മീനൂട്ടിയേം കാത്തിരിക്കുകയാണ് അമ്മ, മോൾക്ക് എപ്പോൾ വേണമെങ്കിലും ഈ അമ്മയുടെ അടുത്തേക്ക് വരാം ; മഞ്ജുവാര്യരുടെ വാക്കുകൾ ഏറ്റെടുത്തു ആരാധകർ

ഒരുകാലത്തു മലയാളി സിനിമാ പ്രേക്ഷകരുടെ ജനപ്രിയ നായകൻ ആയിരുന്നു ദിലീപ്. നിരവധി ചിത്രങ്ങളിലൂടെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന സൂത്രധാരൻ. ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ മലയാള സിനിമയിലേക്ക് ഉദിച്ച ഒരു പുത്തൻ താരോദയം. മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞാൽ മലയാളികൾ ഇത്രയേറെ സ്നേഹിച്ച മറ്റൊരു താരമില്ല എന്ന് തന്നെ പറയാം. താരത്തിന്റെ കുടുംബവും മലയാളി പ്രേക്ഷകരുടെ ശ്രദ്ധാകേന്ദ്രമാണ്. കാരണം മലയാളക്കരയുടെ മുഖശ്രീയായ, മഞ്ജുവാര്യരും, കേരളക്കരയുടെ ശാലീന സൗന്ദര്യം ആയ കാവ്യ മാധവനും ദിലീപിന്റെ പ്രിയതമകളായിരുന്നു.

ഒരു കാലത്തു മലയാളികളുടെ പ്രിയ താരജോഡികൾ ആയിരുന്നു ദിലീപും മഞ്ജു വാര്യരും. സിനിമയിലെ ഭാഗ്യ ജോഡികൾ പിന്നീട് ജീവിതത്തിലും ഒന്നിച്ചു. പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. ആ താരദമ്പതിമാരെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇരുവർക്കും മീനാക്ഷി എന്ന് പേരുള്ള ഒരു മകളുമുണ്ട്. എന്നാൽ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം ഇരുവരും വിവാഹബന്ധം വേർ പെടുത്തുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. അതോടെ ഇരുവരുടേയും ആരാധകർ രണ്ട് ചേരികളായി.

 

വിവാഹബന്ധം വേർപെടുത്തിയ ശേഷം മകൾ മീനാക്ഷി ദിലീപിനൊപ്പം നിൽക്കാനാണ് തീരുമാനിച്ചത്. അതുകൂടാതെ ബന്ധം വേർപെടുത്തിയ മഞ്ജു ഉടൻ തന്നെ സിനിമയിലേക്ക് തിരിച്ചെത്തുകയും ചെയ്തു . അതുകൊണ്ടു തന്നെ ദിലീപിന്റെ ഭാഗത്താണ് ശെരിയെന്ന് ദിലീപിനെ പിന്തുണച്ചവർ വിശ്വസിച്ചു. എന്നാൽ ദിലീപ് കാവ്യാ മാധവനെ വിവാഹം ചെയ്തതോടെ കാവ്യയുമായുള്ള ദിലീപിന്റെ ബന്ധമാണ് ഇരുവരുടേയും ദാമ്പത്യ ജീവിതം തകർത്തതെന്ന് മഞ്ജുവിനെ പിന്തുണക്കുന്നവരും വിശ്വസിച്ചു. ഇരുവരുടേയും ആരാധകർ ചേരി തിരിഞ്ഞു ഏറ്റുമുട്ടിയെങ്കിലും യഥാർത്ഥ കാരണം എന്തെന്ന് ഇരുവരും വ്യക്തമാക്കിയില്ല.

സാധാരണ ബന്ധം വേർപെടുത്തുന്നവർ ചെയ്യുന്നത് പോലെ ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും കരി വാരി തേക്കുന്നതും ഉണ്ടായില്ല. മാതൃകാപരമായ ഒരു വേർപിരിയൽ. എന്നാൽ മീനാക്ഷി ദിലീപിനെ പിന്തുണച്ചു ആദ്യം മുതലേ നിൽക്കുന്നത് ദുരൂഹത ഉണർത്തുന്നുണ്ട് പലരിലും. മഞ്ജുവിനെ ഒന്ന് കാണാൻ പോലും വർഷം ഇത്രയുമായിട്ടും മീനാക്ഷി ശ്രമിക്കാത്തതും സംശയമുണർത്തുന്നുണ്ട്. മകൾക്ക് അച്ഛനെയാണ് കൂടതൽ ഇഷ്ട്ടമെന്നും അതുകൊണ്ട് അവളെ അവളുടെ ഇഷ്ടത്തിന് വിടുന്നു എന്നുമായിരുന്നു മഞ്ജു അന്ന് പറഞ്ഞത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനും കാവ്യക്കുമെതിരെ കുരുക്കുകൾ മുറുകുമ്പോൾ മഞ്ജുവിന്റെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നതു.

ഇപ്പോൾ മഞ്ജു തന്നോട് പറഞ്ഞതിനെ കുറിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറഞ്ഞ വാക്കുകളാണ് വൈറൽ ആകുന്നത്. ദിലീപ് കാവ്യ ബന്ധത്തെക്കുറിച്ചു ആക്രമിക്കപ്പെട്ട നടിക്ക് നേരത്തേ അറിയാമായിരുന്നു. എന്നാൽ അവർ അത് മഞ്ജുവിനോട് പറഞ്ഞിരുന്നില്ല. എന്നാൽ ഇക്കാര്യത്തിൽ സംശയം ഉണ്ടായിരുന്ന മഞ്ജു ഇത് ആ നടിയോട് അങ്ങോട്ട് ചോദിക്കുമ്പോഴാണ് അവരത് തുറന്ന് പറയുന്നത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊന്നും വിശ്വസിക്കാത്ത ആളാണ് മഞ്ജു. എല്ലാം അറിഞ്ഞിട്ടും അതിജീവിത തന്നോടൊന്നും പറഞ്ഞിരുന്നില്ല എന്ന പരിഭവവും മഞ്ജുവിനുണ്ട്.

വീടിനുള്ളിൽ ഉണ്ടായ പല കാര്യങ്ങളും മഞ്ജു തന്നോട് പറഞ്ഞിട്ടുണ്ട്. മീനാക്ഷിയുടെ കാര്യത്തിലൊക്കെ പല കാര്യങ്ങളും മഞ്ജു എന്നോട് സംസാരിച്ചിട്ടുണ്ട്. മീനാക്ഷിക്ക് എപ്പോൾ വേണമെങ്കിലും എന്റെ അടുത്തേക്ക് വരാം ഞാൻ കാത്തു നിൽക്കുകയാണെന്നും ഈ അടുത്ത ദിവസം കൂടി മഞ്ജു തന്നോട് പറഞ്ഞു. മഞ്ജുവിന് കാര്യങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെടണം എന്നുള്ളതുകൊണ്ടാണ് അതിജീവിതയോടു കാര്യങ്ങൾ ചോദിച്ചത്. ഒരു ഭാര്യയെ നിലനിതികൊണ്ടു മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിക്കാൻ അനുവദിക്കാത്തതാണ് ദിലീപിന് അതിജീവിതയോടുള്ള വൈരാഗ്യത്തിന് കാരണം എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

x