തന്‍റെ മൂലകോശം സ്വീകരിച്ച കുഞ്ഞിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ സന്തോഷത്തില്‍ ആലുവ സ്വദേശി സുഹൈൽ

തന്റെ മൂല കോശം സ്വീകരിച്ച കുഞ്ഞിനെ നേരിട്ട് കണ്ട സന്തോഷത്തിലാണ് ആലുവ സ്വദേശിയായ സുഹൈൽ എന്ന ചെറുപ്പക്കാരൻ. രണ്ടര വയസ്സ് മാത്രം പ്രായമുള്ള വീഹ അച്ഛനും അമ്മയോടും ഒപ്പം ആലുവയിലെ സുഹൈലിന്റെ വീട്ടിൽ ആയിരുന്നു കാണാൻ എത്തിയത്. പൂനെയിൽ ആണ് ഇവരുടെ സ്വദേശം. അപ്രധീക്ഷിതമായ വരവ് സുഹൈലിനെ അത്ഭുതപെടുത്തി ഒപ്പം കണ്ണും നിറച്ചു. സുഹൈലിന്റെ പിറന്നാൾ ദിനം തന്നെയാണ് സർപ്രൈസ് ഒരുക്കിയത്.

മനുഷ്യ ശരീരത്തിലെ വ്യത്യസ്ത കോശങ്ങൾ രൂപം കൊള്ളുന്നത് മൂലകോഷങ്ങളിൽ നിന്നുമാണ്. അസാധാരണമായ, കാര്യകാരണസഹിതമല്ലാത്ത കോശവളർച്ച ശരീരത്തിലെ മറ്റു കലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് അർബുദം. ആലുവയിൽ വെച്ച് നടത്തിയ ഒരു ക്യാമ്പിൽ വെച്ചാണ് സുഹൈൽ തന്റെ സുഹൃത്തിനൊപ്പം സാമ്പിൾ നൽകിയത്. പിന്നീടാണ് അർബുദ രോഗിയായ വീഹ മോൾക്ക് അത് ചേരുമെന്ന് ഡോക്ടർമാർ കണ്ടെത്തിയത്.

ഒരുപാടു നാളായി ഈ ഒരു ദിവസത്തിനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു എന്ന് വീഹയുടെ പിതാവ് പറഞ്ഞു. സുഹൈലിനെ നേരിൽ കണ്ട് നന്ദി പറയണം എന്ന് നേരത്തെ തന്നെ തീരുമാനിച്ച് ഉറപ്പിച്ചതാണ്. സുഹൈലിന്റെ പിറന്നാൾ ദിവസം തന്നെ തിരഞ്ഞെടുത്തതു കൊണ്ട് വീഹ മോൾക്കൊപ്പം പിറന്നാൾ ദിനം കേക്ക് മുറിച്ചു വീട്ടുകാരുടെ സാന്നിധ്യത്തിൽ ആഘോഷിച്ചു. അതെ ദിവസം തന്നെ സുഹൈലിന്റെ വിവാഹ നിശ്ചയം ആയിരുന്നു എന്നത് തികച്ചും യാദൃശ്ചികമായിരുന്നു. സ്ഥലം MLA അൻവർ സാദത് സന്തോഷത്തിൽ പങ്കുചേർന്നു

ഈ ഒരു ദിവസം ഒരിക്കലും മറക്കാൻ സാധിക്കില്ല. ജീവിതത്തിൽ ഇത്രയും അധികം സന്തോഷിച്ച ഒരു ദിവസം വേറെയില്ല. നല്ല ഒരു കാര്യം ചെയ്യാൻ സാധിച്ചതിൽ വളരെ അധികം സന്തോഷവാനാണ് എന്ന് നിറക്കണ്ണുകളോടെ ഒരു മാധ്യമ ചാനലിനോട് സുഹൈൽ പറയുക ഉണ്ടായി. വീഹ മോൾക്കൊപ്പം നിൽക്കുന്ന സുഹൈലിന്റെ ഫോട്ടോകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയതോടെ കേരളത്തിന്റെ പല സ്ഥലത്ത് നിന്നും അഭിനന്ദനങ്ങൾ സുഹൈലിനെ തേടിയെത്തി. സുഹൈലിനെ പോലുള്ള ചെറുപ്പക്കാർ എല്ലാവർക്കും മാതൃകപരമാണ്

x