പ്രാണ പ്രതിഷ്ഠ ദിനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മധുരപലഹാരം വിതരണം ചെയ്ത ഇന്ത്യക്കാര ജോലിയില്‍ നിന്നും പിരിച്ചുവിട്ട് കുവൈത്ത്

അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ആഹ്ലാദം പ്രകടിപ്പിച്ച ഇന്ത്യക്കാരെ കുവൈത്തില്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ലോകം എങ്ങും വലിയ ആഘോഷണങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി കുവൈത്തിലും ഇന്ത്യക്കാര്‍ മധുരപലഹാരം വിതരണം ചെയ്തിരുന്നു.

കുവൈത്തിലെ രണ്ട് കമ്പനിയില്‍ നിന്നും ഒമ്പത് ഇന്ത്യക്കാരെയാണ് പിരിച്ച് വിട്ടത്. ഇവര്‍ ജോലി സ്ഥലത്ത മധുരപലഹാരം വിതരണം ചെയ്തുവെന്നാണ് കമ്പനിയുടെ ആരോപണം. അതേസമയം ലോകം മുഴുവന്‍ വലിയ ആഘോഷങ്ങളാണ് പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് നടക്കുന്നത്. വിവിധ രാജ്യങ്ങളില്‍ വിദേശികള്‍ അടക്കം ആഘോഷത്തില്‍ പങ്കു ചേരുന്നുണ്ട്.

അതേസമയം ഡിസംബർ 22 കറുത്ത ദിനമാണ്, പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്ന സമയം കരിദിനമായി ആചരിക്കണമെന്ന് ആഹ്വാനം ചെയ്തയാൾക്കെതിരെ കേസ്. ബാലരാമപുരം സ്വദേശിയായ സലീമാണ് മുസ്ലീം വിശ്വാസികളോട് ആഹ്വാനം നടത്തിയത്. മത സ്പർദ്ദയുണ്ടാക്കാൻ ശ്രമം നടത്തിയതിനാണ് ബാലരാമപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഉച്ചക്ക് 12.20 മുതൽ 1 മണിവരെ സത്യവിശ്വാസികളായ ഇസ്ലാം മതക്കാർ ഖുറാൻ ഓതി ദുഃഖാചരണം നടത്തണമെന്നായിരുന്നു ഉച്ചഭാഷിണി ഉപയോ​ഗിച്ച് സലീം അഭ്യർത്ഥന നടത്തിയത്. കയ്യിൽ തർക്ക മന്ദിരത്തിന്റെ ചിത്രവും ഉയർത്തിയായിരുന്നു സലീം കരിദിനമായി ആചരിക്കണമെന്ന ആഹ്വാനം മുഴക്കിയത്.

x