കുഞ്ഞ് ജനിച്ചിട്ട് വെറും ഒരു മാസം, വിവാഹമോചനത്തെ കുറിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചു അനുശ്രീ ഞെട്ടലോടെ ആരാധകർ

ബാലതാരമായി എത്തി മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുകയും പിന്നീട് നടിയായി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് പ്രകൃതി എന്നറിയപ്പെടുന്ന അനുശ്രീ. 2005ൽ ആരംഭിച്ച ഓമനത്തിങ്കൽ പക്ഷി എന്ന പരമ്പരയിൽ ജിത്തു മോനായി ആയിരുന്നു അനുശ്രീയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് നിരവധി പരമ്പരകളിൽ ബാലതാരമായും നായികയായും ഒക്കെ അഭിനയിച്ച അനുശ്രീ ഇതുവരെ അമ്പതോളം പരമ്പരകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പൂക്കാലം വരവായി എന്ന പരമ്പരയിലാണ് താരം ഒടുവിൽ അഭിനയിച്ചത്.

അനുശ്രീ എന്നാണ് യഥാർത്ഥ പേരെങ്കിലും പ്രകൃതി എന്ന പേരിലാണ് സീരിയൽ ലോകത്തു അനുശ്രീ അറിയപ്പെടുന്നത്. തന്റെ പതിനഞ്ചാം വയസിലാണ് നായികയായി അനുശ്രീ ആദ്യമായി അഭിനയിക്കുന്നത്. ഏഴുരാത്രികൾ എന്ന പരമ്പരയിൽ ആണ് ആദ്യമായി നായികാ കഥാപാത്രമായി അനുശ്രീ എത്തുന്നത്. പിന്നീട് അമലയിലെ ശീതൾ , അരയന്നങ്ങളുടെ വീട് എന്ന പരമ്പരയിലെ ശ്രീദേവി തുടങ്ങിയ മികച്ച വേഷങ്ങൾ അനുശ്രീയെ തേടിയെത്തി. സോഷ്യൽ ലോകത്തു സജീവ സാന്നിധ്യമാണ് അനുശ്രീ. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ തന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാറുണ്ട്. താരത്തിന്റെ ചിത്രങ്ങളൊക്കെ സോഷ്യൽ ലോകത്തു വൈറൽ ആയി മാറാറുമുണ്ട് .

വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ചു ഒരു വര്ഷം മുൻപാണ് അനുശ്രീ വിഷ്ണു ശങ്കർ എന്ന ക്യാമെറാ മാനെ വിവാഹം കഴിക്കുന്നത്. ഒരുപാട് വിമർശനങ്ങളും അനുശ്രീക്ക് അതിന്റെ പേരിൽ കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ നിരവധി അഭിമുഖങ്ങളിൽ എത്തിയ ഇരുവരും മികച്ച പ്രണയജോഡികളായി പ്രേക്ഷകർ കണ്ടു. വളരെ സന്തോഷകരമായ ജീവിതമാണ് ഇരുവരും നയിച്ച് പോരുന്നത് എന്നാണ് എല്ലാവരും കരുതിയത്. കഴിഞ്ഞ മാസമാണ് അനുശ്രീ അമ്മയായ വാർത്ത പങ്കുവെച്ചതും. എന്നാൽ ഇപ്പോഴിതാ വിവാഹ മോചന കുറിച്ച് അനുശ്രീ പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ചർച്ചയാകുന്നത്.

കഴിഞ്ഞ മാസമാണ് അനുശ്രീ ഒരു കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ വിശേഷങ്ങൾ പങ്കുവെച്ചു അനുശ്രീ യൂട്യുബിലും എത്തിയിരുന്നു. പ്രേക്ഷകരിൽ നിന്നും വലിയ സ്വീകാര്യതയാണ് വീഡിയോക്ക് ലഭിച്ചത്. എന്നാൽ വിഡിയോയിൽ അനുശ്രീയുടെ ഭർത്താവിനേയോ വീട്ടുകാരെയോ കണ്ടില്ല. കുഞ്ഞിന് നൂല് കെട്ടിയതു അനുശ്രീയുടെ അച്ഛൻ ആയിരുന്നു. ഇതിന്റെ കാരണം പ്രേക്ഷകർ അന്വേഷിച്ചെങ്കിലും അനുശ്രീ മറുപടി നൽകിയിരുന്നില്ല. എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വിവാഹ മോചനത്തെ കുറിച്ച് പറയുകയാണ് അനുശ്രീ.

“എന്റെ ജീവിതത്തെ കുറിച്ചുള്ള സത്യം എന്ന് കുറിച്ചുകൊണ്ടാണ് അനുശ്രീയുടെ പോസ്റ്റ്. ഡിവോഴ്സ് ഒരു ട്രാജഡി ഒന്നുമല്ല , സന്തോഷമല്ലാത്ത ഒരു ദാമ്പത്യ ജീവിതത്തിൽ കടിച്ചുതൂങ്ങി നിൽക്കുന്നതും സ്നേഹത്തെ കുറിച്ച് തെറ്റായ കാര്യങ്ങൾ മക്കളെ പഠിപ്പിക്കുന്നതുമാണ് ശെരിക്കും ട്രാജഡി. ആരും വിവാഹ മോചനം കാരണം മരണപ്പെട്ടിട്ടില്ല. ഒരു മായാലോകത്തെ വിശ്വസിച്ചുകൊണ്ട് ഒരുപാടു വേദനകൾ സഹിക്കുന്നതിലും നല്ലതു ചെറിയ വേദനയോടെ സത്യത്തെ സ്വീകരിക്കുന്നതാണ്.” ഏഴാം മാസത്തെ വളകാപ്പ് ചടങ്ങിൽ വരെ ഒരുമിച്ചുണ്ടായിരുന്ന അനുശ്രീയും വിഷ്ണുവിനും പിന്നെ എന്താണ് സംഭവിച്ചത് എന്ന അങ്കലാപ്പിലാണ് ആരാധകർ ഇപ്പോൾ.

update : വിവാഹ മോചനത്തെ കുറിച്ച് കഴിഞ്ഞ ദിവസം അനുശ്രീ തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. ഈ പോസ്റ്റ് ഇടാനുണ്ടായ കാരണത്തെ കുറിച്ച് ഒന്നും തന്നെ അനുശ്രീയോ വിഷ്ണുവോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

x