Latest News

മിത്തിനെയും ശാസ്ത്രത്തെയും ഒരുമിച്ച് കൂടെ കൊണ്ടുപോകുമെന്ന് ലോകത്തോട് ഉറക്കെ പറഞ്ഞതിന് കേന്ദ്ര സർക്കാരിന് അഭിനങ്ങൾ; സാധാരണ കുടുംബങ്ങളിൽ നിന്നും വന്ന ആയിരകണക്കിന് ശാസ്ത്രജ്ഞരും എൻജിനിയർമാരും ഈ വിജയത്തിന് പിന്നിലുണ്ടെന്ന് ഹരീഷ് പേരടി

തിരുവനന്തപുരം: ചന്ദ്രയാൻ 3 വിജയിച്ചതിന്റെ സന്തോഷം പങ്കിട്ട് നടൻ ഹരീഷ് പേരടി. ശാസ്ത്രത്തിന്റെ പുരോഗതിക്കായി രാഷ്‌ട്രിയം കലർത്താതെ കൂടെ നിന്ന കേന്ദ്ര ഭരണകൂടം അഭിനന്ദനം അർഹിക്കുന്നുവെന്നും മിത്തിനെയും ശാസ്ത്രത്തെയും ഒരുമിച്ച് കൂടെ കൊണ്ടുപോകുമെന്ന് ലോകത്തോട് ഇന്ത്യ ഉറക്കെ വിളിച്ചു പറഞ്ഞുവെന്നും ഹരീഷ് പേരടി സോഷ്യൽ മീഡിയയിൽ കുറിച്ചു.

കുറിപ്പിങ്ങനെ:

നമ്മുടെ രാജ്യത്തിന്റെ അഭിമാനം കാത്തവർ. അഭിപ്രായ വ്യത്യാസങ്ങൾ ഏറെയുണ്ടെങ്കിലും ശാസ്ത്രത്തിന്റെ പുരോഗതിക്കായി രാഷ്‌ട്രിയം കലർത്താതെ കൂടെ നിന്ന കേന്ദ്രഭരണ കൂടം അഭിനന്ദനം അർഹിക്കുന്നു. കാരണം ഞങ്ങൾ മിത്തിനെയും ശാസ്ത്രത്തെയും ഒരുമിച്ച് കൂടെ കൊണ്ടുപോകുമെന്ന് ലോകത്തോട് ഉറക്കെ പറഞ്ഞതിന്. ഇനി പുതിയ തലമുറയോടാണ്. ഈ ഫോട്ടായിൽ കാണുന്നവർ മാത്രമല്ല, ആയിരകണക്കിന് ശാസ്ത്രജ്ഞരും എൻജിനിയർമാരും ഇതിന്റെ പിന്നിലുണ്ട്. ഇവരിൽ 90 ശതമാനവും സാധാരണ കുടുംബങ്ങളിൽ നിന്ന് വന്നവരാണ്.

നിങ്ങൾ ഏത് സാമ്പത്തിക സാഹചര്യത്തിലാണെങ്കിലും മനസ്സ് വെച്ചാൽ നിങ്ങൾക്കും ഇങ്ങിനെയാകാൻപറ്റും. ജീവിത സാഹചര്യം നിങ്ങളെ ചിലപ്പോൾ ഹോട്ടൽ പണിയെടുക്കാൻ നിർബന്ധിക്കും, ചിലപ്പോൾ ആരാന്റെ കാവൽക്കാരാനാകാൻ നിർബന്ധിക്കും. പക്ഷെ ആ ജോലികളൊക്കെ ആത്മാർത്ഥമായി ചെയ്തുകൊണ്ട് ഏത് സാഹചര്യത്തിലിരുന്നും ലക്ഷ്യത്തിനുവേണ്ടി പോരാടുക. അവസാനം വിജയം നിങ്ങൾക്കായിരിക്കും.

നമ്മുടെ രാജ്യത്തിന് ഇനിയും നിറയെ ശാസ്ത്രജ്ഞന്മാരെ ആവശ്യമുണ്ട്. ശാസ്ത്രജ്ഞന്മാർക്ക് പണിയില്ലാതാവുന്ന ഒരു കാലം ഇനി വരില്ല. അഥവാ അങ്ങനെ വന്നാൽ എല്ലാ വീടുകളും ശാസ്ത്ര പുരകളാവും. പഠിക്കുക, പിന്നെയും പഠിക്കുക, ശാസ്ത്ര പഠനം ലഹരിയാക്കുക. അതിലും വലിയ മാനവസേവ വേറെയില്ല. പിന്നെ കേന്ദ്ര സർക്കാരിനോട് ഒരു അഭ്യർത്ഥന. ഒരാൾ ശാസ്ത്രജ്ഞൻ അഥവാ ശാസ്ത്രഞ്ജയായി കഴിഞ്ഞാൽ അതുവരെയുള്ള അവരുടെ പഠനത്തിന്റെ മുഴുവൻ ചിലവും അവർക്ക് തിരിച്ചുകൊടുക്കുക. അത് രാജ്യത്തിന്റെ ഉത്തരവാദിത്വപ്പെട്ട നയമായി പ്രഖ്യാപിക്കുക. 23/7/2023 എന്ന ദിവസവും 6.04 എന്ന സമയവും നമ്മൾ ജനിച്ച തിയതിയേക്കാൾ പ്രാധാന്യത്തോടെ ഓർത്തുവെയ്‌ക്കുക. അപ്പോൾ നിങ്ങൾ ആത്മാഭിമാനമുള്ള ഇന്ത്യക്കാരനാവും. ലോകത്തിനു മുഴുവൻ ആവശ്യമുള്ള മനുഷ്യനാവും, ജയ് ഇസ്രോ..ജയ് ഇന്ത്യാ

asif

Recent Posts

പ്രിത്വിരാജിന് താരജാഡയാണ് എന്ന് പറയുന്നവർ ഇതൊക്കെ ഒന്ന് കാണണം , വീഡിയോ കാണാം

മലയാളി പ്രേഷകരുടെ ഇഷ്ട നടനാണ് പ്രിത്വിരാജ് , തന്റെ വ്യക്തിത്വം കൊണ്ടും മികച്ച അഭിനയം കൊണ്ടും മലയാള സിനി,ലോകത്ത് തന്റേതായ…

2 weeks ago

32 വർഷമായി, പലരും കളിയാക്കിയിട്ടുണ്ട്, നല്ല വേഷം തരാന്‍ മലയാളി വേണ്ടിവന്നു: പൊട്ടിക്കരഞ്ഞ് തമിഴ് നടന്‍

'മഞ്ഞുമ്മൽ ബോയ്സി’ലെ വേഷത്തെക്കുറിച്ച് വികാരാധീനനായി തമിഴ് നടൻ വിജയ് മുത്തു. മൂന്നു പതിറ്റാണ്ടിലേറെയായി തമിഴ് സിനിമളിൽ അഭിനയിച്ചിട്ടും ലഭിക്കാത്ത വേഷവും…

3 months ago

ദീപിക പദുകോൺ ഗർഭിണി, സെപ്റ്റംബറിൽ കുഞ്ഞതിഥിയെത്തും: സന്തോഷം പങ്കുവച്ച് രൺവീർ

ജീവിതത്തിലെ സന്തോഷ വാർത്ത പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങും. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞിനെ കാത്തിരിക്കുന്നതായി ഇരുവരും പ്രേക്ഷകരോട്…

3 months ago

അതൊരു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും നിർവൃത്തിയും തരുന്ന അനുഭവമായി, എന്റെ കൃഷ്ണൻ ജനിച്ച സ്ഥലം, മഥുര ശ്രീകൃഷണ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

എന്റെ ചക്കരയ്ക്ക് ഒന്നാം റാങ്ക്, നെഞ്ചില്‍ നക്ഷത്രവുമായി അവന്‍ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ്: സന്തോഷം പങ്കിട്ട് നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന്…

3 months ago

ഡിവോഴ്‌സ് വളരെ ഫ്രണ്ട്‌ലി ആയാണ് നടത്തിയത്, ആദ്യം കല്യാണം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ്ഫ്രണ്ടിനെ; ആദ്യ വിവാഹത്തെ കുറിച്ചും ഡിവോഴ്‌സിനെ കുറിച്ചും ലെന

നടി ലെനയുടെ താന്‍ വിവാഹിതയാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ…

3 months ago