ഭാര്യയെ കുത്തിയ ശേഷം ഒൻപത് മാസം പ്രായമുള്ള മകനെ വെട്ടി കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി; ഞെട്ടിക്കുന്ന സംഭവം നടന്നത് നമ്മുടെ കേരളത്തിൽ

നമ്മുടെ കൊച്ച് കേരളത്തിൽ നിന്ന് ദിനംപ്രതി വരുന്ന ഓരോ സംഭവങ്ങൾ ഇപ്പോൾ ഏവരെയും ഞെട്ടിക്കുന്നതാണ്, ഇപ്പോൾ കണ്ണൂരിൽ നടന്ന സംഭവം കേരളകരയെ തന്നെ കണ്ണീരിൽ ആക്കുന്നതാണ്, ഒൻപത് മാസം പ്രായമുള്ള തൻറെ മകനെയും ഭാര്യയെയും വെട്ടി പരിക്കേൽപ്പിച്ച ശേഷം സ്വയം ജീവനൊടുക്കുകയായിരുന്നു, എന്നാൽ കുട്ടിയെയും ഭാര്യയെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല, ഭാര്യയെ ഗുരുതര പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

ഏരുവേശി മൂയിപ്ര പുള്ളിമാൻകുന്ന് സ്വദേശിയായ മുപ്പത്തിമൂന്ന് വയസുള്ള മാവില സതീശൻ ആണ് ഒൻപത് മാസം പ്രായമുള്ള മകൻ ധ്യാൻദേവിനെയും ഇരുപത്തിയെട്ട് വയസുള്ള ഭാര്യ അഞ്ജു സതീഷിനെയും വെട്ടി പരിക്കേൽപിച്ചത്, ശേഷം സതീശൻ സ്വന്തമായി ജീവനൊടുക്കുകയായിരുന്നു, ഇന്ന് രാവിലെയായിരുന്നു കേരളക്കരയെ നടുക്കിയ സംഭവം അരങ്ങേറിയത്, ഭാര്യയായ അഞ്ജുവിനെ തീവ്രപരിചരണ വിഭാഗത്തിൽ അഞ്ജുവിനെ പ്രവേശിപ്പിക്കുകയും ഇപ്പോൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.

സതീശന് മാനസികമായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്, നാലു വർഷങ്ങൾക്ക് മുമ്പായിരുന്നു അഞ്ജുവും സതീശനുമായിട്ടുള്ള വിവാഹം നടന്നത്, ഗൾഫിൽ ജോലി ചെയ്‌തുകണ്ടിരുന്ന സതീശൻ ഒന്നര വർഷങ്ങൾക്ക് മുമ്പാണ് നാട്ടിൽ എത്തിയത്, മാനസിക അസുഖത്തിന് മരുന്ന് കഴിക്കുന്ന സതീശൻ കുറച്ച് ദിവസങ്ങളായി മരുന്ന് കഴിക്കാറിലായിരുന്നു എന്ന് പറയുന്നു, വീട്ടിൽ സതീശനും ഭാര്യക്കും മകനും പുറമെ സതീശന്റെ അമ്മയുമായിരുന്നു താമസിച്ചത്, രാവിലെ അമ്മയെ വീട്ടില്‍നിന്ന് പുറത്താക്കിയ ശേഷമാണ് സതീശന്‍ ഈ കടുംകൈ ചെയ്‌തത്‌

x