ഭർത്താവ് ഉപേക്ഷിച്ചു , വില്ലനായി അർബുദവും , പിന്നീട് ഈ അമ്മയുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ

11 മാസം പ്രായമുള്ള കുഞ്ഞിനെ ഉപേഷിച്ച് ഭർത്താവ് പോയി , ജീവിതം പൊരുതി നേടാനുള്ള ശ്രെമത്തിനിടയിൽ അർബുദവും പിടിപെട്ടു , ഒരുമിച്ചു നമുക്ക് മ, രിക്കാം അമ്മെ എന്ന് പറഞ്ഞ മകളെ തിരുത്തി കാൻസർ നെ അതിജീവിച്ച ബുഷ്‌റ എന്ന ഈ അമ്മയ്ക്ക് മുന്നിൽ നമിച്ചുപോകും ആരായാലും ..നഷ്ടപെട്ട ജീവിതം തിരിച്ചുപിടിക്കുന്നതിനിടയിൽ വില്ലനായി ക്യാൻസർ എത്തിയപ്പോൾ എല്ലാ പ്രതിസന്ധികളെയും ധൈര്യപൂർവം തരണം ചെയ്ത ഒരു ബുഷ്റയുടെ ജീവിത കഥ ഇങ്ങനെ ..

ബുഷ്‌റ എന്ന 52 വയസുകാരി അനുഭവിച്ച വേദനയും , പൊരുതി നേടിയതും വിജയവും ഒക്കെ പലർക്കും മാതൃക തന്നെയാണ് . ഭർത്താവ് ഉപേക്ഷിച്ചിട്ടും തന്റെ പൊന്നുമോളെ ഉപേക്ഷിക്കാതെ ജീവിതം തിരിച്ചുപിടിക്കാനുള്ള കഷ്ടപ്പാടിനിടയിൽ ഉറ്റവർ വെല്ലുവിളി തീർത്തപ്പോൾ , ക്യാൻസർ വില്ലനായി എത്തിയപ്പോഴും ബുഷ്‌റ പതറിയില്ല . കാരണം ജീവിതത്തിൽ അത്രമേൽ ബുഷ്‌റ എന്ന സ്ത്രീയും ബുഷ്‌റ എന്ന അമ്മയും അനുഭവിച്ചിരുന്നു . മകൾക്ക് വെറും പതിനൊന്നു മാസം പ്രായമുള്ളപ്പോഴാണ് ഭർത്താവ് ഇരുവരെയും ഉപേഷിച്ചുപോകുന്നത് . മറ്റൊരു ജീവിതം തേടി ഭർത്താവ് പോയപ്പോഴും തന്റെ എല്ലാമെല്ലാമായ കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറായില്ല .. ജീവിതത്തെ പൊരുതി ജയിക്കണം എന്നുള്ള വാശിയായിരുന്നു ബുഷ്‌റയ്ക്ക് . അതിനായി പലഹാരം വിറ്റും , ഉച്ചയൂണുകൾ വിറ്റും മകളെ വളർത്താനും പഠിപ്പിക്കാനും ബുഷ്‌റയ്ക്ക് സാധിച്ചു .

തോൽക്കില്ല എന്ന വാശിയായിരുന്നു ബുഷ്‌റയ്ക്ക് , എന്നാൽ തീരാദുരിതവുമായി ഓരോരോ പടവുകൾ ചവിട്ടി കയറുന്നതിനിടെ ജീവിതത്തിൽ ബുഷ്‌റയ്ക്ക് വില്ലനായി എത്തിയത് സ്തനാര്ബുദമായിട്ടാണ് .. ഒരുവിധത്തിൽ ജീവിതം പൊരുതി നീങ്ങുന്നതിനിടെ വില്ലനായി ക്യാൻസർ കൂടി എത്തിയതോടെ വീണ്ടും ദുരിതക്കയത്തിൽ ആയപ്പോൾ മകൾ പറഞ്ഞത് നമുക്ക് ഒരുമിച്ച് ആ, ത്മ, ഹത്യ ചെയ്യാം ഉമ്മ എന്നായിരുന്നു . എന്നാൽ ആ, ത്മ, ഹത്യ ചെയ്യാം എന്ന് പറഞ്ഞ മകളെ തിരുത്തുകയും ജീവിതം പൊരുതി നേടണമെന്നും മകൾക്ക് പറഞ്ഞു നൽകുകയുമായിരുന്നു ബുഷ്‌റ ചെയ്തത് .മരുന്നും ശാസ്ത്രക്രിയയുമായി ചികിത്സ തുടർന്നു . മകൾ വളർന്നു , വിവാഹിതയായി , തന്റെ ഇച്ഛാശക്തികൊണ്ട് ബുഷ്‌റ സകല പ്രതിസന്ധികളെയും തരണം ചെയ്തു . ബന്ധുക്കളും നാട്ടുകാരും സാമൂഹിക സംഘടനകളും എന്നും ബുഷ്‌റയ്ക്ക് കൈത്താങ്ങായി ഒപ്പമുണ്ടായിരുന്നു .. നഷ്ടപെട്ട ജീവിതം തിരിച്ചുപിടിച്ച ബുഷ്‌റ പലർക്കും മാതൃക തന്നെയാണ് .

x