അന്ന് ക്യൂ നിന്ന ബാങ്കിന് മുന്നിൽ നിന്ന് പോലീസ് പിടിച്ച് പെറ്റി അടിച്ച ശിഹാബ് എന്ന വ്യക്തി ; ഇന്ന് മോഷണ കേസിൽ പോലീസ് പിടിയിൽ

സോഷ്യൽ മീഡിയയിൽ ഏറെ ശ്രെദ്ധേയം ആയ സംഭവമായിരുന്നു കൊല്ലത്ത് ബാങ്കിന് മുന്നിൽ ക്യൂ നിന്ന വ്യക്തിക്ക് പോലീസ് പെറ്റി അടിച്ച സംഭവം, ചടയമംഗലം സ്വദേശി ശിഹാബിനെയായിരുന്നു സാമൂഹിക അകലം പാലിക്കാത്തതിന്റെ പേരിൽ അന്ന് പോലീസ് പെറ്റി അടിച്ചത്, ഇതിനെത്തുടർന്ന് അന്ന് ചടയമംഗലം സ്വദേശിനി ഗൗരിനന്ദ എന്ന വിദ്യാർത്ഥി പൊലീസിന് എതിരെ പ്രതികരിച്ചത് അന്ന് വൈറലായി മാറീരുന്നു, കൊല്ലം പോലീസും ശിഹാബും നടന്ന സംസാരത്തിന് ഇടയിൽ ഗൗരിനന്ദ ഇടപെടുകയായിരുന്നു, അന്ന് പ്രതികരിച്ചതിന് ഗൗരിനന്ദയ്ക്ക് എല്ലാസ്ഥലത്ത് നിന്നും അഭിനന്ദന പ്രവാഹം ആയിരുന്നു ലഭിച്ചത്

ഇപ്പോൾ മറ്റൊരു വാർത്തയാണ് ശിഹാബിനെ കുറിച്ച് പുറത്ത് വരുന്നത്, അന്ന് പെറ്റിക്ക് വേണ്ടി തർക്കിച്ച വ്യക്തി ഇന്ന് മോഷണ കേസിൽ പോലീസ് പിടിയിൽ ആയിരിക്കുകയാണ്, അതും സ്വന്തം സാഹോദരനറെ വീട്ടിൽ നിന്ന് മോഷ്ടിച്ച കുറ്റത്തിന്, ശിഹാബിന്റെ സഹോദരൻ അബ്ദുൽ സലാം ആയിരുന്നു പൊലീസിന് പരാതി നൽകിയത്, അബ്ദുൽ സലാമിന്റെ വീടിന്റെ ടെറസിൽ ഉണക്കി സൂക്ഷിച്ചിരുന്ന മൂന്ന് ചാക്ക് കുരുമുളക്,കുരുമുളക് ചാക്ക് കേട്ട് മുപ്പത്തിയാറ് കിലയോളം തൂക്കം ഉള്ളതായിരുന്നു , കൂടാതെ ഒരു ചാക്ക് നെല്ലും ആണ് കഴിഞ്ഞ ദിവസം അബ്ദുൽ സലാമിന്റെ വീട്ടിൽ നിന്ന് മോഷണം പോകുന്നത്

തുടർന്ന് അബ്ദുൽ സലാം പോലീസിൽ പരാതി പെടുകയും സഹോദരനായ ശിഹാബിനെ സംശയം ഉണ്ടെന്ന് വ്യക്തമാക്കുകയും ആയിരുന്നു, തുടർന്ന് ശിഹാബിന്റെ വീട്ടിൽ നടത്തിയ പോലീസ് തെരച്ചിലിൽ ടെറസിൽ നിന്ന് കാണാതായ ഒരു ചാക്ക് നെല്ല് ലഭിക്കുകയായിരുന്നു ആണ് തുടർന്ന് നടത്തിയ ചോദ്യം ചെയലിൽ ആണ് കുരുമുളക്ക് പതിനാലായിരം രൂപയ്ക്ക് വിറ്റതായി സമ്മതിക്കുന്നത്, ഓട്ടോറിക്ഷയിൽ കൊണ്ട് പോയി നിലമേൽ മുരുക്കുമണ്ണിൽ ഉള്ള കടയിലാണ് വിറ്റത് തുടർന്ന് ശിഹാബിനെ കടയിൽ എത്തിക്കുകയും മോഷണമുതൽ കണ്ടെത്തുകയും ആണ് കടയ്ക്കൽ പോലീസ് ചെയ്‌തത്‌, ശിഹാബ് ഇതിന് മുംബും ഇതുപോലെയുള്ള പ്രവൃത്തി ചെയ്‌തിട്ടുണ്ടെന്നും അന്ന് ജയിലിൽ കിടന്നിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി കൂടാതെ ശിഹാബിനെ കോടതിയിൽ എത്തിച്ച ശേഷം പോലീസ് റിമാൻഡ് ചെയ്‌തിരിക്കുകയാണ്

x