ഇനിയും അനിതയെ ശിക്ഷിക്കരുത് ജയിലിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു ; തെരുവിൽ കഴിയുന്ന അനിതയെ കുറിച്ച് രാഖി

ആലപ്പുഴ കണ്ടല്ലൂർ സ്വദേശിനി അനിതാ ബാലുവിന്റെ തെരുവോര കഥ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി  പ്രമുഖ മാധ്യമങ്ങൾ എല്ലാവരും റിപ്പോർട്ട് ചെയ്തിരുന്നു. ദുരിതജീവിതം നയിക്കുന്ന അനിതയുടെ കഥ ഏവരെയും കണ്ണീർ അലിയിക്കുന്ന ഒന്നാണ്. സമ്പന്നമായ ഒരു കുടുംബത്തിൽ ജനിച്ചു വളർന്ന് ഭർത്താവിനും മക്കൾക്കുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുമ്പോഴാണ് അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ ചില കാര്യങ്ങൾ സംഭവിക്കുന്നത് .ബിസിനസ് ആവശ്യത്തിനായി പല ബാങ്കുകളിൽ നിന്നും എടുത്ത വായ്പ തിരിച്ചടക്കാനാകാതെ അതൊരു വലിയ ബാധ്യതയായി.

ജാമ്യം നിന്നത് ഭാര്യ അനിത യായിരുന്നു ,തുടർന്ന് അനിത ജയിലിൽ അകപ്പെടുകയായിരുന്നു. അപ്പോൾ തന്നെ ഭർത്താവ് നാട്ടിലേക്ക് ഒരു മകനെയും കൊണ്ട് മടങ്ങുകയും ചെയ്തു .പിന്നീട് 32 മാസത്തോളം ദുബായ് ജയിലിൽ ആയിരുന്നു അനിത. ശിക്ഷയുടെ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയെങ്കിലും അനിത നാട്ടിലേക്ക് പോകാൻ കൂട്ടാക്കിയില്ല. തന്ടെതല്ലാത്ത കാരണത്താൽ ജയലിൽ പോകേണ്ടിവന്നതിൽ ദുഃഖമുണ്ടെന്നും അതുകൊണ്ട് തന്നെ തൻറെ നിരപരാധിത്വം തെളിയിക്കുമെന്നും അറിയിച്ചുകൊണ്ട് അനിത ഇപ്പോഴും ദുബായിലെ തെരുവോരങ്ങളിൽ ജീവിക്കുകയാണ്. അന്ന് ദുബായ് ജയിലിൽ അനിത യോടൊപ്പം കഴിഞ്ഞ മറ്റൊരു യുവതി സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

അനിതയെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത വായിച്ചപ്പോഴാണ് അവരിപ്പോഴും പ്രതിസന്ധിയിലാണെന്ന് മനസിലായത്. അവരെ ബന്ധപ്പെടാൻ ഒരുപാട് ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല എന്നും യുവതി പറയുന്നു അനിതയെ പോലെ സമാന അനുഭവങ്ങളിലൂടെ ജയിലിൽ കഴിയുകയായിരുന്നു രാഖി അരുൺ എന്ന യുവതിയും. ഭർത്താവ് വൻതുക വായ്പയെടുത്ത് തന്നെയും രണ്ടുമക്കളെയും ഉപേക്ഷിച്ചപ്പോഴാണ് രാഖിയും ജയിലഴികൾക്കകത്തായത്. അനിതയെ അന്ന് ചേച്ചി എന്നായിരുന്നു അഭിസംബോധന ചെയ്തത് എന്നും ജയിലിലെ മറ്റുള്ളവരോട് ഒന്നും സംസാരിക്കാൻ തീരെ താല്പര്യം കാണിക്കാത്ത ഒരു വ്യക്തിയായിരുന്നു അനിത,അൽപ്പമെങ്കിലും സംസാരിച്ചത് തന്നോട് മാത്രമാണ് എന്നും രാഖി മാധ്യമങ്ങളോട് പറയുന്നു. 2 വർഷം മുൻപേ അവർ ജയിലിലുണ്ടായിരുന്നു. അവീർ ജയിലിലെ ഒരു സെല്ലിൽ ഡബിൾ ഡക്കർ ബെഡിൽ താഴെയും മുകളിലുമായി ഒരു മാസത്തോളം ഇരുവരും താമസിച്ചിരുന്നു .

ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളായിരുന്നു അനിതയെ മൗനത്തിൽ ആക്കി തീർത്തത്. ജീവിതത്തിലെ ചില കാര്യങ്ങളൊക്കെ സംസാരിച്ചിരുന്നു എങ്കിലും അതൊന്നും തീരെ വ്യക്തത ഉണ്ടായിരുന്നില്ല , എന്തൊക്കെയോ മനസ്സിൽ ഇപ്പോഴും കണക്കുകൂട്ടി വച്ചിരിക്കുകയാണെന്നും രാഖി പറയുന്നു. അനിത ജയിലിൽ അഴിക്കുള്ളിൽ ആയപ്പോൾ തന്നെ ഭർത്താവ് മറ്റൊരു വിവാഹം ചെയ്തു , ഒരു മകൻ ദുബായിൽ ആയിരുന്നു താമസം, മകനെ വിളിക്കാനൊന്നും അനിത ഇതുവരെ ശ്രമിച്ചിട്ടില്ല, ഇപ്പോഴും മക്കളുടെ സഹായത്താൽ അല്ല ജീവിക്കുന്നതെന്നും ഇപ്പോൾ പല സുമനസ്സുകളുടെ സഹായത്തോടെയും ജോലി ചെയ്തതു് ആണ് ദുബായിലെ തെരുവുകളിൽ അനിത കഴിയുന്നതെന്ന് രാഖി വ്യക്തമാക്കി. പ്രശ്നങ്ങൾ അവസാനിപ്പിച്ച് അനിത തിരികെ നാട്ടിലെത്തുക ആണങ്കിൽ  സ്വീകരിക്കാൻ തയ്യാറാണെന്നും രാഖി അഭിമുഖത്തിലൂടെ വ്യക്തമാക്കി.

x