മൂന്നാം വയസിൽ വിവാഹം പതിനെട്ടാം വയസിൽ ഗർഭാശയ ക്യാൻസർ; ചെറുപ്രായത്തിൽ തന്നെ വേദനകൾ അനുഭവിച്ച ഈ യുവതിയോട് ഭർത്താവ്‌ ചെയ്‌തത്‌ കണ്ടോ

നമ്മുടെ സമൂഹത്തിൽ പല കഷ്ടതകളും അനുഭവിക്കുന്നത് കൂടുതലും സ്ത്രീകൾ ആയിരിക്കും, നാം ദിനംപ്രതി അവരുടി പലതരത്തിൽ ഉള്ള അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി കാണാറുള്ളതാണ്, തൻറെ ഓർമ വെക്കാത്ത കാലത്ത് തന്നെ വിവാഹം നടത്തി എന്നാലും അവളുടെ അച്ഛൻ അവളെ പഠിപ്പിച്ചു അവൾക് ഇടയ്ക്ക് ക്യാന്സറിന്റെ രുപത്തിൽ വന്നു അവളെ തളർത്താൻ നോക്കിയെങ്കിലും തളരാതെ പോരാടി ഒരു പോലീസ് കാരി ആവുകയായിരുന്നു സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ അടുത്തുള്ള ഗ്രാമത്തിലെ ഒരു ആൺകുട്ടിയെ വിവാഹം കഴിക്കുമ്പോൾ എനിക്ക് മൂന്ന് വയസ്സായിരുന്നു പ്രായം . ആ സമയത്ത് നമ്മുടെ നമ്മുടെ സമൂഹത്തിൽ ശൈശവ വിവാഹങ്ങൾ സാധാരണമായിരുന്നു, വിവാഹം കഴിഞ്ഞാലും വീട്ടിൽ തന്നെയാണ് താമസം . എനിക്ക് 18 വയസ്സ് തികഞ്ഞതിന് ശേഷമാണ് എന്നെ എന്റെ അമ്മായിയപ്പന്റെ വീട്ടിലേക്ക് അയച്ചത് . വിവാഹത്തിന്റെ അർത്ഥം അന്നൊന്നും എനിക്ക് മനസിലായിരുന്നില്ല ഞാൻ അന്ന് വളരെ ചെറുപ്പമായിരുന്നു പക്ഷെ വളരുന്തോറും, ഞാൻ കൂടുതലും ശ്രദ്ധിച്ചത് പഠിക്കാനാണ്.

എനിക്ക് അഞ്ചു വയസുള്ളപ്പോഴാണ് എന്റെ ഗ്രാമത്തിന് ആദ്യത്തെ സ്കൂൾ തുറക്കുന്നത്, ഞാൻ എൻറെ അച്ഛന്റെ അടുത്ത് ചെന്ന് പറഞ്ഞു, എനിക്ക് പഠിക്കണം അത് കൊണ്ട് എനിക്ക് സ്കൂളിൽ പോകണെമെന്ന്, എൻറെ അച്ഛൻ അതിന് സമ്മതിച്ചു ആ സമയത്ത് ഞങ്ങളുടെ വീട്ടിൽ വൈദ്യുതി പോലും ഇല്ലായിരുന്നു, എന്നാലും ഞാൻ രാത്രി മുഴുവൻ ചുമ്മിണി വിളക്ക് കൊണ്ട് പഠിക്കും. പഠിത്തം മാത്രമല്ലായിരുന്നു ഞാൻ സ്കൂൾ വിട്ട് വീട്ടിൽ വന്നാൽ വീട്ടുജോലികൾ മുഴുവൻ ചെയ്‌തിരുന്നത്‌ ഞാനായിരുന്നു കൂടാതെ വീട്ടിലെ കൃഷിയും ഞാൻ നടത്തിയിരുന്നു. എന്നിട്ടും ഞാനായിരുന്നു എൻ്റെ ക്ലാസ്സിൽ എപ്പൊഴും ഒന്നാമതെത്തുന്നത്, ഞാൻ പഠിച്ച സ്കൂളിൽ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നുള്ളു, അത് കൊണ്ട് തന്നെ ഞാൻ അഞ്ചാം ക്ലാസ് കഴിഞ്ഞപ്പോൾ, പഠിക്കാനായി അയൽ ഗ്രാമത്തിലെ സ്കൂളിൽ ചേരുകയായിരുന്നു, ഞാൻ എൻറെ പുതിയ സ്കൂളിൽ പോകാൻ എൻറെ ഗ്രാമത്തിൽ നിന്ന് ദിവസവും ആറു കിലോമീറ്ററോളം നടക്കണമായിരുന്നു.

എന്റെ അയൽക്കാർ എന്നെ കളിയാക്കാൻ തുടങ്ങി, ഇത്രയും പഠിച്ചിട്ട് നീ എന്ത് ചെയ്യാനാണ്. അല്ലെങ്കിലും ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാനുള്ളവളല്ലേ, ഒരുപാട് പഠിച്ച് മരുമകളെ അവര്‍ക്ക് ഇഷ്ടമാകില്ല എന്നൊക്കെ പറഞ്ഞായിരുന്നു അവരുടെ കളിയാക്കൽ, എന്നാൽ അതൊന്നും കാര്യമാക്കാതെ ഞാൻ കഠിനമായി പഠിച്ചു,അവസാനം ഞാൻ പത്താം ക്ലാസ്സിൽ നല്ല മാർകോടെ പാസാവുകയായിരുന്നു, എന്നാൽ എനിക്ക് ഇനിയും പഠിക്കണം എന്നുണ്ടായി തുടർന്ന് ഉന്നതപഠനത്തിന് പഠിക്കാനായി പട്ടണത്തിലേക്ക് ഞാൻ താമസം മാറുകയായിരുന്നു. അവിടെവെച്ച് ഒരു പോലീസ് കോൺസ്റ്റബിളിൻറെ റിക്രൂട്ട്മെന്റ് നടക്കുന്നത് എൻറെ ശ്രദ്ധയിൽ പെടുകയും ഞാൻ ആ ജോലിക്ക് വേണ്ടി അപേക്ഷിക്കുകയുമായിരുന്നു, എൻറെ കൂടെ അപേക്ഷിച്ച 50 ആളുകളിൽ, എഴുത്തുപരീക്ഷയിൽ വിജയിക്കുന്ന ഏക പെൺകുട്ടി ഞാൻ മാത്രമായിരുന്നു, എന്നാൽ ഇത് എൻറെ അച്ഛനോട് പറയാൻ എനിക്ക് പേടിയായിരുന്നു, അവസാനം ഞാൻ അദ്ദേഹത്തോട് പറഞ്ഞു, പക്ഷേ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ചോദിച്ചത് പറഞ്ഞത് ഉദ്യോഗസ്ഥയാവണം എന്ന നിന്റെ സ്വപനം സാക്ഷാത്കരിച്ചില്ലെ എന്നായിരുന്നു

ഒൻപത് മാസത്തെ കഠിന പരിശീലനത്തിന് ശേഷം, എന്റെ ഗ്രാമത്തിൽ നിന്നുള്ള ആദ്യത്തെ വനിതാ പോലീസ് കോൺസ്റ്റബിളായി എന്നെ നിയമിച്ചു, അപ്പോൾ എനിക്ക് പത്തൊമ്പത് വയസ്സായിരുന്നു പ്രായം . ആളുകൾ എന്നെ സല്യൂട്ട് ചെയ്യുകയും പോലീസ് സാഹിബ വരുന്നു എന്ന് ബഹുമാനത്തോടെ പറയുകയും ചെയ്തപ്പോൾ ഞാൻ അത് ഞാൻ ഏറെ ഇഷ്ടപ്പെട്ടു.ഞാൻ ജോലിയിൽ കേറി കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് നിർത്താതെയുള്ള വയറുവേദന വന്ന് തുടങ്ങുകയായിരുന്നു. അങ്ങനെ ആശുപത്രിയിൽ കാണിച്ചപ്പോൾ ഡോക്ടർമാർ എന്നോട് പറഞ്ഞു, ‘നിങ്ങൾക്ക് ഗര്‍ഭാശയ കാൻസർ ആണെന്നും ഇപ്പോൾ സ്റ്റേജ് 2 ആണെന്നും.’ കഷ്ടപ്പാടുകൾക്ക് ശേഷം, ഒടുവിൽ ഞാൻ എന്റെ സ്വപ്നതുല്യമായ ജീവിതം ആരംഭിച്ചപ്പോൾ ആണ് , എന്റെ ജീവിതം തന്നെ തകിടം മറിഞ്ഞത്

അടുത്ത ആറു മാസങ്ങൾ എനിക്ക് ഭയങ്കരമായിരുന്നു , ഞാൻ ആറു കീമോ സെഷനുകൾക്ക് വിധേയനായി, എന്റെ മുടി മുഴുവൻ നഷ്ടപ്പെട്ടു; ഒരു ഘട്ടത്തിൽ, എന്റെ ഭാരം 35 കിലോഗ്രാം മാത്രമായി. എന്റെ ചികിത്സയ്ക്കായി എൻറെ അച്ഛൻ നാല് ലക്ഷം രൂപയോളം ചെലവഴിച്ചു, ഞങ്ങളുടെ അയൽക്കാർ അദ്ദേഹത്തോട് ചോദിക്കും, പെണ്‍കുട്ടിക്കുവേണ്ടി ഇത്രയും പണം ചെലവഴിക്കുന്നത് എന്തിനാണ്, മറ്റുള്ളവർ എന്നെ ശാപവാക്കുകൾ പറഞ്ഞു കളിയാക്കാൻ തുടങ്ങി.അങ്ങനെ ഞാൻ എൻറെ വീട്ടിലെ നാലു ചുവരുകളിൽ ഒതുങ്ങി. അസുഖം കുറഞ്ഞ ശേഷം ഞാൻ എൻറെ ജോലി പുനരാരംഭിച്ചു അപ്പോഴേക്കും യൂണിഫോമിനൊപ്പം എൻറെ തലമറച്ച് കൊണ്ട് മറ്റൊരു തൊപ്പികൂടി ധരിച്ചു. ഞാന്‍ ആ സമയത്ത് ശരിക്കും തകര്‍ന്നുപോയിരുന്നു, അപ്പോഴാണ് ഞാൻ ഒരു സംഗീത അധ്യാപകനെ പരിചയപെടുന്നത്, ഞാൻ അദ്ദേഹത്തിന്റെ ക്ലാസുകളിൽ ചേർന്നു. ഞാൻ ഹാർമോണിയം വായിക്കാൻ പഠിച്ചു, അത് എന്റെ മനസ്സിനെ വഴിതിരിച്ചുവിടാൻ സഹായിച്ചു.

കുറച്ച് മാസങ്ങൾക്ക് ശേഷം, ഞാനും ഭർത്താവും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയപ്പോൾ, ഞാൻ എന്നെക്കുറിച്ചും എൻറെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളും എല്ലാം പറഞ്ഞു. ഗർഭാശയ ക്യാൻസർ വന്നാൽ അമ്മയാകാനുള്ള എന്റെ സാധ്യത കുറവാണെന്നുള്ള സത്യവും ഞാൻ അദ്ദേഹത്തോട് പറഞ്ഞു, എന്നാൽ എന്നെ ഞെട്ടിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത് ‘എന്തായാലും നിന്നോടാപ്പം അവസാനം വരെ ഞാൻ ഉണ്ടായിരിക്കാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു, എന്നെ പൊന്ന് പോലെ അദ്ദേഹം സ്വീകരിച്ചു, എനിക്ക് അത് മാത്രം മതിയായിരുന്നു. എനിക്ക് ജീവിക്കാൻ ഉള്ള പ്രചോദനത്തിന്, അതിനുശേഷം, എന്റെ ജീവിതം സാമൂഹിക പ്രവർത്തനത്തിനായി സമർപ്പിക്കാൻ ഞാൻ തീരുമാനിച്ചു.

ഡ്യൂട്ടി കഴിഞ്ഞതിന് ശേഷം നല്ലതും ചീത്തയുമായ സ്പർശം, റോഡ് സുരക്ഷ എന്നിവയെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാൻ ഞാൻ പ്രാദേശിക സ്കൂളുകളിൽ പോയി വിധയർത്തികൾക്ക് ക്ലാസ്സെടുക്കാൻ തുടങ്ങി, സ്നേഹത്തോടെ, അവർ എന്നെ പോലീസ് വാലി ദീദി എന്ന് വിളിക്കാൻ തുടങ്ങി.കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ, ഞാൻ 1000 ലധികം കുട്ടികളെ പഠിപ്പിച്ചു; പോലീസ് കമ്മീഷണർ എനിക്ക് അവാർഡുകൾ നൽകി, ഞാൻ ഇതുവരെയ്ക്കും 25ഓളം ആൽബങ്ങൾ റെക്കോർഡ് ചെയ്തു, എന്റെ മുടി വളർന്നു! എന്നിട്ടും, ഞാൻ പലപ്പോഴും എന്റെ പഴയ മുടിയില്ലാത്ത ചിത്രങ്ങൾ എടുത്ത് നോക്കാറുണ്ട് , ഞാൻ എത്ര ദൂരം എത്തിയിട്ടുണ്ടെന്നും ഞാൻ ഇനിയും എത്ര ദൂരം പോകാനുണ്ടെന്നും ആ ചിത്രങ്ങൾ എന്നെ ഓർമ്മിപ്പിക്കുന്നു, ഒരു അസുഖമാണെന്ന് അറിഞ്ഞിട്ടും അവളെ ചേർത്ത് നിർത്തിയ ഭർത്താവിനെയും ആ യുവതിയെയും നിരവധി പേരാണ് പ്രശംസ കൊണ്ട് മൂടുന്നത്

x