ഒരു നിമിഷം ഇതൊന്ന് പൂർണമായും വായിച്ചുനോക്കാനുള്ള ഷെമ നിങ്ങൾ കാണിക്കണം , അപേക്ഷയാണ് !!!

പ്രിയപ്പെട്ടവരെ, ഞാൻ ഇപ്പോൾ എംവിആർ ഹോസ്പിറ്റലിൽ 21 മത്തെ – കീമോതെറാപ്പി ചെയ്തു കൊണ്ടിരിക്കുകയാണ്. ഞാൻ ഇത് എഴുതാൻ കാരണം സോഷ്യൽ മീഡിയയിൽ മറ്റും കാണുന്ന നമ്മുടെ സമകാലിനമായ പ്രശ്നങ്ങൾ എത്രത്തോളം നമ്മുടെ നിലനിൽപ്പിന് ബാധിക്കുന്നു എന്നതാണ്. നിങ്ങൾ ജീവിതത്തിൽ ഒന്നും നേടാത്തവരാണെന്ന് തോന്നാറുണ്ടോ?. എനിക്ക് സാമ്പത്തികമില്ല, ഭംഗിയില്ല, വാഹനങ്ങളില്ല, സമൂഹത്തിൽ നിലനിൽപ്പില്ല, നല്ല വീടില്ല, നല്ല ജോലിയില്ല , ജീവിതത്തിൽ സമാധാനമില്ല എന്നും തോന്നാറുണ്ടോ??? കൂടാതെ മതത്തിൻ്റെയും രാഷ്ട്രീയത്തിന്റെയും ജാതിയുടെയും വർഗ്ഗീതയുടെയും പേരിൽ കലഹിക്കാൻ തോന്നാറുണ്ടോ.???? വർഗ്ഗീയമായ പോസ്റ്ററുകളും ചേരിതിരിക്കാൻ കഴിവുള്ള കമ്മെന്റ് കളും മറ്റും എഴുതി നിങ്ങളുടെ എതിരാളികളെ നശിപ്പിക്കാൻ തോന്നാറുണ്ടോ? (ഇതെല്ലാം നമ്മുക്ക് തോന്നുന്നത് നിങ്ങൾ ഒരു സേഫ് സോണിൽ ആയത് കൊണ്ടാണ്. പക്ഷെ ആ സേഫ് സോൺ ഒരു പക്ഷെ നിങ്ങൾക്ക് അദൃശ്യമായിരിക്കാം. (ഇത് എന്റെ ഒരു തോന്നൽ മാത്രമായിരിക്കാം) എന്നാൽ നിങ്ങൾ ഒരു സേഫ് സോണിൽ ആയിരുന്നില്ല എന്നത് വർഷങ്ങൾ കഴിയുമ്പോൾ കാലം നമ്മളെ അറിയിക്കും, )

എന്നാൽ ഇത്തരം നഗറ്റീവ് ചിന്തകൾ ജീവിതത്തിൽ തോന്നിയാൽ നിങ്ങൾ ഏതെങ്കിലും ക്യാൻസർ ഹോസ്പിറ്റലുകളിലെ വാർഡുകളിലും മറ്റും ഒരു പത്ത് മിനിറ്റ് ( ജിവിതത്തിൽ ഒരിക്കലെങ്കിലും ) ഒരു ഹൃസ്വ സന്ദർശനം നടത്തുക. പറ്റിയാ ഒന്നോ രണ്ടോ പേരോട് ഒരു ചുമ്മാ കുശലാന്വേഷണം നടത്തുക അപ്പോൾ നിങ്ങൾക്ക് അവിടെ ഭൂമിയിലെ ഏറ്റവും സ്ട്രോങ്ങ് ആയ റിയൽ പോരാളികളെ കാണാം. ഇത്തരത്തിലുള്ള കുറച്ചു കാഴ്ചകൾ നിങ്ങെളെ ശരിക്കും വേറെ ഒരു തലത്തിലേക്ക് ചിന്തിപ്പിക്കും. നമ്മൾ ഇത്രയും കാലം ചെയ്തത് ഒന്നും ശരിയായ രീതിയായിരുന്നില്ല. മറ്റു മനുഷ്യരെ വേദനിപ്പിക്കുന്നത് മാത്രമായിരുന്നു എന്ന് തിരിച്ചറിയും . കുറെ കാലമായി സ്വരൂക്കുട്ടി വച്ചിരിക്കുന്ന സമ്പത്തും, കാലകാലമായി കൂട്ടിനുള്ള ഭംഗിയും നിറവും കാത്തുസൂക്ഷിച്ച ആരോഗ്യവും നഷ്ടപ്പെടാൻ ദിവസങ്ങൾ മാത്രം മതി എന്ന അറിവ് നിങ്ങൾക്ക് കിട്ടും. ഇത്തരം സന്ദർശനങ്ങളിൽ നിങ്ങൾക്ക് ഒരേ മനസ്സും ഒരേ ലക്ഷ്യവും ഒരേ ചിന്തയുമുള്ള ജീവിതത്തോട് പടവെട്ടി കയറിവരാൻ ആയുധവുമായി , പടത്തലവൻമാരെയും,സേനയേയും മാലാഖമാരേയും കൂടാതെ ശക്തരായ യാതാർത്ഥ പോരാളികളെയും കാണും.

എന്നാൽ പോരാളികളായ( Knight fighters )അപ്പോഴേക്കും ഞങ്ങൾ ദൈവത്തോട് അല്ലെങ്കിൽ പ്രപഞ്ച ശക്തിയോട് ഒരു ഉടമ്പടയിൽ ഒപ്പ് വച്ചിട്ടുണ്ടാവും, എന്നാൽ ആ ഉടമ്പടി പ്രകാരം ഞങ്ങൾ പറയും , ഞങ്ങൾ നിന്നോട് കരുണക്കായി തർക്കിക്കും, ആ തർക്കത്തിൽ നീ ഞങ്ങൾക്ക് അനുകൂലമായ നിലപാട് എടുക്കേണ്ടി വരുമെന്ന്. കാരണം ഞങ്ങൾ ഉടമ്പടിയിൽ ജയിക്കുമെന്ന് ഞങ്ങളുടെ കുടുംബങ്ങളോട് ,ഭാര്യയോട്, മക്കളോട് ഞങ്ങൾ വാഗ്ദാനം ചെയ്തതാണ്. എന്നാൽ വാഗ്ദാനം ഉറപ്പാക്കേണ്ടത് പ്രപഞ്ച ശക്തിയായ ദൈവമാണ്, ഈ ഉടമ്പടി വിജയിത്തിനായി കാത്തിരിക്കുന്ന മക്കളും ഭാര്യയും മറ്റും ഞങ്ങളുടെ തണലിലാണ്, ഈ തണൽ മുറിഞ്ഞു പോയാൽ അവരുടെ എക്കാലത്തെയും ആശ്രയവും സ്വപ്നവും – ജീവിതത്തിൻ്റെ നല്ല സ്വപന സുഗന്ധവും നഷ്ടപ്പെടും, ആയതിൽ ആ ഉടമ്പടി പ്രകാരം ദൈവം ഞങ്ങളെ വിജയിപ്പിക്കും. കാരണം . അവന് ഞങ്ങളെ വിജയിപ്പിക്കാതിരുന്നാൽ ഒരു കുടുംബം മൊത്തം നിസ്സഹവസ്ഥയിലേക്ക് മാറും. അത് അറിയുന്ന അവൻ ഞങ്ങൾക്ക് പൂർണ വിജയം നൽകും, പക്ഷെ അതിനായി കൂടെ നിങ്ങളുടെ പ്രാർത്ഥനകളും വേണം, ആയതിനാൽ ഇത്തരം സന്ദർശനങ്ങൾ നിങ്ങളെ യഥാർത്ഥ ജീവിതത്തിലേക്കു നയിക്കും, അപ്പോൾ നിങ്ങൾക്ക് തോന്നും . വേറെ ഒന്നും എനിക്ക് വേണ്ടായിരുന്നു. ” എൻ്റെ ഉള്ള ആരോഗ്യം നില നിർത്തി തന്നാൽ മതിയായിരുന്നു എന്ന്.

” സമ്പത്തോ, വലിയ ഭവനങ്ങളോ , അധികാരങ്ങളോ ഒന്നുമല്ല , നമ്മുടെ ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. വേറെ ഒന്നുമില്ലെങ്കിലും അതു കാത്തു സൂക്ഷിക്കാൻ ശ്രമിക്കുക, അതാണ് ഏറ്റവും വലിയ അനുഗൃഹം, ആയതിനാൽ മാനസികമായി പോസിറ്റീവ് ചിന്തകൾ കൊണ്ട് വന്ന് യഥാർത്ഥ ജീവിതത്തിലെ ഓരോ നിമിഷം സന്തോഷത്തോടെ, കരുതലോടെ ഉപയോഗിക്കാനും മറ്റുള്ളവരെ സ്നേഹത്തോടെ ചേർത്തു പിടിക്കാനും ശ്രമിക്കുക, ജപ്പാനിൽ കുറെ ഗ്രാമങ്ങളിൽ മനുഷ്യർ 120 വയസ്സു വരെ രോഗമൊന്നു മില്ലാതെ ജീവിക്കുന്നുണ്ട്. കാരണം അവർ ജീവിതത്തിൽ അവരുടെ “””” ഇക്കിഗായ് “”” കണ്ടെത്തിയവരാണ്. നമ്മളുടെ ഉള്ളിലും “”ഇക്കിഗായി” ” ഉണ്ട് . അത് നമ്മൾ സ്വയം കണ്ടെത്തണം. അവരുടെ ജീവിതത്തിൽ റിട്ടയർമെന്റ് എന്ന വാക്കില്ല.. ഇക്കിഗായി എന്താണെന്ന് അടുത്ത ആഴ്ച പറയാം.. എന്ന് സ്നേഹത്തോടെ നിസാർ . പി ഗസൽ താസ

[ കുറച്ചു ദിവസങ്ങൾക്ക് മുൻപ് നമ്മോട് ഈ അക്ഷരങ്ങളിലൂടെ സംസാരിച്ച പ്രിയ സ്നേഹിതൻ നിസാർ വിട പറഞ്ഞു ]..

x