മലവെള്ളപ്പാച്ചിലിൽ പെട്ട് ജീവൻ രക്ഷിക്കാൻ കയറിൽ തൂങ്ങിയാടിയ സജി ഇപ്പോഴും ജീവനോടെയുണ്ട്! ആ വൈറൽ ദൃശ്യത്തിന് ശേഷം ഇതാണ് സംഭവിച്ചത്

ശക്തമായ മഴയിൽ ശക്തമായ ഒഴുക്കുണ്ടായ മണിമലയാറിൽ ഒഴുക്കിൽ പെട്ട ഒരാളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ നമെല്ലാവരും ഭീതിയോടെ കണ്ടതാണ്. ശക്തമായ ഒഴുക്കിൽ മാലിനിയങ്ങളോടൊപ്പം ഒഴുകി വന്ന ഒരാളെ പാലത്തിൽ നിന്നും ആളുകൾ രക്ഷിക്കാനായി കയറിടുന്നതും ഒഴുകി വന്നയാൽ കയറിൽ തൂങ്ങി കിടക്കുന്നതുമായിരുന്നു ദൃശ്യത്തിൽ. എന്നാൽ അയാൾക്ക്‌ പിന്നീട് എന്ത് സംഭവിച്ചു എന്നായിരുന്നു ദൃശ്യങ്ങൾ കണ്ടവരുടെ അന്വേഷണം. പത്തനം തിട്ടയിലെ മല്ലപ്പള്ളി സ്വദേശി ആയ സജിയുടെ ജീവിതത്തിൽ സംഭവിച്ച മറക്കാനാകാത്ത ഒരു സംഭവമാണ് ഇത്.

പത്തനംതിട്ട ജില്ലയിൽ കെ എസ് ഇ ബി ജീവനക്കാരനാണ് ടി. ഡി സജി. ഒരുപക്ഷെ പേര് കേട്ടാൽ ആർക്കും അറിഞ്ഞു കൊള്ളണമെന്നില്ല.എന്നാൽ ജീവൻ രക്ഷിക്കാനായി പരിശ്രമിക്കുന്ന ദൂരക്കഴ്ചയിലുള്ള സജിയുടെ വീഡിയോ നമുക്ക് എല്ലാവർക്കും അറിയാം.ശക്തമായ മഴയിൽ മണിമലയാറിൽ ക്രമാധീതമായ ഒഴുക്കുണ്ടായി.മഴയെ തുടർന്ന് ശക്തമായി വെള്ളം പൊങ്ങിയപ്പോൾ സജി തന്റെ വള്ളം ഒഴുക്കിൽ പെടാതെ സുരക്ഷിതമായ ഒരു ഭാഗത്തേക്ക്‌ മാറ്റാൻ ശ്രെമിക്കുന്നതിനു ഇടയിലാണ് ഇത്തരത്തിൽ ഒരു അപകടം ഉണ്ടാകുന്നത്.

വള്ളം ഒഴുകിപ്പോകുമെന്ന് തോന്നിയപ്പോൾ അത് പിടിച്ചു കയറ്റാനായി വല്ലാത്തോടൊപ്പം പോയതാണ് സജിയും മറ്റൊരു സുഹൃത്തും. എന്നാൽ വള്ളം മറിയുകയും അപകടമാണെന്ന് മനസ്സിലാക്കുകയും ചെയ്തപ്പോൾ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കരയിലേക്ക് നീന്തി കയറി. എന്നാൽ സജി അപകടം വകവെയ്ക്കാതെ വല്ലാത്തോടൊപ്പം നീന്തുകയായിരുന്നു.പിന്നീട് ശക്തമായ ഒഴുക്കിൽ പെട്ടെന്ന് മനസ്സിലായപ്പോൾ നീന്തി കരയ്ക്ക് കയറാൻ ശ്രെമിച്ചെങ്കിലും സാധിച്ചില്ല.ഒഴുക്കിൽ നീന്തി രക്ഷപെടാൻ സജിക്ക് കഴിഞ്ഞില്ല. ഒഴുക്കിനോടൊപ്പം അതിവേഗം ഏറെ ദൂരം സജി ഒഴുകി.

ഒഴുകി വരുമ്പോൾ പാലത്തിൽ ആളുകൾ നിൽക്കുന്നത് സജി ദൂരെ നിന്നെ കണ്ടിരുന്നു. പാലത്തിൽ ഉണ്ടായിരുന്നവരും സജിയെ ശ്രെധിച്ചു. സഹിയെ രക്ഷിക്കാനായി പാലത്തിൽ നിന്നും അവർ കയർ താഴെക്കിട്ട്. കയറിൽ പിടി കിട്ടിയ സജി ഏറെ നേരം കയറിൽ തൂങ്ങി കിടന്നു. ഒഴുക്കിൽ മാലിനിയങ്ങളും ഒഴുകി വരുന്നതിനാൽ അത് ബുദ്ധിമുട്ടായി. മാലിനിയങ്ങളോടൊപ്പം ഒഴുകി വരുന്ന തടി കഷ്ണങ്ങളും മറ്റും സജിയുടെ ദേഹത്ത് ഇടിച്ചു കയറാൻ തുടങ്ങി. 10 മിനിറ്റോളം കയറിൽ തൂങ്ങി കിടന്നെങ്കിലും സജിക്ക് രക്ഷപെടാനായില്ല.

ഇനിയും അങ്ങനെ തുടർന്നാൽ മരണം സംഭവിച്ചേക്കാം എന്ന ഭയം ഉള്ളിൽ ഉണ്ടായതിനെ തുടർന്ന് കയറിൽ നിന്നും പിടി വിട്ടു വീണ്ടും സജി മുന്നോട്ടു ഒഴുകുകയായിരുന്നു.പാലത്തിന്റെ അടിയിൽ നിന്നും സജി വീണ്ടും 200 മീറ്ററോളം ഒഴുകി പോയി.നീന്തി രക്ഷപെടുക എന്നത് ശ്രമകാരമായിരുന്നു. ഏറെ ബുദ്ധിമുട്ടി വലതു വശത്തേക്ക് നീന്തി ഒരു മരത്തിൽ പിടി കിട്ടി.രക്ഷപെട്ടു വീട്ടിലെത്തിയപ്പോൾ അമ്മയുടെ വക ശക്കാരവും കേട്ടു. ഇത്രയും ഒഴുക്കുള്ള സമയത്തു ആറ്റിലിറങ്ങിയതിനു അമ്മ ശകരിച്ചു. എന്നാൽ ഭാര്യ പിന്നീടാണ് ഇതിനെപ്പറ്റി അറിയുന്നു. സജിയുടെ മണക്കരുത് കൊണ്ടാണ് രക്ഷപെട്ടതെന്നു സഹ പ്രവർത്തകരും പറയുന്നു. ഇനിയൊരിക്കലും ഇതരത്തിലൊരു സഹാസത്തിനു മുത്തിരില്ലാന്നാണ് സജിയുടെ തീരുമാനം.

x