിൽ പങ്കിട്ട പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.

എല്ലാം നന്നായിരിക്കുന്നു. എപ്പോഴും എന്നിൽ വിശ്വസിച്ചതിന് നന്ദി. എല്ലാവർക്കും സമാധാനം സ്നേഹം ഒപ്പം സംഗീതവും ആശംസിക്കുന്നു- പേളി ഏറ്റവും ഒടുവിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. അതേസമയം അസൂയ മൂത്ത കുറച്ചാളുകൾ തകർക്കാൻ നോക്കും തളരരുത്. സ്ട്രോങ്ങ് ആയി തന്നെ നിൽക്കണം. ഞങ്ങൾക്ക് അറിയാം പേളിയെ സന്തോഷമായിരിക്കൂ എന്നൊക്കെയാണ് ആരാധകർ കമന്റുകൾ പങ്കിടുന്നത്.

മലയാള ടെലിവിഷൻ, സോഷ്യൽ മീഡിയ സെലിബ്രിറ്റിയിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് സെലിബ്രിറ്റി. 3.7M followers ആണ് പേളിക്ക് ഇൻസ്റ്റയിൽ ഉള്ളത്. വീഡിയോ ജോക്കി ആയി കരിയർ തുടങ്ങിയ താരത്തിന്റെ വളർച്ച അസൂയാവഹമാണ്. ബിഗ് ബോസിന്റെ ആദ്യ സീസണിൽ 100 ദിവസം പൂർത്തിയാക്കിയ ഏക വനിതാ മത്സരാർത്ഥിയായിരുന്നു പേളി മാണി.

ശ്രീനിഷുമായുള്ള വിവാഹ ശേഷം പേളി സിനിമാ രംഗത്തും സജീവമാകുകയായിരുന്നു. ടെലിവിഷൻ പ്രോഗ്രാമിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ പേളി 2020ൽ ‘ലുഡോ’യിലൂടെ ബോളിവുഡിലെത്തി. മികച്ച അഭിപ്രായമായിരുന്നു ഹിന്ദി ചിത്രത്തിലൂടെ പേളിക്ക് ലഭിച്ചത്. അജിത്ത് നായകനാകുന്ന ചിത്രം ‘വലിമൈ’യാണ് പേളി അഭിനയിച്ചതായി ഇനി പ്രദർശനത്തിനെത്താനുള്ളത്.

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

1 week ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago